അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട ഈ വർഷം ആദ്യമാണ് പുതിയ അർബൻ ക്രൂയിസർ പുറത്തിറക്കിയത്. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ അടിസ്ഥാനമായുള്ള അർബൻ ക്രൂയിസറിന് ബ്രെസ്സയിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുന്ന നിരവധി മാറ്റങ്ങൾ ലഭിക്കുന്നു.

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

ഡീലർ‌ തലത്തിൽ‌ ഔദ്യോഗിക ആക്‌സസറികൾ‌ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നതുപോലെ, ടൊയോട്ടയും ഡീലർ‌ഷിപ്പുകളിൽ‌ അർബൻ ക്രൂയിസറിനായി ആക്‌സസറികളുടെ ഒരു നീണ്ട പട്ടിക അവതരിപ്പിച്ചിരിക്കുകയാണ്.

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

52,749 രൂപ വിലമതിക്കുന്ന 20 ഔദ്യോഗിക ആക്‌സസറികൾ വാഹനത്തിന് ലഭിക്കുന്നു. മോഡലിനായി ഒരുക്കിയിട്ടുള്ള എല്ലാ വ്യക്തിഗത ആക്‌സസറികളുടെയും ലിസ്റ്റും വിലകളും ചുവടെയുണ്ട്.

Accesories Price
PVC 3D mat ₹3,392
3D boot mat ₹1,498
Mud flap set ₹794
Bumper corner protector ₹896
Fog lamp garnish ₹2,893
Front grille accent ₹2,099
Mid garnish ₹806
Tail lamp chrome garnish ₹1,267
Window frame kit ₹1,574
Rear bumper garnish ₹3,443
Number plate chrome garnish ₹845
Door visor chrome insert ₹3,174
Side skirt ₹5,818
Armrest black ₹3,264
Spoiler extension black ₹3,597
Side door cladding black ₹3,546
Wheel arch claddings ₹6,912
Non-illuminated door sill guard ₹909
Chrome door handles ₹1,510
Carbon fibre (ORVM + C-pillar + IRVM) ₹5,312
Total ₹52,749

MOST READ: എതിരാളികളുടെ നീണ്ട നിരയിലും കിംങ് ആവാന്‍ കിഗര്‍; പ്രതീക്ഷകള്‍ ഒരുപാടെന്ന് റെനോ

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ടൊയോട്ടയുടെ ആദ്യത്തെ വാഹനമാണിത്. ഫാമിലി ലുക്ക് നൽകുന്നതിനായി ടൊയോട്ട ബാഹ്യഭാഗത്ത് കുറച്ച് മാറ്റങ്ങൾ വരുത്തുന്നു.

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

പുതിയ ഗ്രില്ലും വ്യത്യസ്ത സെറ്റ് ബമ്പറുകളുമും അർബൻ ക്രൂയിസറിന്റെ മുൻവശത്തിന് വിറ്റാര ബ്രെസ്സയിൽ നിന്ന് വളരെ വ്യത്യസ്തമായ ഭാവം നൽകുന്നു. എന്നാൽ നിറം ഒഴികെ ക്യാബിൻ മാരുതി സുസുക്കി വിറ്റാര ബ്രെസ്സയ്ക്ക് സമാനമായി കാണപ്പെടുന്നു.

MOST READ: 2021 ഹ്യുണ്ടായി എലാൻട്ര; കാഴ്ച്ചയിലേതു പോലെ തന്നെ ഫീച്ചറിലും സമ്പന്നൻ

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

മാരുതി സുസുക്കി വിറ്റാര ബ്രെസ്സയ്‌ക്കൊപ്പം ലഭ്യമായ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് അർബൻ ക്രൂയിസറിൽ പ്രവർത്തിക്കുന്നത്.

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

ഇത് പരമാവധി 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ലഭ്യമാണ്.

MOST READ: ഭാവിയിൽ ഇലക്ട്രിക് മാത്രം; പെട്രോൾ ഡീസൽ കാറുകൾക്ക് 2030 -ഓടെ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൻ

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

വിറ്റാര ബ്രെസയ്‌ക്കൊപ്പം മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നതുപോലെ, ഓട്ടോമാറ്റിക് വേരിയന്റുകളിൽ ഒരു മൈൽഡ്-ഹൈബ്രിഡ് സംവിധാനവും അർബൻ ക്രൂയിസറിന് ലഭിക്കുന്നു.

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

ഏറെ-കുറേ എല്ലാ സവിശേഷതകളും ഇരു വാഹനങ്ങൾക്കും തുല്യമായതിനാൽ, ഇന്ധനക്ഷമതയും തുല്യമാണ്. ടൊയോട്ട അർബൻ ക്രൂയിസറിന്റെ മാനുവൽ പതിപ്പ് ലിറ്ററിന് പരമാവധി 17.03 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റുകളിൽ പരമാവധി 18.76 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു.

MOST READ: കരുത്തായി പൾസർ ശ്രേണി; ഒക്‌ടോബറിൽ ബജാജിന് ലഭിച്ചത് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

ആക്സസറികൾക്കൊപ്പം, അർബൻ ക്രൂയിസർ മാരുതി സുസുക്കി വിറ്റാര ബ്രെസ്സയിൽ നിന്ന് വളരെ മികച്ചതും വ്യത്യസ്തവുമാണ്.

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

മാരുതി സുസുക്കിയും ഒരുപാട് കസ്റ്റമൈസേഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്, ലൈവ് മാറ്റങ്ങൾ കാണാനും ഡീലർഷിപ്പിൽ നിന്ന് സമാനമായ വാഹനം നേടാനും നിങ്ങൾക്ക് ബ്രാൻഡിന്റെ ഓൺലൈൻ കോൺഫിഗറേറ്റർ ഉപയോഗിക്കാം.

അർബൻ ക്രൂയിസറിന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടൊയോട്ട

കസ്റ്റമൈസേഷൻ ഓപ്‌ഷനുകൾ സമീപകാലത്ത് വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്, പല നിർമ്മാതാക്കളും ഇപ്പോൾ ഓൺലൈൻ കോൺഫിഗറേറ്റർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Offers Official Accessories For Urban Cruiser Compact SUV. Read in Malayalam.
Story first published: Friday, November 20, 2020, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X