ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള എസ്‌യുവി ഉടൻ വിപണിയിലേക്ക്

ആഗോള സഖ്യത്തിന് കീഴിൽ ടൊയോട്ട യൂറോപ്പിലെ സുസുക്കിക്ക് വിതരണം ചെയ്യുന്ന ആദ്യ മോഡൽ വരും മാസങ്ങളിൽ വിപണിയിൽ എത്തും.

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

ഉൽ‌പ്പന്നങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിലൂടെ പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള സഹകരണത്തിന്റെ ഭാഗമായി ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള വൈദ്യുതീകരിച്ച എസ്‌യുവിയെ യൂറോപ്യൻ നിരയിലേക്ക് സുസുക്കി ചേർക്കും.

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

2020 ന്റെ അവസാനത്തിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന് എക്രോസ് എന്ന് പേര് നൽകുമെന്നാണ് സൂചന. ടൊയോട്ട കൊറോള ടൂറിംഗ് സ്പോർട്‌സ് അധിഷ്ഠിത സുസുക്കി മോഡൽ അടുത്ത മാസങ്ങളിൽ അരങ്ങേറും.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

നിലവിൽ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തുന്ന അഞ്ചാം തലമുറ RAV4 ഹൈബ്രിഡിന്റെ റീ ബാഡ്‌ജ്‌ഡ് എഞ്ചിനീയറിംഗ് പതിപ്പായിരിക്കും സുസുക്കി എക്രോസ്. സുസുക്കിയുടെ ആഗോള നിരയിലെ ഏറ്റവും വലിയ എസ്‌യുവിയാണിത്. അതുപോലെ തന്നെ വിറ്റാരയ്ക്ക് മുകളിൽ സ്ഥാനം പിടിക്കാനാണ് വാഹനം തയാറെടുക്കുന്നത്.

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

ടൊയോട്ട എസ്‌യുവിയുമായി യാന്ത്രികമായി സാമ്യമുള്ള ഈ മോഡൽ അതേ ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA-K) പ്ലാറ്റ്‌ഫോമിൽ നിർമിക്കുമെങ്കിലും പുറത്തും അകത്തും മിതമായ രൂപകൽപ്പന മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

MOST READ: പുതുമകളോടെ ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ എത്തി; വില 12.40 ലക്ഷം രൂപ മുതല്‍

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

RAV4-ലെ ഇലക്‌ട്രിക് സഹായത്തോടു കൂടിയുള്ള യൂണിറ്റ് 2.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി സംയോജിപ്പിച്ചിരിക്കുന്നു. എസ്‌യുവിയുടെ ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പ് 218 bhp കരുത്തിൽ 221 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഓൾ-വീൽ ഡ്രൈവ് മോഡലിന് 222 bhp പവറും 221 Nm torque ഉം സൃഷ്‌ടിക്കാൻ പ്രാപ്‌തിയുണ്ട്. ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമാകും ഓപ്ഷനിൽ ഉണ്ടാവുക.

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

RAV4 പോലെ ഹോണ്ട സിആർ-വി, ഫോക്‌സ്‌വാഗൺ ടിഗുവാൻ, സ്‌കോഡ കൊഡിയാക്, സിട്രൺ C5 എയർക്രോസ് എന്നിവയുൾപ്പെടെയുള്ള മറ്റ് എസ്‌യുവികളുമായി സുസുക്കി എക്രോസ് വിപണിയിൽ മത്സരിക്കും.

MOST READ: ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

യൂറോപ്യൻ ശ്രേണിയിലേക്ക് സുസുക്കി ചേർക്കുന്ന അടുത്ത ഓഫർ ഹൈബ്രിഡ് കൊറോള ടൂറിംഗ് സ്‌പോർട്‌സിന്റെ പതിപ്പാണ്. രണ്ട് ജാപ്പനീസ് ബ്രാൻഡുകളുടെ സഹകരണത്തിൽ നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ ഉൽ‌പ്പന്നം പോലും ഒരേ സൂത്രവാക്യം പിന്തുടരും. മിക്ക മെക്കാനിക്കൽ ബിറ്റുകളും റണ്ണിംഗ് ഗിയറുകളും അതുപോലെ തന്നെ നടപ്പിലാക്കുന്നു. പ്രധാന മാറ്റങ്ങൾ പുറംമോടിയിലും ഇന്റീരിയർ‌ ഡിസൈനിലുമായിരിക്കും കാണാൻ സാധിക്കുക.

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

ടൊയോട്ട മോഡലിൽ 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ യൂണിറ്റാണ് ഹൈബ്രിഡ് എഞ്ചിനുമായി എത്തുന്നത്. ഇവ രണ്ടും മുൻവശത്തെ ഇലക്‌ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു.

MOST READ: ഒക്ടാവിയ RS245 ഇന്ത്യയില്‍ വിറ്റു തീര്‍ന്നെന്ന് സ്‌കോഡ

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

ആദ്യത്തെ എഞ്ചിൻ 122 bhp കരുത്തിൽ 142 Nm torque സൃഷ്ടിക്കുമ്പോൾ വലിയ ശേഷിയുള്ള എഞ്ചിൻ 180 bhp പവറും 190 Nm torque ഉം വാഗ്‌ദാനം ചെയ്യുന്നു. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള സുസുക്കി എസ്‌യുവി ഉടൻ വിപണിയിലേക്ക്

വൈദ്യുതീകരണത്തിൽ ടൊയോട്ടയുടെ കരുത്തും കോം‌പാക്‌ട് വാഹനങ്ങളിലെ സുസുക്കിയുടെ വൈദഗ്ധ്യവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ വിശദീകരിച്ച ഈ സഹകരണം. തൽഫലമായി വരും മാസങ്ങളിൽ ടൊയോട്ട യൂറോപ്യൻ വിപണിയിൽ ജാപ്പനീസ് പങ്കാളി വികസിപ്പിച്ച പുതിയ എഞ്ചിനുകൾ സ്വീകരിക്കുന്നതും ഇത് കാണും.

Most Read Articles

Malayalam
English summary
Toyota RAV4-based Suzuki SUV likely to launch soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X