സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

ഈ വർഷം ആദ്യം അന്താരാഷ്ട്രതലത്തിൽ സുസുക്കി പുറത്തിറക്കിയ എക്രോസ് അടുത്ത മാസം യുകെയിൽ വിൽപ്പനയ്‌ക്കെത്തുന്നു. അതിന്റെ ഭാഗമായി ബ്രാൻഡ് വാഹനത്തിനായുള്ള വില പ്രഖ്യാപനവും മുൻകൂട്ടി നടത്തി.

സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

തുടക്കത്തിൽ ഒരു വേരിയന്റിൽ മാത്രം ലഭ്യമാകുന്ന എക്രോസിന് 45,599 ഡോളറായിരിക്കും മുടക്കേണ്ടിവരിക. ആദ്യ വർഷത്തിൽ എക്രോസിന് പരിമിതമായ ലഭ്യത മാത്രമായിരിക്കും ഉണ്ടാവുകയെന്നും സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

മുന്നിലും പിന്നിലും ഹീറ്റഡ് സീറ്റുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ക്രോസ്ഓവർ എസ്‌യുവിയുടെ സവിശേഷതകളിലുണ്ട്.

MOST READ: ഡസ്റ്ററിന്റെ ലൈഫ് സ്റ്റൈൽ പിക്ക്-അപ്പുമായി ഡാസിയ

സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

അതോടൊപ്പം ലെതർ സീറ്റുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, 19 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുടെ ഒരു മികച്ച പട്ടിക സുസുക്കി ക്രോസ്ഓവറിൽ ഉണ്ടാകും.

സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

യഥാർഥത്തിൽ ടൊയോട്ടയുടെ ജനപ്രിയ RAV4 എസ്‌യുവിയുടെ പുനർനിർമിത പതിപ്പാണ് സുസുക്കി എക്രോസ്. എങ്കിലും വാഹനത്തിന്റെ മുൻവശം പൂർണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ വലിയ ഗ്രില്ലുള്ള സ്ലൈക്കർ ഹെഡ്‌ലാമ്പുകളും കമ്പനി അവതരിപ്പിക്കുന്നു.

MOST READ: സർക്കാർ ജീവനക്കാർക്ക് എക്സ്ക്യൂസീവ് ഓഫറുമായി റെനോ

സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, ഗ്രേ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സെൻസ്വൽ റെഡ് മൈക്ക, ഡാർക്ക് ബ്ലൂ മൈക്ക എന്നീ ആറ് കളർ ഓപ്ഷനുകളിൽ വാഹനം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

RAV4 പ്ലഗ്-ഇൻ ഹൈബ്രിഡിൽ നിന്നുള്ള അതേ 2.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 പെട്രോൾ എഞ്ചിനാണ് സുസുക്കി എക്രോസും ഉപയോഗിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും സംയോജിപ്പിച്ച് ഇത് പരമാവധി 302 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് കരസ്ഥമാക്കി കിയ സോനെറ്റ്

സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

18.1 കിലോവാട്ട്സ് ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക് മോട്ടോറുകൾ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇലക്ട്രിക് പവറിൽ മാത്രം 46 മൈൽ (74 കിലോമീറ്റർ) മൈലേജ് നൽകാൻ വാഹനത്തിന് കഴിയും. ഇവി, ഓട്ടോ ഹൈബ്രിഡ്, ഹൈബ്രിഡ്, ബാറ്ററി ചാർജർ എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും എസ്‌യുവിയിൽ ലഭിക്കും.

സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

രണ്ട് ജാപ്പനീസ് കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യത്തെ സുപ്രധാന വികസനമായ സുസുക്കി എക്രോസ്. ഇന്ത്യയിൽ മാരുതി ബാഡ്ജുള്ള മോഡലുകൾ ടൊയോട്ട കാറുകളാകുമ്പോൾ അന്താരാഷ്ട്ര തലത്തിൽ ഇത് നേരെ മറിച്ച് സംഭവിക്കും.

Most Read Articles

Malayalam
English summary
Toyota RAV4 Rebadged Suzuki Across Launched In The UK. Read in Malayalam
Story first published: Thursday, October 22, 2020, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X