ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ആയുധപ്പുരയിലെ ഏറ്റവും വിജയകരമായ വാഹനങ്ങളിലൊന്നാണ് RAV4 എസ്‌യുവി. 1994-ൽ അരങ്ങേറ്റം കുറിച്ച മോഡൽ ഇപ്പോൾ അതിന്റെ അഞ്ചാം തലമുറ ആവർത്തനത്തിലാണ്.

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

ജപ്പാൻ, യുഎസ്എ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിൽ വിൽക്കുന്ന ആഗോള മോഡലാണിത്. ഇപ്പോൾ ടൊയോട്ട ഇന്ത്യയിലും RAV4 അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

4,600 മില്ലീമീറ്റർ നീളവും 1,855 മില്ലീമീറ്റർ വീതിയും 1,685 മില്ലീമീറ്റർ ഉയരവും 2,690 മില്ലീമീറ്റർ നീളമുള്ള വീൽബേസുമുള്ള ഒരു തട്ടുപൊളിപ്പൻ എസ്‌യുവി തന്നെയാണ് ടൊയോട്ട RAV4. ഷാർപ്പ്-ബോൾഡ് സ്റ്റൈലിംഗാണ് വാഹനത്തിന്റെ പ്രധാന ആകർഷണം.

MOST READ: ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

നേർത്ത ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും, വലിയ ഫ്രണ്ട് ഗ്രില്ലും വലിയ ബമ്പറുകളും എസ്‌യുവിയുടെ സ്റ്റൈലിംഗിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നു. സാധാരണ ക്രോസ്ഓവർ രീതിയിൽ വാഹനത്തിന് കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും വശങ്ങളിൽ വീൽ ആർച്ചുകളും RAV4-ൽ ഇടംപിടിച്ചിരിക്കുന്നു.

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

മാന്യമായ വലിപ്പം കാരണം എസ്‌യുവിക്ക് ധാരാളം ഇന്റീരിയർ ഇടം തന്നെയാണ് ലഭിക്കുന്നത്. ഇത് രണ്ട്-വരി 5-സീറ്റർ വാഹനമാണെന്നത് ശ്രദ്ധിക്കേണ്ട ഘടകമാണ്. പുറംമോടിയിൽ നിന്നും വ്യത്യസ്‌തമായി ഇന്റീരിയർ ഡിസൈൻ വളരെ ലളിതമാണ്.

MOST READ: മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആമസോൺ അലക്സാ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ഒരു ഫ്ലോട്ടിംഗ് ഡിസൈൻ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ 8 ഇഞ്ച് യൂണിറ്റ് ഓപ്ഷണലായും തെരഞ്ഞെടുക്കാൻ സാധിക്കും.

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് ഒരു വലിയ MID ഉപയോഗിച്ച് പരമ്പരാഗത ഡയലുകൾ ലഭിക്കുന്നു. ഒപ്പം ഒരു മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും അകത്തളത്തെ മനോഹാരിത വർധിപ്പിക്കുന്നു. ഇതിൽ കീലെസ് എൻട്രി, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് ഗ്ലാസ് റൂഫ്, 11 സ്പീക്കർ ജെബിഎൽ മ്യൂസിക് സിസ്റ്റം എന്നിവയും ഇടംപിടിച്ചിരിക്കുന്നു.

MOST READ: റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

ബൂട്ടിൽ ഏകദേശം 1065 ലിറ്റർ സ്ഥലമാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട RAV4 2.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പമാണ് വിപണിയിൽ എത്തുന്നത്. ഇത് 203 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

2.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും പ്രവർത്തിക്കുന്ന ഒരു ഹൈബ്രിഡ് പതിപ്പും ഓപ്ഷണലായി കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ സംയോജിത പവർ ഔട്ട്പുട്ട് 219 bhp ആണ്. മാത്രമല്ല ഇത് ഒരു സിവിടി ഗിയർബോക്സുമായാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

MOST READ: ടിവിഎസ് സുസുക്കി സമുറായി; അന്നും ഇന്നും ഒരു നോ പ്രോബ്ലം ബൈക്ക്

ടൊയോട്ട RAV4 എസ്‌യുവി 2021 പകുതിയോടെ ഇന്ത്യയിൽ എത്തിയേക്കും

2021 പകുതിയോടെ ടൊയോട്ട RAV4 ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെൽ‌ഫയർ‌ പോലെ ഹോമോലോഗേഷൻ‌ ഒഴിവാക്കുന്നതിനായി RAV4 ഒരു സി‌ബി‌യു ഇറക്കുമതിയായി ആഭ്യന്തര വിപണിയിൽ എത്തും. 40 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ എസ്‌യുവിക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota RAV4 SUV Expected To Arrive In India Around Mid-2021. Read in Malayalam
Story first published: Tuesday, September 22, 2020, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X