ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

കര്‍ണാടകയിലെ ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട. പ്ലാന്റിലെ രണ്ട് ജീവനക്കാര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിക്കുകയും പിന്നീട് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്ന് ജീവനക്കാര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 23, 7, 13 തീയതികളിലാണ് മൂന്ന് ജീവനക്കാരും അവസാനമായി ജോലിക്കെത്തിയത്. വൈറസ് ബാധിച്ച മൂന്ന് ജീവനക്കാരുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

ചികിത്സാ കാലയളവില്‍ രോഗബാധിതരായ ജീവനക്കാര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ദിവസേന പ്ലാന്റ് അണുവിമുക്തമാക്കുകയാണെന്നും ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് വ്യക്തമാക്കി.

MOST READ: മൂസ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; വീഡിയോ

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എസ്ഒപികളും പ്രതിരോധ നടപടികളും പാലിച്ച് ബിഡാദി പ്ലാന്റിലെ പ്രവര്‍ത്തനം തുടരുമെന്ന് ടൊയോട്ട വ്യക്തമാക്കി. നീണ്ട അടച്ചിടലുകള്‍ക്ക് ഒടുവില്‍ മെയ് മാസത്തിലാണ് ഈ പ്ലാന്റിലെ പ്രവര്‍ത്തനം ബ്രാന്‍ഡ് ഭാഗികമായി പുനരാരംഭിക്കുന്നത്.

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

കുറച്ച് ജീവനക്കാരെ മാത്രം വെച്ചാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും. ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും, കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ക്രമേണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് കമ്പനിയുടെ പദ്ധതി.

MOST READ: സബ്‌സ്‌ക്രൈബ് ഓപ്ഷനിൽ ദിവസേന 711 രൂപ ചെലവിൽ മാരുതി സ്വിഫ്റ്റ് സ്വന്തമാക്കാം

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ലോക്ക്ഡൗണ്‍ മൂലം നഷ്ടപ്പെട്ട വില്‍പ്പന തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആനുകൂല്യങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

ടൊയോട്ടയുടെ ജനപ്രിയ മോഡലുകളായ ഇന്നോവ ക്രിസ്റ്റ, സെഡാന്‍ മോഡലായ യാരിസ്, പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ഗ്ലാന്‍സ എന്നിവയ്ക്കാണ് പ്രധാനമായും ഓഫര്‍ നല്‍കുന്നത്.

MOST READ: പ്രീമിയം എംപിവി ശ്രേണി ലക്ഷ്യംവെച്ച് മാരുതി, ഒരുക്കം ടൊയോട്ടയുടെ സഹായത്തോടെ

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 9999 രൂപ മുതല്‍ ഇഎംഐ ലഭിക്കുന്ന പ്രത്യേക വായ്പ പദ്ധയിയാണ് ഒരുക്കിയിട്ടുള്ളത്. ഈ ആനുകൂല്യത്തിന് പുറമെ, ഇന്നോവ ക്രിസ്റ്റയ്ക്ക് മറ്റ് ആകര്‍ഷകമായ ഓഫറുകളും ഒരുക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചു.

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

സെഡാന്‍ മോഡലായ യാരിസിനും ഹാച്ച്ബാക്ക് വാഹനമായ ഗ്ലാന്‍സയ്ക്കും 55 ശതമാനം ബൈ-ബാക്ക് ഓഫറാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്. ടൊയോട്ടയുടെ എല്ലാ മോഡലുകള്‍ക്കും വായ്പ തിരിച്ചടവിന്റെ മൂന്ന് മാസം ഇളവ് നല്‍കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ജൂലൈ 31-ലേക്ക് മാറ്റി സുപ്രീംകോടതി

ബിഡാദി പ്ലാന്റിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ച് ടൊയോട്ട

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായതും സുതാര്യവുമായ സേവനം ഉറപ്പാക്കുന്നതില്‍ ടൊയോട്ട പ്രതിജ്ഞബദ്ധമാണെന്നും, ഇതുവഴി കൂടുതല്‍ ഉപയോക്താക്കളെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Registers Three New Positive Cases At Bidadi Plant. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X