വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

2020 സെപ്റ്റംബര്‍ മാസത്തിലെ വില്‍പ്പനയില്‍ പോസീറ്റീവ് വളര്‍ച്ചയുമായി ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. 8,116 യൂണിറ്റുകള്‍ പോയ മാസം വിറ്റതായി കമ്പനി പ്രഖ്യാപിച്ചു.

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

2020 ഓഗസ്റ്റിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 46 ശതമാനം വളര്‍ച്ച കൈവരിച്ചു. 5,555 യൂണിറ്റുകള്‍ മാത്രമാണ് 2020 ഓഗസ്റ്റില്‍ വിറ്റത്. മാത്രമല്ല, ടൊയോട്ട 2019 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ മൊത്തം 10,203 യൂണിറ്റുകള്‍ വിറ്റഴിക്കുകയും 708 യൂണിറ്റ് എറ്റിയോസ് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

ഈ മാസത്തെ പ്രകടനത്തെക്കുറിച്ച് ടികെഎം സെയില്‍സ് ആന്റ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞത് ഇങ്ങനെ, ''ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതും ഞങ്ങളുടെ ഡീലര്‍മാരില്‍ വളരെയധികം ആത്മവിശ്വാസവും ഞങ്ങള്‍ കാണുന്നു, അതുവഴി 14 മുതല്‍ 18 ശതമാനം വരെ ഓര്‍ഡറുകളുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു.

MOST READ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

2020 മാര്‍ച്ചില്‍ മഹാമാരി ഞങ്ങളെ ബാധിച്ചതു മുതല്‍ സെപ്റ്റംബര്‍ ഞങ്ങളുടെ ഏറ്റവും മികച്ച മാസമാണ്. ഇതിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഉപഭോക്താക്കളില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കും ഉത്സവ സീസണിന്റെ ആരംഭത്തിനും കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

'ഡിമാന്‍ഡിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം വിപണിയിലെ പുതിയ ലോഞ്ചുകള്‍ക്ക് കാരണമാകാം. അര്‍ബന്‍ ക്രൂയിസറിനായി ബുക്കിംഗ് ആരംഭിച്ചതുമുതല്‍ സെപ്റ്റംബറില്‍ ഞങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് ആവര്‍ത്തിച്ചുകൊണ്ട് അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത വിശ്വസ്തരായ ഉപഭോക്താക്കളോട് ഞങ്ങള്‍ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: ഥാർ എസ്‌യുവിയെ കൂടുതൽ മോടിയാക്കാൻ ഔദ്യോഗിക ആക്‌സസറികളും

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ടൊയോട്ട പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അര്‍ബര്‍ ക്രൂയിസര്‍ അടുത്തിടെയാണ് വിപണിയിലെത്തിയത്. മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് 8.40 ലക്ഷം മുതല്‍ 11.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനര്‍നിര്‍മിച്ച മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍. 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. അര്‍ബന്‍ ക്രൂയിസറില്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ K15B SHVS പെട്രോള്‍ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

ഈ എഞ്ചിന്‍ 6,000 rpm-ല്‍ പരമാവധി 104.7 bhp കരുത്തും 4,400 rpm-ല്‍ 138 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

ഓട്ടോമാറ്റിക് പതിപ്പിന് കൂടുതല്‍ ഇന്ധനക്ഷമത കൈവരിക്കാന്‍ മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും ടൊയോട്ട ജോടിയാക്കിയിരിക്കുന്നു. സണ്ണി വൈറ്റ്, ഐക്കണിക് ഗ്രേ, സുവേ സില്‍വര്‍ തുടങ്ങിയ മോണോ ടോണ്‍ കളറുകളിലും സിസ്ലിംഗ് ബ്ലാക്ക് റൂഫിനൊപ്പം റസ്റ്റിക് ബ്രൗണ്‍, സിസ്ലിംഗ് ബ്ലാക്ക് റൂഫിനൊപ്പം സ്പങ്കി ബ്ലൂ, സണ്ണി വൈറ്റ് റൂഫിനൊപ്പം ഗ്രോവി ഓറഞ്ച് എന്നീ ഡ്യുവല്‍ ടോണ്‍ കളറിലും സബ്-ഫോര്‍ മീറ്റര്‍ എസ്‌യുവി വിപണിയില്‍ ലഭ്യമാകും.

MOST READ: സർവ്വവും ഡിജിറ്റൽ; ഇനിമുതൽ വാഹന രേഖകൾ കൈവശം വയ്ക്കേണ്ടതില്ല

വില്‍പ്പനയില്‍ ക്ലച്ച്പിടിച്ച് ടൊയോട്ട; സെപ്റ്റംബറില്‍ നിരത്തിലെത്തിയത് 8,116 യൂണിറ്റുകള്‍

മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, കിയ സോനെറ്റ് തുടങ്ങിയ ശക്തരായ മോഡലുകളുമായാണ് കോംപാക്ട് എസ്‌യുവി മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Registers 46% Growth In Monthly Sales With 8,116 Units. Read in Malayalam.
Story first published: Saturday, October 3, 2020, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X