മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

2020 മെയ് 26 മുതല്‍ കര്‍ണാടകയിലെ ബിഡാദിയിലെ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ടൊയോട്ട. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ച എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്നും കമ്പനി അറിയിച്ചു.

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും, കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ക്രമേണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും ടൊയോട്ട പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

നിലവില്‍ 290 ടൊയോട്ട ഡീലര്‍ഷിപ്പുകളും 230 സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ച പ്രദേശങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം ചെയ്യുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നു.

MOST READ: മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അതിന്റെ ഡീലര്‍ഷിപ്പുകളും നിശ്ചിത ശതമാനം തൊഴിലാളികള്‍ മാത്രമാണ് ജോലിക്ക് എത്തുന്നത്. കര്‍ശനമായ സാമൂഹിക അകലം ഉള്‍പ്പടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

നേരത്തെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സമഗ്രമായ റീസ്റ്റാര്‍ട്ട് മാനുവലുമായി ടൊയോട്ട രംഗത്തെത്തിയിരുന്നു. ടൊയോട്ടയുടെ സമ്പന്നമായ അറിവ്, വൈദഗ്ദ്ധ്യം, മികച്ച ആഗോള സമ്പ്രദായങ്ങള്‍ എന്നിവ ഉപയോഗിച്ച് ലോക്ക്ഡൗണ്‍ പിന്‍വലിക്കലിനുശേഷം വ്യവസായങ്ങള്‍ പിന്തുടരാനുള്ള ഒരു ഗൈഡായി സമഗ്രമായ പുനരാരംഭിക്കല്‍ മാനുവല്‍ ആണ് കമ്പനി ആവിഷ്‌കരിച്ചത്.

MOST READ: 2020 സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ലോക്ക്ഡൗണിന് ശേഷം ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് പുനസംഘടിപ്പിക്കുന്നതിനും സുരക്ഷിതമായി പുനരാരംഭിക്കുന്നതിനുമുള്ള എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഗൈഡാണ് കമ്പയുടെ റീസ്റ്റാര്‍ട്ട് മാനുവല്‍.

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ഉല്‍പാദന മേഖലയെ പിന്തുണയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ, കമ്പനി മാനേജ്മെന്റ് ക്രോസ് ഫംഗ്ഷണല്‍ വിദഗ്ധരുടെ ഒരു സംഘം വിശദമായ പഠനം നടത്തി തയ്യാറാക്കിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SoP) സുരക്ഷിതമായ പുനരാരംഭം ഉറപ്പാക്കും.

MOST READ: ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ഏതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിതമാക്കി ഉല്‍പ്പാദനം പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് ഓട്ടോമോട്ടീവ് കമ്പനികള്‍ക്കും ഒരു റഫറന്‍സ് എന്ന നിലയില്‍ ഇത് പങ്കിടും.

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

കൂടാതെ ഘടക നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) അംഗങ്ങള്‍, സിഐഐ പോലുള്ള വ്യവസായ അസോസിയേഷന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യവസായത്തിന്റെ വിശാലമായ വിഭാഗവുമായി ഇത് പങ്കിടാനും കമ്പനി ഉദ്ദേശിക്കുന്നു.

MOST READ: ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

സമസ്ത മേഖലകളിലും കോവിഡ്-19 -ന്റെ വ്യാപനം ദോഷകരമായി വ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും സുരക്ഷക്കും, ആരോഗ്യത്തിനുമാണ് കമ്പനി ശ്രദ്ധ നല്‍കുന്നത്.

മെയ് 26 മുതല്‍ ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ടൊയോട്ട

ലോക്ക്ഡൗണിന് ശേഷമുള്ള പുനരാരംഭിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടൊയോട്ടയുടെ റീസ്റ്റാര്‍ട്ട് മാനുവല്‍ വലിയ മുതല്‍ കൂട്ടാകും. വണ്‍ ടീം വണ്‍ ഗോള്‍ എന്ന രീതിയില്‍ ലക്ഷ്യത്തിനായി നമ്മുക്ക് ഒരുമിച്ച് പോരാടാമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മാനേജിംഗ് ഡയറക്ടര്‍ മസകസു യോഷിമുര വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Resume Production From May 26, 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X