മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്തോനേഷ്യൻ വിപണിയിൽ (കിജാംഗ് ഇന്നോവ എന്നറിയപ്പെടുന്ന) വെളിപ്പെടുത്തി. 2016 -ൽ വിപണിയിലെത്തിയ ഇന്നോവ ക്രിസ്റ്റയുടെ നിലവിലെ തലമുറയുടെ ആദ്യത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റാണിത്.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, 2021 ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന് വളരെയധികം പരിഷ്കരിച്ച ഫ്രണ്ട് എൻഡ് ലഭിക്കുന്നു, അതേസമയം നിലവിലെ മോഡലിന്റെ മൊത്തത്തിലുള്ള ആകൃതി നിലനിർത്തുന്നു.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ഏറ്റവും ശ്രദ്ധേയമായത്, അപ്‌ഡേറ്റുചെയ്‌ത എം‌പി‌വിക്ക് ലഭിക്കുന്ന കട്ടിയുള്ള ക്രോം ഔട്ട്‌ലൈൻ വരുന്ന വലിയ ഗ്രില്ലാണ്. കൂടാതെ, നിലവിലെ മോഡലിന്റെ രണ്ട് ക്രോം-ഫിനിഷ്ഡ് സ്ലാറ്റുകൾക്ക് പകരം ഗ്രില്ലിന് ഇപ്പോൾ അഞ്ച് തിരശ്ചീന സ്ലാറ്റുകളുണ്ട്.

MOST READ: ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ഹെഡ്‌ലൈറ്റുകൾക്ക് പോലും ഗ്രില്ലിൽ ലയിപ്പിക്കുന്ന ക്രോം എക്സ്റ്റൻഷനുകൾ ലഭിക്കുന്നു, ഒപ്പം പുതിയ എൽഇഡി ഡിആർഎല്ലുകളും നിർമ്മാതാക്കൾ നൽകുന്നു.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ഇതുകൂടാതെ, ഫെയ്‌സ്‌ലിഫ്റ്റിന് കൂടുതൽ അഗ്രസ്സീവ് ഫ്രണ്ട് ബമ്പറും ലഭിക്കുന്നു, അതിൽ ബ്ലാക്ക്ഔട്ട് ചിൻ സെക്ഷനും ഫോക്സ് സിൽവർ സ്‌കിഡ് പ്ലേറ്റുമുണ്ട്. ഹാലജൻ ഫോഗ് ലാമ്പുകളും പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു, ഇവ കറുത്ത ത്രികോണാകൃതിയിലുള്ള ഹൗസിംഗിൽ ലംബമായി സ്ഥാപിച്ചിരിക്കുന്നു.

MOST READ: പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിൽ സ്റ്റാൻഡേർഡായി സിൽവർ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന പുതിയ 16 ഇഞ്ച് അലോയി വീലുകൾ ഉൾക്കൊള്ളുന്നു, തെരഞ്ഞെടുത്ത പതിപ്പുകളിൽ ഡയമണ്ട് കട്ട് ഫിനിഷിലും ഇവ ലഭ്യമാണ്.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

പിൻവശം വലിയ മാറ്റമില്ലാതെ തുടരുന്നു, എന്നിരുന്നാലും ഇപ്പോൾ കറുത്ത ഹെക്സഗണൽ ആകൃതിയിലുള്ള ഒരു ഭാഗം ടെയിൽ ലൈറ്റുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്നു, ഇത് നമ്പർ പ്ലേറ്റ് സ്ലോട്ട് വരെ നീളുകയും ചെയ്യുന്നു.

MOST READ: അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7 ലക്ഷം രൂപ

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിലും ലേയൗട്ടിലും മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുമായി വരുന്ന മോഡലിന് ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസൈൻ, ഓൾ-ബ്ലാക്ക് തീം, ആറ്/ ഏഴ് സീറ്റ് ലേയൗട്ട് എന്നിവ ലഭിക്കും.

MOST READ: ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

അപ്‌ഡേറ്റ് ചെയ്‌ത ഇന്നോവ ക്രിസ്റ്റയുടെ പൂർണ്ണമായി ലോഡുചെയ്‌ത പതിപ്പിന് ഇപ്പോൾ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയ്ക്കുന്ന 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, ഇൻബിൾഡ് എയർ പ്യൂരിഫയറും ലഭിക്കുന്നു.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

നിലവിലെ ഇന്നോവ ക്രിസ്റ്റയിൽ ഇതിനകം നൽകിയിട്ടുള്ള സവിശേഷതകൾക്ക് പുറമേ ഏഴ് എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ക്രൂയിസ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കീലെസ് എൻട്രി ആൻഡ് ഗോ, ആംബിയന്റ് ലൈറ്റിംഗ്, ലെതറെറ്റ് സീറ്റ് കവറുകൾ, റിവേർസ് ക്യാമറ എന്നിവയും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

139 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 149 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.4 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇന്തോനേഷ്യയ്ക്കുള്ള ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ലഭ്യമാണ്.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ഇന്ത്യയിൽ, ടൊയോട്ട ഈ വർഷം ആദ്യം ബി‌എസ് VI കംപ്ലയിന്റ് എഞ്ചിനുള്ള ഇന്നോവ ക്രിസ്റ്റ ശ്രേണി അപ്‌ഡേറ്റുചെയ്‌തിരുന്നു. അതിനാൽ, 150 bhp കരുത്ത് സൃഷ്ടിക്കുന്ന 2.4 ലിറ്റർ ഡീസൽ, 166 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

രണ്ട് എഞ്ചിനുകൾക്കും നിലവിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നിരുന്നാലും, നമ്മുടെ വിപണിയിൽ ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഇത് വരുന്നത്, വരും മാസങ്ങളിൽ പുത്തൻ ഫോർച്ച്യൂണർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ഈ വെളിപ്പെടുത്തിയ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ ഇന്തോനേഷ്യൻ-സ്‌പെക്ക് കാറാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യ-സ്പെക്ക് ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് പ്രാദേശിക അഭിരുചിക്കനുസരിച്ച് ചില സ്റ്റൈലിംഗ് മാറ്റങ്ങളുമായിട്ടാവും കമ്പനി അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Toyota Revealed 2021 Innova Crysta Facelift With Design Updates. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X