ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

കഴിഞ്ഞ ദിവസം മുഖംമിനുക്കി ടൊയോട്ട ഫോർച്യൂണർ തായ്‌ലൻഡ് വിപണിയിൽ ചുവടുവെച്ചിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു ലെജൻഡർ വകഭേദം. മറ്റൊന്നുമല്ല അതിന്റെ സ്പോർട്ടി ഡിസൈൻ തന്നെയാണ് അതിന്റെ പിന്നിലുള്ള രഹസ്യം.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

എങ്കിലും എസ്‌യുവിയുടെ എൻ‌ട്രി ലെവൽ‌ മോഡലുകൾ‌ പോലും വളരെ ആകർഷകമായാണ് ഒരുങ്ങിയിരിക്കുന്നത് എന്നതും യാഥാഥ്യം. സൂക്ഷ്മമായ മാറ്റങ്ങൾ‌ക്കും ഒപ്പം ഫോർച്യൂണിറിന്‌ ഇപ്പോൾ‌ നൽ‌കിയിരിക്കുന്ന പുതിയ കളർ‌ ഓപ്ഷനുകളുമാണ് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നത്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

എങ്കിലും ഇനിയും മെച്ചപ്പെടാൻ ഇടമുണ്ടെന്ന് വിശ്വസിക്കുന്നവരും ചുരുക്കമല്ല. ജാപ്പനീസ് കാർ ബ്രാൻഡ് ഇപ്പോൾ 2021 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഒറിജിനൽ ആക്‌സസറികളുടെ ഒരു പട്ടിക വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് എസ്‌യുവിയുടെ രൂപം കൂടുതൽ മെച്ചപ്പെടുത്തുന്നു.

MOST READ: രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

ഫോർച്യൂണർ ബോണറ്റ് ബാഡ്ജ്, ഫോക്സ് ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ഫോക്സ് റിയർ സ്‌കിഡ് പ്ലേറ്റ്, ഡോർ പ്രൊട്ടക്ടർ കിറ്റ്, ബോണറ്റിനായുള്ള ഹൈഡ്രോളിക് സ്ട്രറ്റുകൾ, ഫാൻസി ക്രോമിയം ടാങ്ക്-ലിഡ്, ടെയിൽ‌ഗേറ്റിനായി കിക്ക്-ടു-ഓപ്പൺ സെൻസർ എന്നിവ ആക്‌സസറി പട്ടികയിൽ ഇടംപിടിക്കുന്നു.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

തീർന്നില്ല ഉവയോടൊപ്പം യുഎസ്ബി ചാർജർ, വയർലെസ് ചാർജിംഗ് പാഡ്, പിൻ ക്യാമറ, മുന്നിലും പിന്നിലുമുള്ള ഡാഷ് ക്യാമറ, സ്പെയർ വീൽ കവർ, മഡ് ഗാർഡ് സെറ്റ്, എയർലുംബ പ്രോ ഇലക്ട്രിക് ലംബർ പിന്തുണ, എയർലുമ്പ പ്രോ ബാക്ക് കുഷ്യൻ എന്നിവയും ആക്‌സസറി പട്ടികയിൽ നിന്നും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: വാഗൺആർ ഇല‌ക്‌ട്രിക്കിന്റെ പരീക്ഷണയോട്ടവുമായി മാരുതി

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

ഡാർക്ക് ബ്ലൂ മൈക്ക, ഇമോഷണൽ റെഡ്, വൈറ്റ് പേൾ സി‌എസ്, സിൽവർ മെറ്റാലിക്, ഡാർക്ക് ഗ്രേ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക എന്നിങ്ങനെ ആകെ ആറ് കളർ സ്കീമുകളിലാണ് ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

അതോടൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് നിരവധി ഉപകരണങ്ങളും ലഭിക്കുന്നു. ടോപ്പ് എൻഡ് ലെജൻഡർ വേരിയന്റിൽ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8-വേ പവർ ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, എൽഇഡി ആംബിയന്റ് ലൈറ്റിംഗ്, 9 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയും ഉൾക്കൊള്ളുന്നു.

MOST READ: 20,000 യൂണിറ്റ് ഉത്പാദനം പിന്നിട്ട് ബെന്റ്‌ലി ബെന്റേഗ

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് തായ്‌ വിപണിയിൽ ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. അതിൽ 2.4 ലിറ്റർ യൂണിറ്റ് 150 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 2.8 ലിറ്റർ യൂണിറ്റ് ഇപ്പോൾ 204 bhp പവറിൽ 500 Nm torque സൃഷ്ടിക്കാനും ശേഷിയുള്ളതാണ്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

മുഖംമിനുക്കി രൂപംമാറിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യൻ വിപണിയിലേക്ക് ബ്രാൻഡ് എത്തിക്കും. വർഷങ്ങളായി ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ താരമാണ് ഫോർച്യൂണർ എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Revealed Genuine Accessories List For Fortuner Facelift. Read in Malayalam
Story first published: Tuesday, June 9, 2020, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X