റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ടൊയോട്ട അടുത്തിടെ തങ്ങളുടെ ഗാസോ റേസിംഗ് ശ്രേണിയിലേക്ക് സുപ്രയും യാരിസും ഉൾപ്പെടെയുള്ള ചില മോഡലുകളെ ചേർത്തിരുന്നു. ഇതിനു പിന്നാലെ ചെറിയ റൂമി മിനിവാനിന്റെ ജിആർ പതിപ്പും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ചെറിയ യൂട്ടിലിറ്റി വാഹനം ചില ട്രാക്ക് അധിഷ്ഠിത റേസിംഗ് മെഷീനുകളാക്കി മാറ്റുന്നത് അൽപ്പം പ്രയാസകരമാണ്. എന്നിരുന്നാലും ടൊയോട്ട ഇവിടെ വാഹനത്തെ അതിമനോഹരമാക്കി മിനുക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.

റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

എങ്കിലും ഏറ്റവും ചെറിയ ഹൈവേ-നിയമപരമായ പാസഞ്ചർ കാറുകളുടെ ജാപ്പനീസ് വാഹന വിഭാഗത്തിലേക്ക് റൂമി മിനിവാനിനെ പരിഗണിക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. അതിന്റെ വലിപ്പവും 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് പ്രധാന കാരണം.

MOST READ: ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

റൂമിയ്ക്ക് 2490 മില്ലീമീറ്റർ വീൽബേസ് മാത്രമേ ലഭിക്കൂ. ഈ മിനിവാന്റെ സമർപ്പിത ജിആർ പതിപ്പ് പുറത്തിറക്കുന്നില്ല എന്നതും വസ്‌തുതയാണ്. ഒരു ആശയം മാത്രമാണെങ്കിലും എയറോഡൈനാമിക് ഭാഗങ്ങളായ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലറുകൾ, വലിയ സൈഡ് സ്‌കേർട്ടുകൾ എന്നിവ പരിഷ്ക്കരണത്തിന് വിധേയമായി.

റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ഇത് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 15 മില്ലീമീറ്റർ കുറച്ചിട്ടുണ്ട്. ഫ്രണ്ട് ബമ്പർ സ്‌പോയിലറിലെ എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ ഇത് മനോഹരമായി പൂർത്തിയാക്കുന്നു. ഫ്രണ്ട് അണ്ടർ സ്ട്രൈപ്പ്, റിയർ അണ്ടർ സ്ട്രൈപ്പ് (പ്ലേറ്റിംഗ്), സൈഡ് മഡ്‌ഗാർഡുകൾ, ഫോഗ് ലാമ്പ് അലങ്കരിക്കൽ, ഫ്രണ്ട് ഗ്രിൽ അലങ്കരിക്കൽ എന്നിവയാണ് മിനിവാനിലെ മറ്റ് പ്രധാന സവിശേഷതകൾ.

MOST READ: ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ഡോർ വൈസറുകൾ, ഫ്രണ്ട്, റിയർ മഡ്‌ഗാർഡുകൾ, കാർബൺ-ഫൈബർ ഫിനിഷ്ഡ് ലൈസൻസ് പ്ലേറ്റ് ഫ്രെയിം, ഡോർ ഹാൻഡിൽ പ്രൊട്ടക്റ്ററുകൾ എന്നിവയുടെ സാന്നിധ്യവും മിനിവാനിന്റെ മൊത്തത്തിലുള്ള സ്‌പോർട്ടി അപ്പീൽ വർധിപ്പിക്കുന്നു. പതിവുപോലെ ധാരാളം ജിആർ ലോഗോകളും റൂമിയിൽ ഇടംപിടിച്ചിട്ടുണ്ട്.

റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

റൂമിയുടെ ഇന്റീരിയറും മികച്ചതാണ്. അതിൽ എയർ കണ്ടീഷനിംഗ്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പവർ വിൻഡോകൾ, ഒരു ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ധാരാളം സംഭരണ ഇടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: സെസെറി; ആദ്യ ഫ്ലൈയിംഗ് കാർ പ്രോട്ടോടൈപ്പ് പരീക്ഷണവുമായി തുർക്കി

റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ഇതിന് 5 ലിറ്റർ നീക്കംചെയ്യാവുന്ന സെന്റർ ട്രാഷ് ബിൻ പോലും ലഭിക്കുന്നു. എങ്കിലും ഇടുങ്ങിയ അകത്തളമാണെങ്കിലും പിൻ സീറ്റിൽ മൂന്ന് പേർ ഉൾപ്പടെ ക്യാബിനിൽ അഞ്ച് മുതിർന്നവർക്ക് അനുയോജ്യമാണ്. 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് റൂമി മിനവാനിന്റെ ഹൃദയം.

റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ഇത് 68 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡൈഹത്‌സു തോറിന്റെ പുനർനിർമിത മോഡലായി റൂമി ടൂ വിൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് കോൺഫിഗറേഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Roomy Minivan Gets The Gazoo Racing Treatment. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X