ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2020 ജൂലൈ മാസത്തിൽ മൊത്തം 5,386 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതോടെ 2020 ജൂണിനെ അപേക്ഷിച്ച് നിർമ്മാതാക്കൾ 40 ശതമാനം വളർച്ച രേഖപ്പെടുത്തി.

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

2019 ജൂലൈയിൽ കമ്പനി മൊത്തം 10,423 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റിരുന്നു, കൂടാതെ എത്തിയോസിന്റെ 868 കയറ്റുമതി ചെയ്തിരുന്നു. അൺലോക്കിനെ തുടർന്ന് ആദ്യ മാസമായ ജൂണിൽ ബ്രാൻഡ് മൊത്തം 3,866 യൂണിറ്റ് വിൽപ്പന നേടി.

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ടൊയോട്ട ഈ ഉത്സവ സീസണിൽ കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് കടക്കുമെന്നും പ്രഖ്യാപിച്ചു. വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവി അർബൻ ക്രൂയിസർ എന്നറിയപ്പെടാൻ സാധ്യതയുണ്ട്. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർ‌നിർമ്മിച്ച പതിപ്പായിരിക്കും ഈ മോഡൽ‌.

MOST READ: 2020 ജീപ്പ് കോമ്പസിന്റെ 547 യൂണിറ്റുകൾ തിരിച്ചുവിളിച്ച് FCA ഇന്ത്യ

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

വാഹനം പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഡിസൈൻ‌ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട സെയിൽസ് നെറ്റ്‌വർക്ക് വഴി ഗ്ലാൻസയായി വിൽക്കുന്ന ബലേനോയ്ക്ക് ശേഷം സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിന്റെ കീഴിലുള്ള രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും അർബൻ ക്രൂയിസർ.

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

വിവിധ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, ജൂണിനെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ റീട്ടെയിൽ, വിൽ‌പന എന്നിവയുടെ കാര്യത്തിൽ മികച്ച നേട്ടമുണ്ടായി എന്ന് TKM സെയിൽസ് ആൻറ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

MOST READ: ലിമിറ്റഡ് എഡിഷൻ ബുഗാട്ടി സെന്റോഡീസി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ലോക്ക്ഡൗണിന്റെ ഫലമായി വർധിച്ച ഡിമാൻഡും മുൻ ഉപഭോക്തൃ ഓർ‌ഡറുകളും ജൂണിൽ റീട്ടെയിൽ‌ വളരെ മികച്ചതാക്കാൻ സഹായിച്ചു.

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

എന്നിരുന്നാലും, ജൂലൈയിൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടയ്ക്കിടെയുള്ള ലോക്ക്ഡൗണുകളുടെയും വിപുലീകരണങ്ങളുടെയും ഫലമായി തങ്ങളുടെ ബിസിനസ്സ് വിപണിയുടെ 20 ശതമാനം വരെ അടച്ച ഒരു സാഹചര്യത്തിലായിരുന്നു. തങ്ങളുടെ ബിസിനസ്സിന്റെ ബാക്കി 80 ശതമാനം കാരണമാണ് ജൂൺ വിൽപ്പനയേക്കാൾ ഉയർന്ന പ്രകടനം കാഴ്ച്ചവയ്ക്കാൻ സഹായിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

അതുപോലെ, ബാംഗ്ലൂരിൽ വീണ്ടും കഴിഞ്ഞ മാസം നടപ്പാക്കിയ ലോക്ക്ഡൗൺ നാല് ദിവസത്തേക്ക് തങ്ങളുടെ പ്ലാന്റ് താൽക്കാലികമായി അടച്ചുപൂട്ടാൻ കാരണമായി, അതിന്റെ ഫലമായി ആസൂത്രണം ചെയ്ത സംഖ്യയേക്കാൾ കുറവ് യൂണിറ്റുകളാണ് ഉത്പാദിപ്പിച്ചത്.

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ആരോഗ്യ ഭീഷണികളെ അഭിസംബോധന ചെയ്യുന്നതിൽ സർക്കാർ നടത്തുന്ന ബാലൻസിംഗ് ആക്റ്റിനെ ടി‌കെ‌എമ്മിൽ‌ തങ്ങൾ‌ പൂർണ്ണമായി മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നും സോണി വ്യക്തനമാക്കി. മാത്രമല്ല അധികാരികൾ‌ നൽ‌കുന്ന മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഞങ്ങൾ‌ പാലിക്കുകയും ചെയ്യുന്നു.

MOST READ: ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

കൂടാതെ സമയബന്ധിതവും വ്യക്തവുമായ നിർദ്ദേശങ്ങൾ വ്യാവസായിക യൂണിറ്റുകളെ സഹായിക്കും, അവരുടെ ഉൽ‌പാദന ചക്രങ്ങളും തൊഴിൽ ശക്തിയും അസംസ്കൃത വസ്തുക്കളുടെ ചലനവും ഉൾപ്പെടെയുള്ള ലോജിസ്റ്റിക്സും നന്നായി ആസൂത്രണം ചെയ്യും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Sells Above 5000 Units In 2020 July. Read in Malayalam.
Story first published: Monday, August 3, 2020, 20:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X