2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ടയുടെ ഒരു മിനിവാൻ മോഡലാണ് സിയന്ന. ആദ്യമായി 1998 -ലാണ് സമാരംഭിച്ച വാഹനം കൂടുതലായി വടക്കേ അമേരിക്കൻ വിപണികൾക്കായിട്ടാണ് വികസിപ്പിച്ചെടുത്തത്.

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ശേഷം ടൊയോട്ട കാറിന്റെ നാലാം തലമുറ പതിപ്പ് 2021 മോഡലായി അടുത്ത മാസം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അപ്‌ഡേറ്റുചെയ്‌ത കാർ ഈ വർഷം മെയ് മാസത്തിലാണ് ആദ്യമായി കമ്പനി വെളിപ്പെടുത്തിയത്.

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

പുതുക്കിയ മിനിവാന്റെ ലോഞ്ചിന് മുന്നോടിയായി ടൊയോട്ട 2021 സിയന്നയെക്കുറിച്ച് ധാരാളം വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്, പുതിയ കാർ LE, XLE, XSE, ലിമിറ്റഡ്, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ട്രിം ലെവലുകളിൽ ലഭ്യമാകും.

MOST READ: ഒരൊറ്റ ദിവസം 1,200 മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്ത് റോയല്‍ എന്‍ഫീല്‍ഡ്

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

എൻ‌ട്രി ലെവൽ‌ LE വേരിയന്റ് എട്ട് സീറ്റ് ലേയൗട്ടുമായി വരുന്നു പിന്നീടുള്ള മൂന്ന്‌ ട്രിമ്മുകൾ ഏഴ് സീറ്റ് ഓപ്ഷനിലാണ് വരുന്നത്. രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളും ഉപയോഗിച്ച് XLE വാഗ്ദാനം ചെയ്യും.

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

മിനിവാന്റെ വിലയും ടൊയോട്ട ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. 34,460 ഡോളർ (25.50 ലക്ഷം രൂപ) മുതൽ ആരംഭിച്ച് ഫ്രണ്ട് വീൽ ഡ്രൈവ് മോഡലുകൾക്ക് 49,900 ഡോളർ (36.93 ലക്ഷം രൂപ) വരെയാണ് എക്സ്-ഷോറൂം വിലകൾ. AWD വേരിയന്റുകൾക്ക് 36,460 ഡോളർ (26.98 ലക്ഷം രൂപ) മുതൽ 50,460 ഡോളർ (37.34 ലക്ഷം രൂപ) വരെ വിലവരും.

MOST READ: മക്കാൻ എസ്‌യുവിയുടെ കരുത്തുറ്റ് GTS, ടർബോ വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി പോർഷ

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയ സിയന്നയിൽ 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 243 bhp കരുത്ത് പുറപ്പെടുവിക്കുന്നു.

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

കൂടാതെ രണ്ട് ഇലക്ട്രിക് മോട്ടോറുകളും വാഹനം ഓടിക്കുമ്പോൾ ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യപ്പെടുന്ന ബാറ്ററിയും ഇതിൽ പ്രവർത്തിക്കുന്നു. പുതിയ മിനിവാൻ ഇവി, നോർമൽ, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

ഇലക്ട്രോണിക് ഓൺ-ഡിമാൻഡ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം LE, XLE ട്രിമ്മുകളിൽ 2,000 ഡോളർ അദിക വിലയിൽ ലഭ്യമാണ്, അതേസമയം XSE വേരിയന്റിൽ ഇതിന് 760 ഡോളർ മാത്രമാണ് ചെലവ് വരുന്നത്. ലിമിറ്റഡ്, പ്രീമിയം എന്നിവയിലും ഈ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു, ഇതിന് യഥാക്രമം 1,800 ഡോളർ, 560 ഡോളർ വിലവരും.

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

സുരക്ഷാ രംഗത്ത്, ജാപ്പനീസ് കാർ നിർമ്മാതാക്കൾ 2021 സിയന്നയിൽ ടൊയോട്ട സേഫ്റ്റി സെൻസ് 2.0 സജ്ജീകരിച്ചിരിക്കുന്നു.

MOST READ: വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

പെഡസ്ട്രിയൻ ഡിറ്റക്ഷൻ / ലോലൈറ്റ് ഡിറ്റക്ഷൻ എന്നിവയുള്ള പ്രീ-കൊളിഷൻ സിസ്റ്റം, ഫുൾ സ്പീഡ് റേഞ്ച് ഡൈനാമിക് റഡാർ ക്രൂയിസ് കൺ‌ട്രോൾ, സ്റ്റിയറിംഗ് അസിസ്റ്റുള്ള ലെയിൻ ഡിപ്പാർച്ചർ അലേർട്ട്, ലെയിൻ ട്രേസ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീംസ്, റോഡ് സൈൻ അസിസ്റ്റ് എന്നിവ സുരക്ഷാ സ്യൂട്ടിൽ ഉൾപ്പെടുന്നു.

2021 സിയന്ന മിനിവാൻ അടുത്ത മാസം പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

കൂടാതെ, 10 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ ഉള്ള എൻഹാൻസ്ഡ് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ABS+EBD, ബ്രേക്ക് അസിസ്റ്റ്, സ്മാർട്ട് സ്റ്റോപ്പ് ടെക്നോളജി എന്നിവയും സ്റ്റാൻഡേർഡാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Launch 2021 Sienna Minivan Next Month. Read in Malayalam.
Story first published: Friday, October 30, 2020, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X