ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമാക്കി 2018-ൽ വിപണിയിൽ എത്തിയ മിഡ്-സൈസ് സെഡാൻ മോഡലാണ് ടൊയോട്ട യാരിസ്. എന്നാൽ ഒരു പ്രത്യേക വാണിജ്യ വകഭേദത്തിന്റെ അഭാവം യാരിസിന് വിപണിയിൽ തിരിച്ചടിയായി.

ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

ഇത് തിരിച്ചറിഞ്ഞ ടൊയോട്ട ടാക്‌സി വിഭാഗത്തെ ലക്ഷ്യമാക്കി ഒരു ബേസ് മോഡലിനെ വിൽപ്പനക്ക് എത്തിക്കാൻ പദ്ധതിയിടുകയാണ്. എറ്റിയോസ് ശ്രേണി ഇന്ത്യയിൽ നിർത്തലാക്കിയതും ഇതിന് പ്രേരണയായി. ഒന്ന് രണ്ട് മാസത്തിനുള്ളിൽ മിഡ്‌സൈസ് സെഡാന്റെ പുതിയ ഫ്ലീറ്റ് വേരിയന്റ് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണിയാണ് യാരിസിന്റെ വിൽപ്പന വിശാലമാക്കാനുള്ള കമ്പനിയുടെ തന്ത്രങ്ങളെക്കുറിച്ച് വിശദീകരിച്ചത്. നിലവിൽ സ്വകാര്യ ഉപഭോക്താക്കൾക്കായി ഏഴ് വകഭേദങ്ങളിലാണ് യാരിസ് വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

8.76 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില. പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, കൂൾഡ് ഗ്ലോവ് ബോക്‌സ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിമോട്ട് ലോക്കിംഗ്, ഓൾറൗണ്ട് പവർ വിൻഡോകൾ, പവർ അഡ്‌ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, ഒരു റിയർ ആംറെസ്റ്റ്, സ്പ്ലിറ്റ് റിയർ സീറ്റുകൾ, മൂന്ന് എയർബാഗുകൾ എന്നിവയെല്ലാം എൻട്രി ലെവൽ J പതിപ്പിൽ ഉൾപ്പെടുന്നു.

ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

ടാക്‌സി വകഭേദം എത്തുന്നതോടെ ഇവയിൽ ചെറിയ വ്യത്യാസം ഉണ്ടായേക്കാം. 107 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് യാരിസിന്റെ കരുത്ത്. വില പിടിച്ചു നിർത്താൻ ടൊയോട്ട ഒരു മാനുവൽ ഗിയർബോക്‌സ് മാത്രം ഉപയോഗിച്ച് ബേസ് മോഡൽ വിപണിയിൽ എത്തിക്കുമെന്നാണ് സൂചന. കൂടാതെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായുള്ള ഒരു സി‌എൻ‌ജി പതിപ്പും വാഗ്‌ദാനം ചെയ്‌തേക്കാം.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

ഏഴ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇബിഡിയോടു കൂടിയ എബിഎസ്, ബ്രേക്ക് അസിസ്റ്റ്, TPMS, മുന്‍-പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവയാണ് യാരിസിലെ സുരക്ഷാ ക്രമീകരണങ്ങള്‍. ബേസ് മോഡലിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ ടൊയോട്ട തയാറായേക്കില്ല എന്നാണ് പ്രതീക്ഷ.

ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ യാരിസ് 1,267 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. ഇത് വർഷം തോറും 83 ശതമാനം വളർച്ച രേഖപ്പെടുത്തുന്നത് ജാപ്പനീസ് നിർമാതാക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഒരു ഡീസൽ ഓഫറിന്റെ അഭാവം ടൊയോട്ടയെ നേരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ബിഎസ്-VI ചട്ടങ്ങൾ പെട്രോളിനെ അനുകൂലിക്കും.

MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

എതിരാളി മോഡലുകളിലേക്ക് നോക്കുമ്പോൾ ഹ്യുണ്ടായി വേർണയും ഉടൻ പുറത്തിറങ്ങാനിരിക്കുന്ന അഞ്ചാം തലമുറ സിറ്റിയും മാത്രമേ ഡീസൽ മോഡലിനെ വിപണിയിൽ എത്തിക്കുകയുള്ളൂ. മാരുതി സുസുക്കി സിയാസ്, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവ അടുത്തിടെ ഡീസൽ ഓഫറുകൾ ഉപേക്ഷിച്ചിരുന്നു.

ലക്ഷ്യം ടാക്‌സി വിഭാഗം, യാരിസിന്റെ ബേസ് മോഡൽ അവതരിപ്പിക്കാൻ ടൊയോട്ട

യാരിസുമായി ടൊയോട്ട ഫ്ലീറ്റ് സെഗ്‌മെന്റിലേക്ക് ചുവടുവെക്കുമ്പോഴും ഒരു ടാക്‌സി കാർ എന്ന ഇമേജ് മോഡലിനെ പിടികൂടാതിരിക്കാൻ കമ്പനി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് സ്വകാര്യ വാങ്ങലുകാരെ അകറ്റി നിർത്താൻ കാരണമായേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to launch base-spec Yaris for the fleet segment. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X