മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിടെ അതേ വിൽപ്പന തന്ത്രം പയറ്റാൻ ഒരുങ്ങുകയാണ് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും. അതിനായി വരാനിരിക്കുന്ന മോഡലുകളുടെ ഉത്‌പാദന ചെലവ് കുറയ്ക്കുന്നതിന് ടൊയോട്ട മാരുതിയുടെ ചില വിൽപ്പനക്കാരെ തെരഞ്ഞെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

ടൊയോട്ടയുടെയും സുസുക്കിയുടെയും പരസ‌്പര പങ്കാളിത്തത്തിന്റെ ഭാഗമായി മോഡലുകൾ റീബാഡ്‌ജിംഗിന് വിധേയമായി. അതിലെ ആദ്യത്തെ മോഡലായിരുന്നു ബലേനോയുടെ പുനർ‌നിർമ്മിച്ച പതിപ്പായ ഗ്ലാൻ‌സ ഹാച്ച്ബാക്ക്. ടൊയോട്ടയുടെ വിറ്റാര ബ്രെസ കോംപാക്‌ട് എസ്‌യുവിയുടെ പതിപ്പ് വരും മാസങ്ങളിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

അതോടൊപ്പം ടൊയോട്ട സി-സെഗ്മെന്റ് എംപിവിയും വികസനത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഈ പങ്കാളിത്തത്തിലൂടെ ഉത്‌പാദന ചെലവ് കുറയ്ക്കുന്നതിലും വിവിധ മേഖലകളിൽ പരസ്‌പരം സഹകരിക്കുന്നതിലും ഉപയോഗിക്കുന്നതിലും ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച് പൂർണ ഹൈബ്രിഡ് വാഹനങ്ങൾക്കായി മാരുതിയും ടൊയോട്ടയും സംയുക്തമായി പ്രവർത്തിക്കും.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

ടൊയോട്ട കിർലോസ്‌കർ മോട്ടോർ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിതരണക്കാരെ അതിന്റെ വരാനിരിക്കുന്ന മോഡലുകൾക്കായി ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. 2021-22 ൽ വിൽ‌പനയ്‌ക്ക് എത്താനിരിക്കുന്ന ഇന്നോവ ക്രിസ്റ്റയുടെ നവീകരണം ഇതിൽ ഉൾപ്പെടും.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

മാരുതി സുസുക്കിയുടെ കാര്യക്ഷമമായ ഉത്പാദന സാങ്കേതികതകളും വോളിയം അടിസ്ഥാനമാക്കിയുള്ള 10 ലക്ഷം രൂപയിൽ കുറഞ്ഞ സെഗ്‌മെന്റുകളിലെ അവരുടെ‌ സാന്നിധ്യവും മികച്ച വിൽപ്പന നേടാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

2019 ലെ വിൽപ്പന മാന്ദ്യമുണ്ടായിട്ടും, മാരുതി സുസുക്കി വിപണിയിൽ പിടിച്ചുനിന്നു. നിലവിൽ വിൽപ്പന ചാർട്ടുകളിൽ തങ്ങളുടെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് മാരുതി തിരിച്ചുവന്നതും ശ്രദ്ധേയമാണ്. സുസുക്കി പ്രാദേശികമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മോഡലുകൾ താങ്ങാനാവുന്നതും കുറഞ്ഞ വിലയുള്ളതുമായ വാഹനങ്ങൾ നിർമ്മിക്കുന്നതിന് ഊന്നൽ നൽകുന്നുവെന്നും ടൊയോട്ട ഇതിനകം മനസിലാക്കിയിട്ടുണ്ട്.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

2022 ഓടെ ഹൈബ്രിഡ് വാഹനങ്ങൾ‌ മനസിൽ‌ വെച്ചുകൊണ്ട് വരാനിരിക്കുന്ന വാഹനങ്ങൾ‌ക്കായി ഉത്പാദന ഘടകങ്ങൾ‌ തയാറാക്കുന്നതിനാലാണ് ടൊയോട്ട ചെലവ് ചുരുക്കലിന് മുൻ‌ഗണന നൽകിയതെന്ന് പറയപ്പെടുന്നു. മാരുതി സുസുക്കിയുടെ വിതരണക്കാർ കുറഞ്ഞ ചെലവിൽ ഘടകങ്ങൾ നൽകിയാൽ, പകരം കമ്പനി അവ തെരഞ്ഞെടുക്കും, മാത്രമല്ല മോഡലുകളുടെ വില കൂടുതൽ മത്സരാധിഷ്ഠിതമാകുകയും ചെയ്യും.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

ഉടൻ എത്തുന്ന ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ കാരണം, ടൊയോട്ടയുടെ ആഭ്യന്തര വാഹന ശ്രേണി പന്ത്രണ്ടിൽ നിന്ന് ആറായി ചുരുങ്ങുകയും ചെയ്‌തിരുന്നു. മാത്രമല്ല ഗ്ലാൻ‌സയും യാരിസ് സി-സെഗ്മെന്റ് സെഡാനും ഒഴികെ വില കുറഞ്ഞ മോഡലുകളൊന്നും കമ്പനിക്ക് നിലവിലില്ല. എന്നാൽ പുനർനിർമ്മിച്ച വിറ്റാര ബ്രെസയെ ജാപ്പനീസ് നിർമാതാക്കൾ പുറത്തിറക്കുന്നതോടെ കാര്യങ്ങൾ മെച്ചപ്പെടും.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ ഈ വർഷം ഏപ്രിലിൽ വിപണിയിൽ എത്തുമെന്ന് ടൊയോട്ട വ്യക്തമാക്കിയിരുന്നു. ടൊയോട്ട സുസുക്കി പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ എത്തുന്ന രണ്ടാമത്തെ വാഹനമായിരിക്കും ഇത്.

മാരുതി സുസുക്കിയുടെ തന്ത്രം പയറ്റാൻ ടൊയോട്ടയും

പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന ബിഎസ്-VI K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും പുതിയ റീ ബാഡ്‌ജ്‌ഡ് കോംപാക്‌ട് എ‌സ്‌യുവിയിലും ഉണ്ടാവുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to push Maruti Suzuki Low Cost Business Model strategy. Read in Malayalam
Story first published: Tuesday, March 10, 2020, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X