2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

നോർത്ത് അമേരിക്കൻ ടൊയോട്ട തങ്ങളുടെ ജനപ്രിയ LC 200 -ജെൻ ലാൻഡ് ക്രൂയിസർ ഫുൾ സൈസ് എസ്‌യുവിയുടെ പരിമിതമായ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ചു.

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

2021MY ടൊയോട്ട ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അതിന്റെ 2020MY അവതാരത്തേക്കാൾ മൂന്ന്-വരി സീറ്റിംഗിനുള്ള ഓപ്ഷൻ ഉൾപ്പെടെ ചില മെച്ചപ്പെടുത്തലുകൾ പായ്ക്ക് ചെയ്യുന്നു.

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

മിഡ്‌നൈറ്റ് ബ്ലാക്ക് മെറ്റാലിക്, ബ്ലിസാർഡ് പേൾ, സിൽവർ മെറ്റാലിക്, മാഗ്നെറ്റിക് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഇത് ലഭ്യമാണ്. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ ശ്രേണി ലോകത്തിലെ ഏറ്റവുമധികം ജനപ്രിയമായ ഓഫ്‌റോഡറുകളിൽ ഒന്നാണ്.

MOST READ: ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

യുഎസ് വിപണിയിൽ 2021MY ടൊയോട്ട ലാൻഡ് ക്രൂസർ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 4WD ബേസ് പതിപ്പിന് 85,515 ഡോളർ, 65 ലക്ഷം രൂപയും ഹെറിറ്റേജ് പതിപ്പിന് 87,845 ഡോളർ, 67 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഹെറിറ്റേജ് പതിപ്പ് മൂന്ന് വരി പതിപ്പിന്റെ വിലകൾ ഇതുവരെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല.

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

ലാൻഡ് ക്രൂയിസറിന്റെ തുടർച്ചയായ പരിണാമത്തിന്റെ ആദര സൂചകമാണ് പുതിയ ഹെറിറ്റേജ് പതിപ്പ് എന്ന് ടൊയോട്ട യുഎസ്എ പറയുന്നു. 2020 സെപ്റ്റംബറിൽ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കും, കൂടാതെ യുഎസിലെ എല്ലാ പ്രധാന ടൊയോട്ട ഡീലർഷിപ്പുകളിലും പരിമിത പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു.

MOST READ: ലിറ്റിൽ D കിറ്റിൽ ലാൻഡ് റോവർ ഭാവത്തിലൊരുങ്ങി സുസുക്കി ജിംനി

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

എസ്‌യുവിയുടെ പതിവ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, 2021MY ടൊയോട്ട ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പിൽ കുറച്ച് എക്സ്ക്ലൂസീവ് കൂട്ടിച്ചേർക്കലുകൾ ഉണ്ട്.

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

ബ്രോൺസ് നിറമുള്ള 18 ഇഞ്ച് ബി‌ബി‌എസ് ഫോർജ്ഡ് അലുമിനിയം അഞ്ച്-സ്‌പോക്ക് വീലുകൾ, വിന്റേജ് ലാൻഡ് ക്രൂസർ എക്സ്റ്റീരിയർ ബാഡ്‌ജിംഗ്, ഗ്ലോസ്-ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല്, അതുല്യമായ പെയിന്റ് ഓപ്ഷനുകൾ എന്നിവ പ്രധാന സവിശേഷതകളാണ്.

MOST READ: ജയിൽ വകുപ്പിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിച്ച് കേരളം

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

സ്റ്റാൻഡേർഡ് സവിശേഷതകളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ഇൻബിൽറ്റ് സാറ്റലൈറ്റ് നാവിഗേഷനോടുകൂടിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ. ഇതിൽ ആപ്പിൾ കാർപ്ലേ അല്ലെങ്കിൽ ആൻഡ്രോയിഡ് ഓട്ടോ സംവിധാനം ഇല്ല.

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

വയർലെസ് ചാർജിംഗ്, പിൻ സീറ്റ് എന്റർടെയിൻമെന്റ്, 14-സ്പീക്കർ ജെബിഎൽ ഓഡിയോ, കൂളർ ബോക്സ്, മൂൺറൂഫ് (ടിൽറ്റിംഗ് ഇല്ലാതെ ഗ്ലാസ് പാനൽ സ്ലൈഡുകൾ) എന്നിവയും അതിലേറെയും വാഹനത്തിൽ വരുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

സുരക്ഷയുടെയും അസിസ്റ്റുകളുടെയും കാര്യത്തിൽ, ഏറ്റവും പുതിയ ലാൻഡ് ക്രൂയിസറിൽ 10 എയർബാഗുകൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് (റിയർ ക്രോസ്-ട്രാഫിക് അലേർട്ടിനൊപ്പം), റഡാർ അധിഷ്ഠിത ക്രൂയിസ് കൺട്രോൾ, പ്രീ-കോളീഷൻ സിസ്റ്റം (പെഡസ്ട്രിയൻ ഡിറ്റക്ഷനൊപ്പം).

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ ലെയ്ൻ കീപ്പ് അസിസ്റ്റ്, മൾട്ടി-ടെറൈൻ മോണിറ്റർ, KDSS (കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം), മൾട്ടി-ടെറൈൻ സെലക്ട് ഓഫ്‌റോഡ് മോഡുകൾ (റോക്ക്, റോക്ക് & ഡേർട്ട്, മൊഗുൾ, ലൂസ് റോക്ക് ആൻഡ് മഡ് & സാൻഡ്), ക്രൊൾ കൺട്രോൾ തുടങ്ങിയവ ലഭിക്കുന്നു. എന്നിരുന്നാലും ഉപകരണങ്ങളുടേയും ഫീച്ചറുകളുടേയും കാര്യത്തിൽ വിപണിയിലെ മറ്റ് എതിരാളികൾക്കു പിന്നിലാണ് എസ്‌യുവി.

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

2021MY ടൊയോട്ട ലാൻഡ് ക്രൂയിസർ പവർ ചെയ്യുന്നത് 5.7 ലിറ്റർ DOHC NA V8 പെട്രോൾ എഞ്ചിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ്. ഇത് 5,600 rpm -ൽ 381 bhp കരുത്തും 3,600 rpm -ൽ 544 Nm torque ഉം പുറപ്പെടുവിക്കുന്നു.

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

50:50 ലോക്കിംഗ് വാഗ്ദാനം ചെയ്യുന്ന ടോർസൻ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ ഉപയോഗിച്ച് ഒരു മുഴുവൻ സമയ 4WD സിസ്റ്റം വഴി പവർ ഔട്ട്‌പുട്ട് നാല് വീലുകളിലേക്കും അയയ്‌ക്കുന്നു.

2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട കിർലോസ്കർ മോട്ടോർ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾക്ക് മുന്നോടിയായി ഇന്ത്യയിലെ ലാൻഡ് ക്രൂസർ നിർത്തലാക്കി. എന്നിരുന്നാലും, ജാപ്പനീസ് വാഹന നിർമാതാക്കൾ ഏതെങ്കിലും രൂപത്തിലോ വലുപ്പത്തിലോ മോഡൽ തിരിച്ചുവരുമെന്ന് സ്ഥിരീകരിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Unveiled All New Heritage Edition For Land Cruiser. Read in Malayalam.
Story first published: Saturday, August 1, 2020, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X