കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

യൂറോപ്യന്‍ വിപണിയില്‍ കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട. ലോകമെമ്പാടുമുള്ള വിപണിയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത മോഡലാണ് ടൊയോട്ടയുടെ ക്രാമി.

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

നവീകരിച്ച എക്സ്റ്റീരിയര്‍, പുതുക്കിയ ഇന്റീരിയര്‍, പുതിയ സുരക്ഷ സവിശേഷതകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്. ഈ പതിപ്പിനെ അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിക്കാനും ബ്രാന്‍ഡിന് പദ്ധതികളുണ്ട്.

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

ഇത് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായതിനാല്‍, കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ വളരെ ചെറുതാണ്. മുകളിലേക്ക്, പുനര്‍രൂപകല്‍പ്പന ഗ്രില്ലും ഒരു പുതിയ ഫ്രണ്ട് ബമ്പറും വാഹനത്തിന് ലഭിക്കും. താഴത്തെ ഗ്രില്‍ ബ്ലാക്ക് അല്ലെങ്കില്‍ ഡാര്‍ക്ക് ബ്രൗണ്‍ ഫിനിഷിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഗ്രില്‍ സൈഡ് അലങ്കാരം ക്രോം അല്ലെങ്കില്‍ സില്‍വര്‍ എന്നിവയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.

MOST READ: സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

17 ഇഞ്ച്, 18 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പത്തില്‍ ലഭ്യമായ പുതിയ സെറ്റ് അലോയ് വീലുകള്‍ അവതരിപ്പിച്ചതൊഴിച്ചാല്‍ സൈഡും പിന്‍ഭാഗവും മാറ്റമില്ലാതെ തുടരുന്നു. അകത്ത്, ലേ ഔട്ടില്‍ വലിയ മാറ്റമൊന്നും വരുത്താതെ തന്നെ തുടരും. പുനര്‍രൂപകല്‍പ്പന ചെയ്ത സെന്‍ട്രല്‍ കണ്‍സോള്‍ ലഭിക്കും.

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

പഴയ മോഡലില്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചിരുന്നതെങ്കില്‍, അപ്ഡേറ്റ് ചെയ്ത മോഡലിന് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുടെയും പിന്തുണയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും.

MOST READ: ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ഇലക്ട്രിക് ജന്മം നല്‍കി ഡല്‍ഹി IIT

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

മറ്റ് ഫീച്ചറുകള്‍ എല്ലാം നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് സമാനമായി തന്നെ തുടരും. ഒമ്പത് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് സുരക്ഷ ഫീച്ചറുകള്‍.

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

ജെബിഎല്‍ സൗണ്ട് സിസ്റ്റം, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎമ്മും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകള്‍.

MOST READ: ഇലക്ട്രിക് വാണിജ്യ വാഹന ഡെലിവറി ആരംഭിച്ച് ETO; ആദ്യഘട്ടത്തില്‍ 300 യൂണിറ്റുകള്‍

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

ഇന്ത്യയില്‍ എത്തുമ്പോഴും, ഫെയ്‌സ്‌ലിഫ്റ്റ് കാമ്രി ഹൈബ്രിഡ് സമാന സവിശേഷതകളോടൊപ്പം പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് മോട്ടോറിനൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ലഭിക്കുന്നത് തുടരുന്നു.

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

ഈ എഞ്ചിന്‍ 218 bhp -യുടെ സംയോജിത ഔട്ട്പൂട്ട് സൃഷ്ടിക്കുന്നു. CVT ഗിയര്‍ബോക്‌സ് വഴി മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് അയയ്ക്കുന്നു. വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വര്‍ധനവ് പ്രതീക്ഷിക്കാം. നിലവിലെ പതിപ്പിന് 39.02 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കാമ്രി ഹൈബ്രിഡിന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ല.

MOST READ: പാക് വിപണിയിൽ സജീവമാകാനൊരുങ്ങി എംജി മോട്ടോർ

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

ഒരു ഐതിഹാസിക കാറായി കണക്കാക്കപ്പെടുന്ന ഈ ഹൈബ്രിഡ് പതിപ്പ് വിപണിയില്‍ എത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ടൊയോട്ട വാഹനത്തിന് ഒരു പുത്തന്‍ ബ്ലാക്ക് എഡിഷന്‍ സമ്മാനിക്കുകയും ചെയ്തു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Unveiled Camry Hybrid Facelift. Read in Malayalam.
Story first published: Tuesday, November 24, 2020, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X