RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

ടൊയോട്ട തങ്ങളുടെ അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും ജനപ്രിയമായ RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ പുറത്തിറക്കി. പുത്തൻ പതിപ്പിന് ഒരു മോണോക്രോം ഡിസൈനാണ് ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിക്കുന്നത്.

RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

ബ്ലാക്ക് ആറ്റിറ്റ്യൂഡ് പെയിന്റ് വർക്ക് വാഹനത്തിലുടനീളം കറുത്ത സ്റ്റൈലിംഗ് ഘടകങ്ങൾ ഉയർത്തിക്കാട്ടുന്നു. മുകളിലും താഴെയുമുള്ള ഗ്രിൽ, ലോവർ ബമ്പറുകൾ, എക്സ്റ്റീരിയർ മിറർ ക്യാപ്സ്, സ്‌കിഡ് പ്ലേറ്റുകൾ, റിയർ ട്രിം, സ്‌പോയിലർ എന്നിവയെല്ലാം കറുത്ത നിറത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.

RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

കൂടാതെ 19 ഇഞ്ച് വീലുതകളും മനോഹരമായ ഗ്ലോസി ബ്ലാക്കിലാണ് ടൊയോട്ട പൂർത്തിയാക്കിയിരിക്കുന്നത്. സ്മാർട്ട് പാർക്കിംഗ് ക്യാമറകൾ പോലും കറുത്ത നിറത്തിലാണ് വാഹനത്തിൽ ഇടംപിടിക്കുന്നത്. എന്നാൽ കാറിന്റെ മുൻവശത്തുള്ള ടൊയോട്ട ലോഗോ ക്രോം ഫിനിഷിലാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: 320d സ്‌പോര്‍ട്ട് വകഭേദം വീണ്ടും അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 42.10 ലക്ഷം രൂപ

RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

അകത്തളത്തിലേക്ക് നോക്കിയാൽ ഗ്രേ സ്റ്റിച്ചിംഗ്, ബ്ലാക്ക് ഹെഡ്‌ലൈനർ, ഇന്റീരിയർ ട്രിം, കറുത്ത അൽകന്റാര ലെതറിൽ പൊതിഞ്ഞ ഇരിപ്പിടങ്ങൾ എന്നിവ പ്രത്യേക ശൈലി തന്നെയാണ് ഇന്റീരിയറിൽ സൃഷ്ടിക്കുന്നത്.

RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

360 ഡിഗ്രി ക്യാമറ, ഒമ്പത് സ്പീക്കർ ജെബിഎൽ പ്രീമിയം ഓഡിയോ സിസ്റ്റം, ഡാബിനൊപ്പം ഇൻഡക്ഷൻ സ്മാർട്ട്‌ഫോൺ ചാർജർ, കൊളീഷൻ അവേയിഡൻസ് റഡാർ എന്നിങ്ങനെയുള്ള ഉയർന്ന നിലവാരമുള്ള ചില ഉപകരണങ്ങളും RAV4 ബ്ലാക്ക് എഡിഷനിൽ ലഭ്യമാകും.

MOST READ: ഹൈബ്രിഡ് മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക് എത്തുന്നു

RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

ടൊയോട്ട സേഫ്റ്റി സെൻസ് പായ്ക്കും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ വഴി ഒരു സ്മാർട്ട്‌ഫോൺ കണക്റ്റുചെയ്യാനുള്ള സാധ്യതയും സ്റ്റാൻഡേർഡ് സവിശേഷതകളായി ലഭ്യമാണ്. എസ്‌യുവി നിലവിൽ ഒരു പെട്രോൾ അല്ലെങ്കിൽ പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിച്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഡീസൽ ഓപ്ഷനുകൾ ഏറ്റവും പുതിയ തലമുറയിയിൽ നിന്നും ടൊയോട്ട ഒഴിവാക്കിയിട്ടുണ്ട്.

RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

മുൻവീൽ ഡ്രൈവ് വേരിയന്റുകളിൽ 215 bhp പവറും ഓൾ വീൽ ഡ്രൈവ് മോഡലുകളിൽ 219 bhp കരുത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് 2.5 ലിറ്റർ നാല് സിലിണ്ടർ എഞ്ചിനാണ് RAV4 ബ്ലാക്ക് എഡിഷന് കരുത്ത് പകരുന്നത്.

MOST READ: ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

എഞ്ചിൻ എട്ട് സ്പീഡ് സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടൊയോട്ട RAV4 ഹൈബ്രിഡ് 8.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

ടൊയോട്ട RAV4 എസ്‌യുവി 1994 മുതൽ അന്താരാഷ്ട്ര വിപണിയിലെ സജീവ സാന്നിധ്യമാണ്. കൂടാതെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ തന്റേതായ ഇടം കണ്ടെത്താനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. വിപണിയിൽ അവതരിപ്പിച്ചതിനുശേഷം RAV4-ന്റെ 10 ദശലക്ഷം യൂണിറ്റുകളാണ് കമ്പനി നിരത്തിൽ എത്തിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Unveiled RAV4 Hybrid Black Edition SUV. Read in Malayalam
Story first published: Monday, August 3, 2020, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X