അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

ടൊയോട്ട അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി ഉടൻ തന്നെ വിൽപ്പനയ്‌ക്കെത്താൻ ഒരുങ്ങുകയാണ്. മോഡലിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 22 ന് ആരംഭിക്കുമെന്ന് ഡീലർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

ഈ ആഴ്ച ആദ്യമാണ് പുത്തൻ മോഡൽ ഉടൻ വിപണിയിൽ എത്തുമെന്ന സൂചനയുമായി ടൊയോട്ട അർബൻ ക്രൂയിസറിന്റെ ആദ്യ ടീസർ ചിത്രം പുറത്തിറക്കിയത്. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ-ബാഡ്‌ജ് പതിപ്പാണ് പുതിയ എസ്‌യുവി.

അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

പ്രീമിയം ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാസയ്ക്ക് ശേഷം ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ നിന്നുള്ള രണ്ടാമത്തെ ബാഡ്ജ് എഞ്ചിനീയറിംഗ് മോഡലാകും അവർബൻ ക്രൂയിസർ. ഏറ്റവും പുതിയ എസ്‌യുവി ഓഫർ ഉപയോഗിച്ച് ലാൻഡ് ക്രൂസർ പൈതൃകത്തെ പ്രയോജനപ്പെടുത്താനും ബ്രാൻഡിന് പദ്ധതിയുണ്ട്.

MOST READ: ഡിസി രൂപകൽപ്പനയിൽ ആഢംബര എംപിവിയായി മാറി ടാറ്റ വിംഗർ

അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

ടൊയേട്ട അർബൻ ക്രൂയിസറിന് 8.35 ലക്ഷം രൂപയാകും പ്രാരംഭ വിലയെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും ജനപ്രിയമായ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിലേക്കുള്ള ടൊയോട്ടയുടെ ചുവടുവെപ്പും ഇത് അടയാളപ്പെടുത്തുന്നു.

അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

അതോടൊപ്പം ടൊയോട്ടയിൽ നിന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയെന്ന പേരും ഇനി അർബൻ ക്രൂയിസറിനുള്ളതാണ്. ബ്രെസയുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള രൂപഘടന സമാനമായിരിക്കുമെങ്കിലും ടൊയോട്ടയുടെ ഏറ്റവും പുതിയ മോഡലുകളുമായി പൊരുത്തപ്പെടുന്ന ഗ്രില്ലായിരിക്കും വാഹനത്തിന്റെ മുൻവശത്തെ വ്യത്യസ്തമായിരിക്കുക.

MOST READ: പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

കൂടാതെ പ്ലാസ്റ്റിക് ബമ്പറുകൾ, ഗ്രിൽ എന്നിവ പോലുള്ള താരതമ്യേന വിലകുറഞ്ഞ സോഫ്റ്റ് ഭാഗങ്ങളിൽ ടൊയോട്ട മാറ്റങ്ങൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഷീറ്റ് മെറ്റൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. അലോയ് വീലുകളും വിറ്റാര ബ്രെസയ്ക്ക് സമാനമായിരിക്കും.

അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

അർബൻ ക്രൂയിസറിന്റെ ക്യാബിനും ബ്രെസയ്ക്ക് സമാനമായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. ബ്രെസയിലെ ഗ്രേ, ബ്ലാക്ക് കളറിന് വിപരീതമായി അർബൻ ക്രൂയിസർ ഇളം നിറമുള്ള അപ്ഹോൾസ്റ്ററിയും മറ്റും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ സവിശേഷതകളുടെയും സാങ്കേതികതയുടെയും കാര്യത്തിൽ രണ്ട് എസ്‌യുവികളും സമാനമായിരിക്കും.

MOST READ: പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

ടൊയോട്ട അർബൻ ക്രൂയിസർ മാരുതിയുടെ 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ഉൾപ്പെടെ SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും അവതരിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുക.

അർബൻ ക്രൂയിസർ ഓഗസ്റ്റ് 22 മുതൽ ബുക്ക് ചെയ്യാം, അരങ്ങേറ്റം ഉടൻ

രണ്ട് കോം‌പാക്‌ട് എസ്‌യുവികളും‌ തമ്മിലുള്ള വ്യത്യാസത്തിന്റെ പ്രധാന പോയിൻറ് അവയുടെ സ്റ്റാൻ‌ഡേർഡ് വാറന്റി കാലയളവിലായിരിക്കും. വിറ്റാര ബ്രെസയ്‌ക്കൊപ്പം മാരുതി രണ്ട് വർഷത്തെ അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറന്റി പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടൊയോട്ട മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും എന്നതാണ് ശ്രദ്ധേയം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser Booking Start Soon. Read in Malayalam
Story first published: Thursday, August 6, 2020, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X