ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിച്ച മോഡലായ അർബൻ ക്രൂയിസർ ടൊയോട്ടയുടെ നിരയിൽ ഉടൻ തന്നെ സാന്നിധ്യമറിയിക്കും. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സെപ്റ്റംബർ മാസത്തോടു കൂടി അവതരിപ്പിക്കുമെന്നാണ് സൂചന.

ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

സബ് കോംപാക്‌ട് എസ്‌യുവി ഉത്സവ സീസൺ ലക്ഷ്യമാക്കിയാണ് എത്തുന്നത്. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് അടുത്ത മാസം മൂന്നാം ആഴ്ചയോടെ ആരംഭിക്കാൻ സാധ്യതയുണ്ട്.

ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിന് ശേഷം ടൊയോട്ട-സുസുക്കി ആഗോള പങ്കാളിത്തത്തിൽ പുനർനിർമിച്ച രണ്ടാമത്തെ മാരുതി സുസുക്കി ഉൽപ്പന്നമായിരിക്കും അർബൻ ക്രൂയിസർ.

MOST READ: പരീക്ഷണയോട്ടം നടത്തി ടൊയോട്ട ഇന്നോവ ക്രിസ്റ്റ സിഎന്‍ജി; വിപണിയിലേക്ക് ഉടന്‍

ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

ടൊയോട്ട അർബർ ക്രൂയിസർ സബ് കോംപാക്‌ട് എസ്‌യുവി വിറ്റാര ബ്രെസയിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടും. ഔദ്യോഗിക വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിന് പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ലും ഫ്രണ്ട്, റിയർ ബമ്പറുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

അതിനു പുറമെ വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളും ടെയിൽ‌ലാമ്പുകളും അലോയ് വീലുകളും ടൊയോട്ട ഉപയോഗിച്ചേക്കാം. എന്നാൽ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും സ്റ്റിയറിംഗ് വീലിലെ ടൊയോട്ടയുടെ ബാഡ്ജിനൊപ്പം വ്യത്യസ്ത ഷേഡ് തീം ഉണ്ടായിരിക്കാം.

MOST READ: കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

സവിശേഷതകളുടെ കാര്യത്തിൽ ടൊയോട്ട അർബൻ ക്രൂസർ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും വോയ്‌സ് കമാൻഡുകളും, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവറുടെ സീറ്റ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളെല്ലാം വാഗ്ദാനം ചെയ്യും.

ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

പുറംമോടിയും അകത്തളവും ചെറുതായി മാറുമ്പോൾ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും. വിറ്റാര ബ്രെസയ്ക്ക് സമാനമായി ടൊയോട്ട അർബൻ ക്രൂയിസർ 1.5 ലിറ്റർ പെട്രോൾ SHVS മൈൽഡ് ഹൈബ്രിഡ് യൂണിറ്റിൽ തന്നെയാകും വിപണിയിൽ ഇടംപിടിക്കുക.

MOST READ: ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ‌ 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് പുതിയ അർബർ ക്രൂയിസർ തെരഞ്ഞെടുക്കാൻ സാധിക്കും. ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രം SHVS ലഭിക്കുന്ന മാരുതി ബ്രെസയിൽ നിന്ന് വ്യത്യസ്തമായി ടൊയോട്ട ശ്രേണിയിലുടനീളം ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യും.

ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

വരാനിരിക്കുന്ന ടൊയോട്ട കോംപാക്ട് എസ്‌യുവിയുടെ വില 7.50 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കും. ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ എന്നിവയുൾപ്പെടെ ഒന്നിലധികം ഉൽപ്പന്നങ്ങൾക്കെതിരെയാണ് ഇത് സ്ഥാനം പിടിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser Bookings And Launch Details Out. Read in Malayalam
Story first published: Wednesday, July 29, 2020, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X