വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. മാരുതി വിറ്റാര ബ്രെസയുടെ റീബാഡ്‌ജ് പതിപ്പായ അർബർ ക്രൂയിസറുമായാണ് ബ്രാൻഡ് എത്തുന്നത്.

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്. വിറ്റാര ബ്രെസയിൽ നിന്നും തികച്ചും വ്യത്യസ്‌തമായ മുൻവശമാണ് പുതിയ ടൊയോട്ട അർബൻ ക്രൂയിസർ അവതരിപ്പിക്കുന്നത്. അതായത് എസ്‌യുവിക്ക് സ്വന്തമായൊരു വ്യക്തിത്വം നൽകാൻ കമ്പനി ഉദ്ദേശിക്കുന്നുവെന്ന് അർഥം.

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

ഫോർച്യൂണറിന് സമാനമായ പുതിയ ഫ്രണ്ട് ഗ്രില്ലാണ് ടൊയോട്ട അർബൻ ക്രൂയിസറിന് സമ്മാനിച്ചരിക്കുന്നത്. പുതിയ ഫോഗ് ലാമ്പ് എൻ‌ക്ലോസർ, പുതിയ എയർ-ഡാം, ലോവർ ബമ്പർ എന്നിവ ലഭിക്കുന്നതിനാൽ കമ്പനി ബമ്പർ ഡിസൈനും പരിഷ്ക്കരണത്തിന് വിധേയമാക്കിയിട്ടുണ്ട്. എന്നാൽ ഹെഡ്‌ലാമ്പ് യൂണിറ്റ് അതേപടി നിലനിർത്തിയത് ശ്രദ്ധേയമാണ്.

MOST READ: മൺസൂൺ കാർ കെയർ കാമ്പയിനൊരുക്കി ഫോക്‌സ്‌വാഗണ്‍

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

കൂടാതെ മാരുതി ബ്രെസയുടെ അതേ അലോയ് വീലുകളും അർബൻ ക്രൂയിസർ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അതോടൊപ്പം മൊത്തത്തിലുള്ള രൂപകൽപ്പനയും സമാനമാണ്. റീ ബാഡ്ജ് ചെയ്ത മോഡലിന് ചെറുതായി പുതുക്കിയ റിയർ ബമ്പർ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽവശങ്ങൾക്ക് മാറ്റങ്ങളൊന്നും ലഭിക്കില്ല.

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

ഗ്ലോസി കളർ സ്കീമും സീറ്റുകൾക്കായി പുതിയ അപ്ഹോൾസ്റ്ററിയും അകത്തളത്തിൽ അർബൻ ക്രൂയിസർ പരിചയപ്പെടുത്തുമ്പോഴും ക്യാബിന്റെ രൂപകൽപ്പനയും വിറ്റാര ബ്രെസയുടേതിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: S-ക്ലാസ് ലിമോസിനെ പ്രണയിച്ച ഇന്ത്യൻ പ്രസിഡന്റ്; പിന്നീട് ഔദ്യോഗിക വാഹനമെന്ന ബഹുമതി

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകൾ ടൊയോട്ട ബാഡ്ജിലെത്തുന്ന കോംപാക്ട് എസ്‌യുവി വാഗ്ദാനം ചെയ്യും.

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ടൊയോട്ട അർബൻ ക്രൂയിസറിന് മാരുതി വിറ്റാര ബ്രെസയിൽ വാഗ്‌ദാനം ചെയ്യുന്ന അതേ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ ലഭിക്കും. അത് 104 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പുതിയ RS Q8 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഔഡി

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

സ്റ്റാൻഡേർഡ് മോഡലിനെക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ള സുസുക്കിയുടെ മൈൽഡ്-ഹൈബ്രിഡ് SHVS സിസ്റ്റവും ടൊയോട്ട കടമെടുക്കും. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാകും ഗിയർബോക്സ് ഓപ്ഷനിൽ ഇടംപിടിക്കുക.

വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി അർബൻ ക്രൂയിസർ, ആദ്യ ചിത്രങ്ങൾ പുറത്ത്

മോഡലിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 22 ന് ആരംഭിക്കുമെന്ന് ഡീലർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 8.35 ലക്ഷം രൂപയിലാകും അർബൻ ക്രൂയിസറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുക. മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി ടൊയോട്ട സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും എന്നതാണ് ശ്രദ്ധേയം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser First Image Revealed. Read in Malayalam
Story first published: Friday, August 7, 2020, 9:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X