അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

രാജ്യത്തെ ഏറ്റവും ജനപ്രിയ വാഹന ശ്രേണിയായ കോംപാ‌ക്‌ട് എസ്‌യുവി നിരയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. അതിന്റെ ഭാഗമായി പുത്തൻ മോഡലിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഈ മാസം തന്നെ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന മോഡൽ അർബർ ക്രൂയിസർ എന്ന പേരിലാകും അറിയപ്പെടുക.

അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ-ബാഡ്ജ് പതിപ്പാണ് അർബൻ ക്രൂയിസർ. ടൊയോട്ട ഗ്ലാസയ്ക്ക് ശേഷം ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ നിന്നുള്ള രണ്ടാമത്തെ ബാഡ്ജ് എഞ്ചിനീയറിംഗ് മോഡലാണിത്. ആദ്യത്തെ ടീസർ ചിത്രം വാഹനത്തിന്റെ പേര് സ്ഥിരീകരിക്കുക മാത്രമല്ല ഗ്രില്ലിന്റെ ഒരു ചെറിയ കാഴ്ച നൽകുകയും ചെയ്യുന്നു.

അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

ടൊയേട്ട അർബൻ ക്രൂയിസറിന് 8.35 ലക്ഷം രൂപയാകും പ്രാരംഭ വിലയെന്നാണ് സൂചന. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനുള്ള ശ്രമമാണ് ടൊയോട്ട അർബൻ ക്രൂയിസർ എന്ന് ടൊയോട്ട സെയിൽസ് ആൻറ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

MOST READ: WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ഡെമോ വീഡിയോ പുറത്തുവിട്ട് ഹോണ്ട

അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

ടൊയോട്ടയിൽ നിന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയാകും അർബൻ ക്രൂയിസർ. അതോടൊപ്പം ജാപ്പനീസ് വാഹന നിർമാതാക്കളുടെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിലേക്കുള്ള പ്രവേശനവും ഇത് അടയാളപ്പെടുത്തുന്നു.

അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

ഏറ്റവും പുതിയ എസ്‌യുവി ഓഫർ ഉപയോഗിച്ച് ലാൻഡ് ക്രൂസർ പൈതൃകത്തെ പ്രയോജനപ്പെടുത്താനും ബ്രാൻഡിന് പദ്ധതിയുണ്ട്. ഇരട്ട ക്രോം സ്ലേറ്റുകളും മധ്യഭാഗത്തെ ബ്രാൻഡ് ലോഗോയുമുള്ള സബ് കോംപാക്‌ട് എസ്‌യുവിയിൽ ടൊയോട്ട ഫോർച്യൂണർ പ്രചോദിത ഗ്രില്ലാകും ഇടംപിടിക്കുക.

MOST READ: ഫ്യൂച്ചറിസ്റ്റ് രൂപത്തിൽ കോണ്ടസ ഇവി കൺസെപ്റ്റ്

അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

അതോടൊപ്പം പുനർനിർമിച്ച ബമ്പറും ഹെഡ്‌ലാമ്പുകളും കമ്പനി ഒരുക്കിയേക്കും. അതേസമയം വിറ്റാര ബ്രെസയിൽ നിന്ന് മോഡലിനെ വേർതിരിച്ചറിയാൻ പുതിയ അലോയ് വീലുകളും സമ്മാനിച്ചേക്കും.

അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

എങ്കിലും ബ്രെസയുടെ മൊത്തത്തിലുള്ള രൂപകൽപ്പന അർബൻ ക്രൂയിസർ അതേപടി നിലനിർത്തും. അതേസമയം മോഡലിന്റെ പിൻവശം സൂക്ഷ്മമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കേമനായി മാരുതി വിറ്റാര ബ്രെസ

അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

ടൊയോട്ട അർബൻ ക്രൂയിസർ വിറ്റാര ബ്രെസയുമായി 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ഉൾപ്പെടെ SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും പങ്കിടും. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 104 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അർബൻ ക്രൂയിസർ ഈ മാസം അരങ്ങേറ്റം കുറിക്കും, ടീസർ പങ്കുവെച്ച് ടൊയോട്ട

അതോടൊപ്പം ഓഫറിൽ ഡീസൽ എഞ്ചിൻ ഉണ്ടാകില്ല. അകത്തളത്തിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വലിയ എംഐഡി യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകളും ബ്രെസയുമായി പങ്കുവെക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser SUV Teased. Read in Malayalam
Story first published: Tuesday, August 4, 2020, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X