ടൊയോട്ട അർബൻ ക്രൂയിസർ ഓഗസ്റ്റിൽ വിപണിയിൽ എത്തും

തങ്ങളുടെ രണ്ടാമത്തെ മാരുതി സുസുക്കി അധിഷ്ഠിത മോഡലായ അർബൻ ക്രൂയിസറിനെ ജൂലൈ അവസാനമോ ഓഗസ്റ്റിലോ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട.

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

ടൊയോട്ടയുടെ ഇന്ത്യയ്‌ക്കായുള്ള ആദ്യത്തെ കോം‌പാക്‌ട് എസ്‌യുവി ഒരു റീബാഡ്‌ജിംഗ് മാത്രമാകില്ല അവതരിപ്പിക്കുക. മാരുതി സുസുക്കി വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കിയുള്ള അർബൻ ക്രൂയിസർ നിരവധി മാറ്റങ്ങളുമായാകും വിപണിയിൽ എത്തുക.

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

ഇത് മാരുതി ബലേനോ അധിഷ്ഠിത ടൊയോട്ട ഗ്ലാൻസ എത്തിയ ആശയത്തിന് സമാനമാണെങ്കിലും ടൊയോട്ട അർബൻ ക്രൂയിസർ ചില പ്രധാന മേഖലകളിൽ മാറ്റം വരുത്തുമെന്നാണ് സൂചന ലഭിക്കുന്നത്. അതായത് പ്ലാസ്റ്റിക് ബമ്പറുകളും ഗ്രില്ലും പോലെ താരതമ്യേന വിലകുറഞ്ഞതും മാറ്റാൻ കഴിയുന്നതുമായ 'സോഫ്റ്റ് പാർട്‌സ് എന്നിവ മാറ്റി സ്ഥാപിച്ച് ടൊയോട്ട തങ്ങളുടെ വ്യക്തിത്വം മുൻവശത്ത് പതിപ്പിക്കും.

MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

ടൊയോട്ട അർബൻ ക്രൂയിസറിന്റെ പിൻഭാഗത്ത് ചെറിയ മാറ്റങ്ങളാകും ഇടംപിടിക്കുക. ഇത് ബ്രെസയിൽ നിന്ന് വേർതിരിച്ചറിയാൻ അർബൻ ക്രൂയിസറിനെ സഹായിക്കും. അതേസമയം കൂടുതൽ ചെലവേറിയ ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ പോലുള്ള ഭാഗങ്ങളിൽ നേരിയ തോതിൽ മാത്രമായിരിക്കും പരിഷ്ക്കരണം വരുത്താൻ സാധ്യത.

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

മാരുതി സുസുക്കിയുടെ കോം‌പാക്‌ട് എസ്‌യുവിയിൽ നിന്ന് അലോയ് വീലുകൾ അതേപടി നിലനിർത്താനാണ് സാധ്യത. ടൊയോട്ട വരുത്തുന്ന മറ്റൊരു പ്രധാന മാറ്റം ഇന്റീരിയറിലാണ്. നിലവിലെ ബ്രെസയുടെ ക്യാബിനിൽ ഗ്രേ നിറത്തിലുള്ള പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

MOST READ: C-HR ഇവി ചൈനീസ് വിപണിയിൽ പുറത്തിറക്കി ടൊയോട്ട

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

മാത്രമല്ല ഇൻ‌സൈഡുകൾ‌ തെളിച്ചമുള്ളതാക്കാനും കുറച്ചുകൂടി ഉയർന്ന പ്രീമിയം ഫീൽ നൽകാനും സഹായിക്കും.കൂടാതെ ലൈറ്റ് കളർ ഉപയോഗിച്ചും കുറച്ച് പുതിയ ഗ്രാഫിക്‌സുകളും ചേർത്ത് ടൊയോട്ട അകത്തളത്തെ വ്യത്യസ്‌തമാക്കും. മാനുവൽ പതിപ്പിൽ ഹൈബ്രിഡ് സാങ്കേതികവിദ്യക്ക് ഒപ്പം വരുന്ന കോം‌പാക്‌ട് എസ്‌യുവികളിൽ ആദ്യത്തേതും ടൊയോട്ടയുടെ അർബൻ ക്രൂയിസറാകും എന്നത് ശ്രദ്ധേയമാണ്.

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

ഹൈബ്രിഡ് സാങ്കേതികവിദ്യ ടൊയോട്ടയുടെ ആഗോള വിപണികളിലെ അവിഭാജ്യ ഘടകമാണ്. ഇതൊരു പ്രധാന ഇന്ധന സംരക്ഷണ സംവിധാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. തൽഫലമായി മാനുവൽ പതിപ്പിന് ARAI അംഗീകരിച്ച മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കുന്നു.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

ഓട്ടോമാറ്റിക് പതിപ്പ് ബ്രെസയിൽ 18.76 കിലോമീറ്ററാണ് ലഭ്യമാകുന്നത്. അതേസമയം ഹൈബ്രിഡ് ഇതര മാനുവൽ വിറ്റാര ബ്രെസക്ക് നിലവിൽ ലഭിക്കുന്ന മൈലേജ് 17.03 കിലോമീറ്ററുമാണ്.

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

ഓട്ടോമാറ്റിക്, മാനുവൽ അർബൻ ക്രൂയിസറിന് മൈൽഡ് ഹൈബ്രിഡ് പതിപ്പാണ് ലഭ്യമാവുക. അതിനാൽ ടൊയോട്ട സിസ്റ്റത്തെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ബാഡ്‌ജിംഗ് ഉണ്ടാകില്ല. അർബൻ ക്രൂയിസർ ബ്രെസയുടെ അതേ നിരയിൽ മാരുതി നിർമിക്കും. അർബൻ ക്രൂയിസറിനും ബ്രെസയ്ക്ക് സമാനമായ വില നിർണയം തന്നെയായിരിക്കും ടൊയോട്ട നൽകുക.

MOST READ: കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് കാലാവധി നീട്ടിയേക്കും

ഓഗസ്റ്റിൽ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങി ടൊയോട്ട അർബൻ ക്രൂയിസർ

അതായത് കോംപാക്‌ട് എസ്‌യുവിക്ക് 7.5 ലക്ഷം മുതൽ 11.5 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്ഷോറൂം വില. എന്നാൽ ടൊയോട്ട കൂടുതൽ സവിശേഷതകളോടെ ഉയർന്ന വകഭേദങ്ങളെയും തയാറാക്കിയേക്കാം. അതോടൊപ്പം മൂന്ന് വർഷമോ അതിൽ കൂടുതലോ സ്റ്റാൻഡേർഡ് വാറന്റി പാക്കേജും വാഗ്‌ദാനം ചെയ്തേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser to launch in August 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X