മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ ടൊയോട്ട അർബൻ ക്രൂയിസർ വരും ദിവസം വിപണിയിൽ ഇടംപിടിക്കും. രണ്ട് ബ്രാൻഡുകളും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ വാഹനമാണിത്.

മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവിയിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയന്റുകളിൽ മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള നൂതന ലി-അയൺ ബാറ്ററി അവതരിപ്പിക്കുമെന്നും ടൊയോട്ട സ്ഥിരീകരിച്ചിട്ടുണ്ട്.

മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

ബ്രെസയുമായുള്ള സാമ്യതകളെ മറികടന്ന് തന്റേതായ ഒരു വ്യക്തിത്വം നേടാനാണ് പുത്തൻ വാഗ്‌ദാനവുമായി ജാപ്പനീസ് നിർമാതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. 2018 മാർച്ചിലാണ് ടൊയോട്ടയും സുസുക്കിയും ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡും മറ്റ് വാഹനങ്ങളും കൈമാറ്റം ചെയ്യുന്നതിന് ധാരണയിൽ എത്തിയത്.

MOST READ: 2021 പനാമേര ഹൈബ്രിഡ് സ്പോർട്‌സ് കാറിന്റെ വീഡിയോ ടീസർ പങ്കുവെച്ച് പോർഷ

മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

തുടർന്ന് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് മാരുതി ബലേനോയുടെ പുനർനിർമിത പതിപ്പായ ടൊയോട്ട ഗ്ലാൻസ നിരത്തിൽ ഇടംപിടിച്ചു. എന്നാൽ അവയിൽ നിന്നും വ്യത്യസ്‌തമായി ചില മാറ്റങ്ങൾ ഇത്തവണ ടൊയോട്ട അവതരിപ്പിക്കാൻ ശ്രമിച്ചേക്കും അതിന്റെ ഭാഗമാണ് നൂതന ലി-അയൺ ബാറ്ററിയുടെ സാന്നിധ്യം.

മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

അർബൻ ക്രൂയിസറിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടും. എന്നാൽ ടോർഖ് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഐഡ‌ിൾ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകൾ അനുവദിക്കുന്ന ലി-അയൺ ബാറ്ററിയുടെ കടന്നുവരവ് മൈലേജിന് പ്രാധാന്യം കൊടുക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കും.

MOST READ: 2021 മുതല്‍ മോഡലുകള്‍ പ്രദേശികമായി നിര്‍മിക്കാന്‍ വോള്‍വോ

മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

എന്നാൽ വാഹനത്തിന്റെ മൈലേജ് കണക്കുകൾ ഇതുവരെ ഔദ്യോഗികമായി ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അർബൻ ക്രൂയിസറിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ബ്രെസയുടെ ഓട്ടോമാറ്റിക് മോഡലിനേക്കാൾ മികച്ച ഇന്ധനക്ഷമത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

ഒരു മിനി ഫോർച്യൂണർ ലുക്കായിരിക്കും ഒറ്റ നോട്ടത്തിൽ അർബൻ ക്രൂയിസറിന് ഉണ്ടാവുക. ക്രോമിനൊപ്പം ടു സ്ലാറ്റ് വെഡ്ജ് കട്ട് ഡൈനാമിക് ഗ്രില്ലും ട്രപസോയിഡൽ ഫോഗ് ഏരിയയും കോംപാക്‌ട് എസ്‌യുവിയെ മനോഹരമാക്കും. അതോടൊപ്പം ഡ്യുവൽ-ചേംബർ എൽഇഡി പ്രൊജക്ടർ ഹെഡ് ലൈറ്റുകളും ഡ്യുവൽ-ഫംഗ്ഷൻ എൽഇഡി ഡിആർഎല്ലുകളും മുൻവശത്ത് ഇടംപിടിക്കും.

MOST READ: CBR 250RR ഗരുഡ X സമുറായ് എഡിഷൻ പുറത്തിറക്കി ഹോണ്ട

മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

വാങ്ങുന്നവർക്ക് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. മാരുതി ബ്രെസയുലൂടെ പരിചിതമായ കെ-സീരീസ് 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ഇത്തവണ ടൊയോട്ട മോഡൽ മുന്നോട്ടു കൊണ്ടുപോവുക.

മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

ക്യാബിൻ ഡ്യുവൽ-ടോൺ ഡാർക്ക് ബ്രൗൺ നിറങ്ങളിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ എഞ്ചിൻ പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ഓട്ടോ എസി, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേയുള്ള സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്സ്ക്രീൻ ഓഡിയോ, സ്മാർട്ട്ഫോൺ അധിഷ്ഠിത നാവിഗേഷൻ എന്നിവയും എസ്‌യുവിക്ക് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser Will Feature Li-ion Battery For Fuel Efficiency. Read in Malayalam
Story first published: Thursday, August 20, 2020, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X