വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. 2020 ജൂലൈ ഒന്നു മുതല്‍ ഇരുമോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

എത്ര രൂപയാണ് വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കറന്‍സി എക്‌സ്‌ചേഞ്ച് റേറ്റിലുണ്ടായ വ്യതിയാനമാണ് വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയത് എന്ന് ടൊയോട്ട വ്യക്തമാക്കുന്നു. ഗണ്യമായ വില വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന.

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് നിര്‍മാതാക്കള്‍ തങ്ങളുടെ ആഢംബര വെല്‍ഫയറിനെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. ആറ് സീറ്റര്‍ എക്‌സിക്യൂട്ടീവ് ലോഞ്ച് പതിപ്പില്‍ എത്തുന്ന വെല്‍ഫയറിന് 79.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: പുതുതലമുറ സ്‌കോര്‍പിയോ എസ്‌യുവിക്ക് കരുത്തായി ഫോര്‍-വീല്‍ ഡ്രൈവും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

ഭാവിയില്‍ ഇതിന്റെ ഏഴ്, എട്ട് സീറ്റര്‍ മോഡലുകളെയും അവതരിപ്പിച്ചേക്കാം. അടുത്തിടെയാണ് ടൊയോട്ട ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കാമ്രി വിപണിയില്‍ എത്തിക്കുന്നത്. 37.88 ലക്ഷം രൂപയാണ് മോഡലിന്റെ എക്‌സ്‌ഷോറും വില.

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

2.5 ലിറ്റര്‍ ഹൈബ്രിഡ് പവര്‍ട്രെയിനാണ് പുതിയ ഭാരത് സ്റ്റേജ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നവീകരിച്ചത്. ഒരു ഇലക്ട്രിക് മോട്ടോറുമായി ഇണചേര്‍ന്ന പെട്രോള്‍ യൂണിറ്റ് അടങ്ങുന്നതാണ് എഞ്ചിന്‍ സജ്ജീകരണം.

MOST READ: കരോക്ക് എസ്‌യുവിയുടെ പ്രാദേശിക അസംബ്ലി സാധ്യതകൾ വിലയിരുത്തി സ്കോഡ

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

പെട്രോള്‍ എഞ്ചിന്‍ 176 bhp കരുത്തും 221 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് മോട്ടോര്‍ 118 bhp കരുത്തും 202 Nm torque ഉം സൃഷ്ടിക്കുന്നു. 4,935 mm നീളവും 1,850 mm വീതിയും 1,935 mm ഉയരവുമുള്ള എംപിവിയാണ് വെല്‍ഫയര്‍.

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന വെല്‍ഫയര്‍ മെഴ്‌സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മത്സരിക്കുന്നത്. മികച്ച യാത്രാ സുഖമാണ് വാഹനത്തിന്റെ മുഖമുദ്ര. സ്പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

MOST READ: ജൂണ്‍ മാസത്തില്‍ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് റെനോ

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

രണ്ടായി വിഭജിച്ച എല്‍ഇഡി ക്ലസ്റ്റര്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ക്രോം ലൈനുകളോട് കൂടിയ ബമ്പര്‍, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ക്രോമിന്റെ ധാരാളിത്തമുള്ള വലിപ്പമേറിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വെല്‍ഫയറിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍.

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

ബ്ലാക്ക്-വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍.

MOST READ: സ്‌കൂട്ടി പെപ് പ്ലസിനും വില വർധിപ്പിച്ച് ടിവിഎസ്, മുടക്കേണ്ടത് 52,554 രൂപ

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ ആഢംബര വാഹനം. ഏഴ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ടൊയോട്ടയുടെ വിഡിഐഎം (വെഹിക്കിള്‍ ഡൈനാമിക്സ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ്), ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവയും ലഭ്യമാകും.

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളുമായി ജോടിയാക്കിയ 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വെല്‍ഫയറിന് കരുത്തേകുന്നത്. 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 4,700 rpm-ല്‍ 115 bhp കരുത്തും 2,800-4,000 rpm-ല്‍ 198 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വെല്‍ഫയര്‍, കാമ്രി ഹൈബ്രിഡ് മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ട

ഒരു ഇലക്ട്രോണിക് ഫോര്‍വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്റെ ഫ്രണ്ട് ആക്‌സിലിലെ ഇലക്ട്രിക്ക് മോട്ടോര്‍ 4,800 rpm-ല്‍ 115 കിലോവാട്ട് വൈദ്യുതി സൃഷ്ടിക്കുമ്പോള്‍ പിന്നിലുള്ള മോട്ടോര്‍ 50 കിലോവാട്ട് 4,608 rpm-ല്‍ ഉത്പാദിപ്പിക്കുന്നു. 16.35 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Hike Prices Of Vellfire & Camry Hybrid Models In India From July. Read in Malayalam.
Story first published: Saturday, June 6, 2020, 9:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X