ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

ആഢംബര എംപിവി ശ്രേണിയിലൂടെയാകും ഇനി ഇന്ത്യൻ വിപണി ശ്രദ്ധിക്കപ്പെടാൻ പോകുന്നത്. കൊറിയൻ നിർമാതാക്കളായ കിയ കാർണിവൽ എംവിപിയുമായി എത്തിയതോടെയാണ് ഈ വിഭാഗത്തിലേക്ക് വാഹന പ്രേമികളുടെ നോട്ടമെത്തിയത്.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

ആഭ്യന്തര വിപണിയിലെ ആഢംബര എംപിവി ശ്രേണിയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുന്നത് പ്രമുഖരായ ടൊയോട്ട കിർലോസ്‌കർ മോട്ടോർസാണ്. വെൽഫയർ എംപിവിയുമായി ഫെബ്രുവരി 26 ന് ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിലെത്തും.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

വെൽഫയർ ആഢംബര എംപിവിയുടെ അവതരണത്തിന് മുന്നോടിയായി കാറിന്റെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ കമ്പനി പുറത്തിറക്കി. 'സസ്റ്റൈനബിൾ ലക്ഷ്വറി' എന്ന വിശേഷണവുമായാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

ഇതിനോടകം തന്നെ മറ്റ് രാജ്യങ്ങളിൽ വിൽപ്പനയ്ക്ക് എത്തുന്നതിനാലും മുമ്പ് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയതിനാലും വെൽഫയറിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. പൂർണമായും നിർമ്മിച്ച യൂണിറ്റായി (CBU) ആകും ആഢംബര എംപിവി രാജ്യത്തേക്ക് എത്തുക. കൂടാതെ വെൽ‌ഫയർ ടൊയോട്ടയുടെ ഇന്ത്യയിലെ മുൻനിര ഓഫറായി മാറും.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

വെൽഫയറിന്റെ എട്ട് സീറ്റുകളുള്ള ഉയർന്ന മോഡലായ ‘എക്സിക്യൂട്ടീവ് ലോഞ്ച്' വകഭേദം മാത്രമാണ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും, ഇരട്ട ഇലക്ട്രിക് മൂൺ-മേൽക്കൂരകൾ, ഇലക്ട്രിക് സ്ലൈഡിംഗ് വാതിലുകളും ടെയിൽഗേറ്റും, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമായി സംയോജിപ്പിച്ചിരിക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ടൊയോട്ടയുടെ പുത്തൻ എംപിവിയിൽ ഇടംപിടിക്കും.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

കൂടാതെ രണ്ട് 10.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും വെൽഫയറിലെ ഓഫറുകളാണ്. രണ്ടാമത്തെ വരിയിൽ പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി ഉള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് സീറ്റുകളും ടൊയോട്ട കിർലോസ്‌കർ മോട്ടോർ നൽകുന്നു.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇന്ത്യൻ പതിപ്പ് ടൊയോട്ട വെൽ‌ഫയറിന് കരുത്തേകുന്നത്. അത് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്നു. ലെക്‌സസ് NX 300H ന് ഒപ്പം വാഗ്ദാനം ചെയ്യുന്ന അതേ ഹൈബ്രിഡ് യൂണിറ്റാണ് ഇതെന്നത് ശ്രദ്ധേയമാണ്.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

ഈ എഞ്ചിൻ 197 bhp കരുത്തിൽ 235 Nm torque ഉത്പാദിപ്പിക്കും. ഒരു സിവിടി ഗിയർ‌ബോക്സിന്റെ സഹായത്തോടെ രണ്ട് ആക്‌സിലുകളിലേക്കും പവർ അയയ്‌ക്കുന്നു.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

വലിപ്പത്തിന്റെ കാര്യത്തിൽ എട്ട് സീറ്റർ ആഢംബര എംപിവിക്ക് 4935 മില്ലീമീറ്റർ നീളവും 1850 മില്ലീമീറ്റർ വീതിയും 1895 മില്ലീമീറ്റർ ഉയരവും 3000 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉണ്ട്. ടൊയോട്ട എംപിവിയുമായി താരതമ്യപ്പെടുത്തുമ്പോൾ മെർസിഡീസ് ബെൻസ് വി ക്ലാസിന് 5370 മില്ലിമീറ്ററിൽ 435 മില്ലീമീറ്റർ നീളവും 1928 മില്ലീമീറ്ററിൽ 78 മില്ലീമീറ്റർ വീതിയും 430 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണുള്ളത്.

ടൊയോട്ട വെൽ‌ഫയർ ഫെബ്രുവരി 26 ന് എത്തും, കാണാം ആദ്യ ടീസർ ചിത്രങ്ങൾ

ടൊയോട്ട വെൽഫയർ എംപിവിക്ക് 68 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയിലെ എക്സ്ഷോറൂം വില. ഈ വില നിലവാരത്തിൽ, മെർസിഡീസ് ബെൻസ് വി ക്ലാസ് മാത്രമായിരിക്കും വിപണിയിൽ എതിരാളി. ജർമ്മൻ വംശജനായ ആഢംബര എംപിവിയുടെ വില 68.40 ലക്ഷം രൂപയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Vellfire Launching On 26th Feb, First Official Teaser Out. Read in Malayalam
Story first published: Saturday, February 22, 2020, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X