കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ അടുത്തിടെയാണ് ആഢംബര എംപിവി ശ്രേണിയിലേക്ക് ടൊയോട്ട വെല്‍ഫയറിനെ അവതരിപ്പിക്കുന്നത്. 79.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

ആഗോള വിപണിയില്‍ ഇതിനോടകം തന്നെ ടൊയോട്ട വെല്‍ഫയര്‍ എത്തുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നത് ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ്. ഇപ്പോഴിതാ വാഹനത്തിന്റെ ടെലിവിഷന്‍ പരസ്യ വീഡിയോ കമ്പനി പുറത്തുവിട്ടു.

പതിനഞ്ച് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള പരസ്യ വീഡിയോയാണ് കമ്പനി ഔദ്യോഗിക യുട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന വെല്‍ഫയര്‍ മെഴ്സിഡീസ് ബെന്‍സ് V-ക്ലാസുമായാണ് മത്സരിക്കുന്നത്.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

പ്രതിമാസം 60 യൂണിറ്റുകള്‍ മാത്രമാണ് ആഭ്യന്തര വിപണിക്കായി ടൊയോട്ട അനുവദിച്ചിരിക്കുന്നത്. ഇതുവരെ വാഹനത്തിനായി 180 -ല്‍ അധികം ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

ആറ് സീറ്റര്‍ എക്‌സിക്യൂട്ടീവ് എന്ന ഒരു വകഭേദത്തില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. മികച്ച യാത്രാ സുഖമാണ് വാഹനത്തിന്റെ മുഖമുദ്ര. സ്‌പോര്‍ട്ടി ഭാവത്തില്‍ ബോക്സി ഡിസൈനിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

മുന്‍വശത്ത് ധാരാളം ക്രോം ഘടകങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കാറിന്റെ പ്രീമിയം അപ്പീലിനെ വര്‍ധിപ്പിക്കുന്നു. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ത്രികോണാകൃതിയിലുളള ഫോഗ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ മുന്‍വശത്തെ മനോഹരമാക്കുന്നു.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

വിന്‍ഡോ ലൈനിലും ഡോര്‍ ഹാന്‍ഡിലുകളിലും മേല്‍ക്കൂരയിലും ക്രോം ഘടകങ്ങള്‍ കാണാന്‍ സാധിക്കും. 17 ഇഞ്ച് അലോയി വീലുകളാണ് വെല്‍ഫയറിന്റെ വശങ്ങളെ മനോഹരമാക്കുന്നത്. വിന്‍ഡ്സ്‌ക്രീനിന് താഴെയും എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ക്ക് ചുറ്റിനുമായി ക്രോമിന്റെ കട്ടിയുള്ള സ്ട്രിപ്പും പ്രധാന ആകര്‍ഷണങ്ങളാണ്.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

4,935 mm നീളവും 1,850 mm വീതിയും 1,895 mm ഉയരവുമാണ് വാഹനത്തിന്. എംപിവിയുടെ വീല്‍ബേസ് 3,000 mm ആണ്. കൂടാതെ വാഹനത്തിന്റെ ഭാരം 2,815 കിലോഗ്രാമും ഗ്രൗണ്ട് ക്ലിയറന്‍സ് 165 മില്ലീമീറ്ററുമാണ്.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

ബ്ലാക്ക്-വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ ആഢംബര വാഹനം. ഏഴ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വാഹന സ്ഥിരത നിയന്ത്രണം, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ടൊയോട്ടയുടെ വിഡിഐഎം (വെഹിക്കിള്‍ ഡൈനാമിക്‌സ് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ്) സാങ്കേതികവിദ്യ എന്നിവയും ലഭ്യമാകും.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളുമായി ജോടിയാക്കിയ 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വെല്‍ഫയറിന് കരുത്തേകുന്നത്. 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 4,700 rpm-ല്‍ 115 bhp കരുത്തും 2,800-4,000 rpm-ല്‍ 198 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

കിടിലന്‍ ലുക്കും, പ്രീമിയം ഫീച്ചറുകളും; വെല്‍ഫയറിന്റെ പരസ്യ വീഡിയോയുമായി ടൊയോട്ട

ഒരു ഇലക്ട്രോണിക് ഫോര്‍വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്റെ ഫ്രണ്ട് ആക്സിലിലെ ഇലക്ട്രിക്ക് മോട്ടോര്‍ 4,800 rpm-ല്‍ 115 കിലോവാട്ട് വൈദ്യുതി സൃഷ്ടിക്കുമ്പോള്‍ പിന്നിലുള്ള മോട്ടോര്‍ 50 കിലോവാട്ട് 4,608 rpm-ല്‍ ഉത്പാദിപ്പിക്കുന്നു. 16.35 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Vellfire Luxury MPV TVC Released In India. Read in Malayalam.
Story first published: Saturday, March 21, 2020, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X