യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

2018-ല്‍ വിപണിയില്‍ എത്തിയ യാരിസിനെ അടിസ്ഥാനമാക്കി ചെറു ക്രോസ്ഓവര്‍ എസ് യുവിയെ കഴിഞ്ഞ ദിവസമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട വെളിപ്പെടുത്തിയത്.

യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

യൂറോപ്യന്‍ വിപണിയിലുണ്ടായിരുന്ന കഴിഞ്ഞ തലമുറ യാരിസിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ വാഹനത്തെ കൂടുതല്‍ അടുത്തറിയാന്‍ വാഹനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കമ്പനി.

യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

2020 ജനീവ മോട്ടോര്‍ഷോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ ജനീവ മോട്ടോര്‍ഷോ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

ടൊയോട്ടയുടെ ഡിഎന്‍ജിഎ (DNGA) പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. 4,180 mm നീളവും 2,560 mm വീല്‍ബെയ്സുമുണ്ട്. ടൊയോട്ടയുടെ ചെറു എസ് യുവിയായ C-HR -നും താഴെയാണ് വാഹനത്തിന്റെ സ്ഥാനം.

യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

ഡ്യുവല്‍-ടോണ്‍ നിറത്തിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എല്‍ഇഡി പ്രൊജക്ട ഹെഡ്‌ലാമ്പുകള്‍, വീല്‍ ആര്‍ച്ച്, 18 ഇഞ്ച് അലോയി വീലുകള്‍, ഇല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് പുറമേയുള്ള വാഹനത്തിന്റെ സവിശേഷതകള്‍.

MOST READ: ഗൊഷക്! കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റയുടെ പുതിയ അവതാരം

യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

ഫീച്ചര്‍ സമ്പന്നമായണ് അകത്തളം. ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 1.5 ലീറ്റര്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടറുമാണ് (85 kw) വാഹനത്തിന് കരുത്തേകുന്നത്. 114 bhp കരുത്ത് ഉത്പാദിപ്പിക്കും. ഓള്‍വീല്‍ ഡ്രൈവ് പതിപ്പിലാകും വാഹനം വിപണിയില്‍ എത്തുക.

യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

വിൽപ്പനയുടെ ആദ്യനാളുകളിൽ ഫ്രാന്‍സിലും പിന്നീട് മറ്റ് യൂറോപ്യന്‍ വിപണികളിലുമായിരിക്കും വാഹനം വില്‍പ്പനയ്ക്ക് എത്തുക. ഏഷ്യന്‍ വിപണിയില്‍ പുറത്തിറക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയിലെത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവരായിരിക്കും പ്രധാന എതിരാളികള്‍.

MOST READ: ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമാക്കി വിപണിയില്‍ എത്തിയ വാഹനമാണ് യാരിസ്. എന്നാല്‍ എറ്റിയോസ് ശ്രേണി ഇന്ത്യയില്‍ നിര്‍ത്തലാക്കിയത് ടാക്സി വിഭാഗത്തില്‍ വലിയ തിരിച്ചടിയാണ് കമ്പനിക്ക് ലഭിച്ചത്.

യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

ഇത് മനസ്സിലാക്കി യാരിസിന്റെ ബേസ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ടാക്‌സി വിഭാഗത്തെ ലക്ഷ്യമാക്കിയാണ് ഈ ബേസ് മോഡലിനെ വില്‍പ്പനക്ക് എത്തിക്കാന്‍ പദ്ധതിയിടുന്നത്.

MOST READ: ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

യാരിസ് ക്രോസിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവിട്ട് ടൊയോട്ട

ഒന്ന് രണ്ട് മാസത്തിനുള്ളില്‍ മിഡ്‌സൈസ് സെഡാന്റെ പുതിയ ഫ്ലീറ്റ് വേരിയന്റ് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണിയാണ് യാരിസിന്റെ വില്‍പ്പന വിശാലമാക്കാനുള്ള കമ്പനിയുടെ തന്ത്രങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Yaris Cross Small SUV Official Video Released. Read in Malayalam.
Story first published: Sunday, April 26, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X