ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചതോടെ 600 ജീവനക്കാരെ പിരിച്ചുവിട്ട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ യൂബര്‍. ഇന്ത്യയിലെ മൊത്തം യൂബര്‍ ജീവനക്കാരില്‍ 25 ശതമാനത്തോളം വരുമിതെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

അടുത്തിടെയാണ് ഓലയും 1,400 ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. യൂബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് യൂബര്‍ ഇന്ത്യയുടെയും നടപടിയെന്ന് ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

ഡ്രൈവര്‍, കസ്റ്റമര്‍ ആന്‍ഡ് ഡ്രൈവര്‍ സപ്പോര്‍ട്ട്, ബിസിനസ് ഡെവലപ്‌മെന്റ്, ലീഗല്‍, ഫിനാന്‍സ്, പോളിസി, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

MOST READ: ലോക്ക്ഡൗണില്‍ ഇളവുകള്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ബൗണ്‍സ്

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 3,700 ജീവനക്കാരെയും രണ്ടാം ഘട്ടത്തില്‍ 3,000 ജീവനക്കാരെയും യൂബര്‍ പിരിച്ചു വിട്ടിരുന്നു. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലാണ് യൂബര്‍ സിഇഒ ദാര ഖോസ്രോഷാഹി ഇക്കാര്യം അറിയിച്ചത്.

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

ലോക്ക്ഡൗണ്‍ സൃഷ്ടിച്ച ആഘാതം വലുതാണെന്നും അതില്‍നിന്നുള്ള തിരിച്ചുവരവ് പ്രവചനാതീതമാണ്. ഇക്കാരണത്താലാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായതെന്നും കമ്പനി വ്യക്തമാക്കി.

MOST READ: സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.99 ലക്ഷം മുതൽ

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

ലോകത്താകമാനമുള്ള ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 10 ആഴ്ചത്തെ ശമ്പളവും അടുത്ത ആറ് മാസത്തേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്ന് യൂബര്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

യൂബര്‍ കുടുംബത്തിലെ അംഗങ്ങള്‍ പിരിഞ്ഞുപോകുന്നത് കമ്പനിയെയും മറ്റ് സഹപ്രവര്‍ത്തകരേയും സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമാണ്. പിരിച്ചുവിട്ട സഹപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു, ഒപ്പം യൂബറിനുവേണ്ടി സേവനമനുഷ്ഠിച്ച ജീവനകാര്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

MOST READ: ഫിയറ്റ് പുന്തോ വീണ്ടും എത്തുന്നു; ഒരുങ്ങുന്നത് പൂഷോ CMP പ്ലാറ്റ്ഫോമിൽ

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

അടുത്തിടെയാണ് ഓലയും ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. 1,400 ജീവനക്കാരെയാണ് ഓല പിരിച്ചുവിടുക. ഇന്ത്യയിലെ മൊത്തം ജീവനക്കാരില്‍ 35 ശതമാനത്തോളം വരുമിത്.

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞ രണ്ടു മാസത്തിനിടെ വരുമാനം 95 ശതമാനം കുറഞ്ഞതായും കമ്പനി അറിയിച്ചിരുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മൂന്നു മാസം വരെ അവരുടെ ശമ്പളത്തിന്റെ ഒരുഭാഗം നല്‍കും.

MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

ലോക്ക്ഡൗണ്‍; 600 ജീവനക്കാരെ പിരിച്ചുവിട്ട് യൂബര്‍

അതോടൊപ്പം ഡിസംബര്‍ 31 വരെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കമ്പനി നല്‍കിയ മെഡിക്കല്‍, ലൈഫ്, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Uber To Lay Off 600 Employees Due To Coronavirus Pandemic. Read in Malayalam.
Story first published: Wednesday, May 27, 2020, 9:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X