Just In
- 16 min ago
ആറ് കളർ ഓപ്ഷനുകളുമായി ഹോണ്ട ഗ്രാസിയ വിപണിയിൽ
- 53 min ago
ഓൾ-ഇലക്ട്രിക് EQA എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് മെർസിഡീസ്
- 1 hr ago
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- 1 hr ago
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
Don't Miss
- News
ശശികലയ്ക്ക് കൊറോണ രോഗമില്ല; ആരോഗ്യം വീണ്ടെടുത്തു... ജയില്‍ മോചനം 27ന്
- Lifestyle
അറിയണം റിപ്പബ്ലിക് ദിനത്തിനു പിന്നിലെ കഥ
- Sports
IPL 2021: ഗ്ലെന്‍ മാക്സ്വെല് ഇനിയെങ്ങോട്ട്? സാധ്യത മൂന്നു ടീമുകള്‍ക്ക്- കൂടുതലറിയാം
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Movies
അജഗജാന്തരവുമായി ആന്റണി വര്‍ഗീസും അര്ജുന് അശോകനും, ആക്ഷന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക്
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡിസംബർ മാസം ഇന്ത്യയിൽ കളംനിറയാൻ ഒരുങ്ങുന്ന പുത്തൻ മോഡലുകൾ
ഈ വർഷം ഏതാണ്ട് അവസാനിക്കുകയാണ്. കൊവിഡ്-19 മൂലം വൻ പ്രതിസന്ധിയിലേക്ക് വാഹന വ്യവസായം കൂപ്പുകുത്തിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണി തിരിച്ചുപിടിക്കാൻ കമ്പനികൾക്ക് സാധിച്ചിരുന്നു.

പുതിയ മഹീന്ദ്ര ഥാർ, ഹ്യുണ്ടായി i20, മെർസിഡീസ് ബെൻസ് EQC ഇലക്ട്രിക് എസ്യുവി, ഔഡി Q2, കിയ സോനെറ്റ് എന്നിവ പോലുള്ള നിരവധി പ്രധാന അവതരണങ്ങൾക്കും ഇന്ത്യൻ വിപണി ഈ വർഷം സാക്ഷ്യംവഹിച്ചു.

തീർന്നില്ല, ഈ വർഷം 2020 ഡിസംബറിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്താനിരിക്കുന്നത് ചില പ്രധാന മോഡലുകൾ തന്നെയാണ്. അവ ഏതെല്ലാമെന്ന് നമുക്ക് ഒന്ന് നോക്കാം.
MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടാറ്റ

നിസാൻ മാഗ്നൈറ്റ്
ഏറെ പ്രതീക്ഷയോടെയും ആകാഷയോടെയും ഇന്ത്യ കാത്തിരിക്കുന്ന പ്രധാന മോഡലുകളിൽ ഒന്നാണ് നിസാൻ മാഗ്നൈറ്റ്. XE, XL, XV, പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളിലായി 20 മോഡലുകളും രണ്ട് എഞ്ചിൻ ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

എഞ്ചിൻ ഓപ്ഷനുകളിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയായിരിക്കും ലഭിക്കുക. രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാകും വാഗ്ദാനം ചെയ്യുക. എന്നിരുന്നാലും ടർബോ പെട്രോൾ യൂണിറ്റിന് ഓപ്ഷണൽ സിവിടി ഓട്ടോമാറ്റിക് യൂണിറ്റും ഉണ്ടാകും.
MOST READ: ബിഎസ് IV വാഹന വില്‍പ്പന; അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി

ഡിസംബർ രണ്ടിന് വിപണിയിൽ എത്തുന്ന കോംപാക്ട് എസ്യുവിക്കായുള്ള ബുക്കിംഗും ഡീലർഷിപ്പുകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയായി നൽകി നിസാൻ മാഗ്നൈറ്റ് പ്രീ-ബുക്ക് ചെയ്യാം.

ഔഡി S5 സ്പോർട്ബാക്ക്
നവംബറിൽ പുറത്തിറക്കിയ ടീസർ ചിത്രത്തിലൂടെയാണ് ഔഡി തങ്ങളുടെ S5 സ്പോർട്ബാക്കിന്റെ ഇന്ത്യൻ അരങ്ങേറ്റത്തെ കുറച്ച് സൂചന നൽകിയത്. അടുത്തിടെ ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ കാർ ലിസ്റ്റ് ചെയ്തതോടെ അവതരണവും ഡിസംബറോടെ ഉണ്ടാകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
MOST READ: 2021 മെയ് വരെ പുതുതലമുറ ഥാർ വിറ്റുപോയതായി മഹീന്ദ്ര

വരാനിരിക്കുന്ന ഔഡി S5 സ്പോർട്ബാക്കും പെട്രോൾ മാത്രമുള്ള മോഡലായിരിക്കും. 3.0 ലിറ്റർ TFSI എഞ്ചിനാണ് ഈ സൂപ്പർ കാറിന്റെ ഹൃദയം. ഇത് പരമാവധി 340 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. എട്ട് സ്പീഡ് ടിപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

0-100 കിലോമീറ്റർ വേഗത വെറും 4.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ ഈ കൂപ്പെ സെഡാന് സാധിക്കും. സ്പോർട്സ് സസ്പെൻഷനോടൊപ്പം ഔഡി S5 സ്പോർട്ബാക്ക് സ്റ്റാൻഡേർഡ് ഔഡി ഡ്രൈവ് സെലക്ടും നാല് വ്യത്യസ്ത മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: പുതിയ സ്കോഡ ഒക്ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ
മെർസിഡീസ് ബെൻസ് A-ക്ലാസ് ലിമോസിൻ അല്ലെങ്കിൽ സെഡാൻ 2020 ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ആഢംബര കാറുകളിൽ ഒന്നാണ്. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം നേരത്തെ വിപണിയിൽ എത്തേണ്ടതായിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം വൈകിപ്പിക്കുകയായിരുന്നു.

എന്നാൽ A-ക്ലാസ് ലിമോസിൻ ഈ വർഷം ഡിസംബറിൽ തന്നെ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വാഗ്ദാനം ചെയ്യും എന്നത് തന്നെയാണ് ശ്രദ്ധേയം.

എൽഇഡി ഹെഡ്ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, മെർസിഡീസ് Me കണക്റ്റിനൊപ്പം MBUX സിസ്റ്റം, കൺസോളിനായി സ്പ്ലിറ്റ് സ്ക്രീനുകൾ, ബ്രാൻഡിന്റെ വലിയ കാറുകളിൽ നിന്ന് കടമെടുത്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമായാണ് A-ക്ലാസ് ലിമോസിൻ കളംനിറയാൻ ഒരുങ്ങുന്നത്.

അതോടൊപ്പം ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി സീറ്റുകൾ എന്നിവയും അതിലേറെയും സവിശേഷതകളും ആഢംബര കാറിന്റെ മാറ്റുകൂട്ടുന്നു.