ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

ബി‌എസ്‌ VI എമിഷൻ മാനദണ്ഡങ്ങൾ രാജ്യത്ത് ഇപ്പോൾ നിർബന്ധമായിരിക്കുകയാണ്, അതിനാൽ ടൊയോട്ട കിർലോസ്‌കർ മോട്ടോറിന് എത്തിയോസ്, എത്തിയോസ് ലിവ, കൊറോള ആൾട്ടിസ് എന്നിവയുൾപ്പെടെ തങ്ങളുടെ നിരവധി മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടിവന്നു.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

എന്നിരുന്നാലും, നിർമ്മാതാക്കൾക്ക് നിലവിലെ വാഹന നിരയിൽ‌ നിന്നും വലിയ പ്രതീക്ഷകളാണുള്ളത്. അതോടൊപ്പം കുറച്ച് പുതിയ മോഡലുകൾ‌ അവതരിപ്പിക്കുന്നതിനും നിലവിലെ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കുന്നതിനും കമ്പനി പ്രവർത്തിക്കുന്നു.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

ടൊയോട്ട ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ തയ്യാറാക്കുന്ന അഞ്ച് പരിഷ്കരിച്ച / പുതിയ കാറുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:

MOST READ: ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

1. ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്

2020 പകുതിയോടെ ടൊയോട്ട ആഗോള വിപണികൾക്കായി ഫോർച്യൂണറിനായി ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ വർഷാവസാനത്തോടെ മാത്രമേ അപ്‌ഡേറ്റുചെയ്‌ത എസ്‌യുവി പുറത്തിറങ്ങുകയുള്ളൂ. ടൊയോട്ട ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വാഹനം പരീക്ഷണയോട്ടം നടത്തുന്നത് അടുത്തിടെ കണ്ടെത്തിയിരുന്നു.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

ടൊയോട്ടയുടെ പുതിയ എസ്‌യുവികളുമായി പൊരുത്തപ്പെടുന്നതിനായി 2020 ഫോർച്യൂണറിൽ ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തും, കൂടാതെ കുറച്ച് പുതിയ സവിശേഷതകളും വാഹനത്തിൽ പ്രതീക്ഷിക്കാം.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് നിലവിൽ ഓഫർ ചെയ്യുന്ന 166 bhp കരുത്തും 245 Nm torque ഉം പുറപ്പെടുവിക്കുന്ന 2.7 ലിറ്റർ പെട്രോൾ യൂണിറ്റ് , 177 bhp കരുത്തും, 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ നിലനിർത്തും.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

2. റീബാഗ്ഡ് മാരുതി വിറ്റാര ബ്രെസ്സ

ജാപ്പനീസ് ബ്രാൻഡുകളായ ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള കരാറിന്റെ ഭാഗമായി, ഇരുവരുടെയും ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങൾ ഇപ്പോൾ പല ഘടകങ്ങളും മോഡലുകളും വരെ പങ്കുവയ്ക്കുന്നു.

MOST READ: മിതമായ വിലയിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന അഞ്ച് കാറുകൾ

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

മുമ്പ് മാരുതി സുസുക്കി ബലേനോയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പ് ടൊയോട്ട ഗ്ലാൻസ എന്ന പേരിൽ വിപണിയിൽ എത്തിയിരുന്നു. അതുപോലെ, വിറ്റാര ബ്രെസ്സ എസ്‌യുവിയുടെ ടൊയോട്ട ബാഡ്ജ് പതിപ്പ് 2020 പകുതിയോടെ വിപണിയിലെത്തും.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

ടൊയോട്ട വിറ്റാര ബ്രെസ്സയ്ക്ക് പരിഷ്കപിച്ച ഗ്രില്ല് പോലുള്ള ചില മിതമായ ബാഹ്യ പരിഷ്കാരങ്ങൾ ലഭിക്കും, മാത്രമല്ല അടിസ്ഥാനമായുള്ള കാറിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് ബമ്പറുകൾ പുനർനിർമ്മിക്കുകയും ചെയ്യും.

MOST READ: അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

എന്നിരുന്നാലും, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ടൊയോട്ട മോഡലിന്റെയും ഹൃദയം. എഞ്ചിൻ പരമാവധി 105 bhp കരുത്തും 138 Nm torque സൃഷ്ടിക്കുന്നു.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

3. റീബാഗ്ഡ് മാരുതി സിയാസ്

പുനർ‌നിർമ്മിച്ച വിറ്റാര ബ്രെസ്സയെപ്പോലെ, മാരുതി സുസുക്കി ടിയോട്ടയ്ക്ക് സിയാസും കടം കൊടുക്കാൻ ഒരു കരാറുണ്ട്. രാജ്യത്ത് ടൊയോട്ടയ്ക്ക് ഇപ്പോൾ യാരിസ് എന്ന ഒരു മാസ് മാർക്കറ്റ് സെഡാൻ മാത്രമേയുള്ളൂ എന്നതിനാലാണിത്.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് സിയാസ്, ടൊയോട്ടയുടെ ബ്രാൻഡ് മൂല്യം തീർച്ചയായും ഉപഭോക്താക്കളെ ആകർഷിക്കും.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

മേൽപ്പറഞ്ഞ വിറ്റാര ബ്രെസ്സയുടെ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് സിയാസ് ഉപയോഗിക്കുന്നത്, ടൊയോട്ട ബാഡ്ജ് ചെയ്ത കാറിനും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

4. യാരിസ് ടാക്സി പതിപ്പ്

എറ്റിയോസും കൊറോള ആൾട്ടിസും ഇല്ലാതായതോടെ ടൊയോട്ടയിൽ നിന്നുള്ള ഏക സെഡാൻ ഓഫറാണ് യാരിസ്. ഫ്ലീറ്റ് സേവനങ്ങൾക്കായി പ്രത്യേക പതിപ്പുകളില്ലാത്തതിനാൽ, യാരിസ് ടാക്സി ഒരു സാധാരണ കാഴ്ചയല്ല.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

എന്നിരുന്നാലും, ടൊയോട്ട ഫ്ലീറ്റ് സർവീസുകൾ ലക്ഷ്യമിട്ട് ഫീച്ചറുകൾ കുറച്ച് ഒരു പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചതിനാൽ കാര്യങ്ങൾ മാറാൻ ഒരുങ്ങുകയാണ്.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

എൻട്രി ലെവൽ യാരിസിൽ 107 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെ തുടരും. ടൊയോട്ട വാഹനത്തിന്റെ ഈ പതിപ്പിൽ ഒരു മാനുവൽ ഗിയർബോക്സ് മാത്രം വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിൽ‌പന കൂടുതൽ‌ വർദ്ധിപ്പിക്കുന്നതിനായി ഒരു സി‌എൻ‌ജി ഓപ്ഷനും നിർമ്മാതാക്കൾ‌ അവതരിപ്പിച്ചേക്കാം.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

5. ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ്

നിലവിലെ തലമുറ ഇന്നോവ ക്രിസ്റ്റ എം‌പിവി ഇപ്പോൾ ഏകദേശം നാല് വർഷമായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്നു, ഒരു കാലത്ത് പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇടമായിരുന്ന ഈ വിഭാഗത്തിൽ ഇപ്പോൾ മറ്റ് നിർമ്മാതാക്കളുമുണ്ട്.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

2020 അവസാനത്തോടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്‌ക്കായി ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഒപ്പം എംപിവിക്ക് അകത്തും പുറത്തും ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ ലഭിക്കും. ഇത് കാറിനെ പുതുമയുള്ളതാക്കും.

ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

149 bhp കരുത്തും, 343 Nm torque പുറപ്പെടുവിക്കുന്ന 2.4 ലിറ്റർ ഡീസൽ യൂണിറ്റ്, 164 bhp കരുത്തും, 245 Nm torque ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Upcoming five 2020 Toyota models in India. Read in Malayalam.
Story first published: Sunday, April 19, 2020, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X