ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

ഒരു പിടി പുതിയ വാഹനങ്ങളെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഇവയില്‍ മിക്കതിനെയും കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

മഹീന്ദ്രയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന മോഡലുകളില്‍ കൂടുതലും നിരത്തിലെത്തുക പെട്രോള്‍ എഞ്ചിനില്‍ ആയിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ക്ക് വിപണിയില്‍ പ്രാധാന്യം ഏറിയതോടെ മഹീന്ദ്രയില്‍ നിന്നും മുന്ന വാഹനങ്ങള്‍ ഈ എഞ്ചിന്‍ കരുത്തില്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നുണ്ട്.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

പുതുതലമുറ ഥാര്‍, 2020 XUV300 സ്‌പോര്‍ട്‌സ്, 2020 മറാസോ പെട്രോള്‍ എന്നീ മോഡലുകളാണ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ വിപണിയില്‍ എത്തുന്നത്. 2020 ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര പുതിയ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിന്‍ ശ്രേണി വെളിപ്പെടുത്തിയിരുന്നു.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

പുതിയ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നിവ ഉള്‍പ്പെടെ 3 പുതിയ എഞ്ചിനുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

XUV300 സ്‌പോര്‍ട്‌സ്

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് XUV300 -യുടെ സ്‌പോര്‍ട്‌സ് പതിപ്പിനെ കമ്പനി പ്രദര്‍ശിപ്പിക്കുന്നത്. 2019 -ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തിയ വാഹനത്തിന് വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാഹനത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം അതിന്റെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഗ്യാസോലിന്‍ ഡയറക്ട് ഇഞ്ചക്ഷന്‍ എഞ്ചിനാണ്.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

ഈ എഞ്ചിന്‍ 130 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കും. ഇത് നിലവിലെ എഞ്ചിനേക്കാള്‍ 20 bhp, 30 Nm torque എന്നിവ കൂടുതല്‍ നല്‍കുന്നു. ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്‌സ്.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാകും.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

പുതുതലമുറ ഥാര്‍

വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ഥാര്‍. പല സമയങ്ങളിലായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ പ്രദര്‍ശിപ്പിച്ചേക്കും എന്ന് വാഹന പ്രേമികള്‍ കരുതിയിരുന്നെങ്കിലും നിരാശയാണ് മഹീന്ദ്ര സമ്മാനിച്ചത്. എന്നാല്‍ ഈ വര്‍ഷം തന്നെ വാഹനത്തെ വിപണിയില്‍ എത്തിക്കും എന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനൊപ്പം എംസ്റ്റാലിയന്‍ ഫാമിലി എഞ്ചിനുകളില്‍ നിന്ന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റും പുതിയ മഹീന്ദ്ര ഥാറില്‍ സജ്ജമാക്കും. ഈ എഞ്ചിന്‍ 190 bhp കരുത്തില്‍ 380 Nm torque ഉം ഉത്പാദിപ്പിക്കും.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച്, ആറ് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ പുതിയ മോഡല്‍ വിപണിയില്‍ സ്ഥാനംപിടിച്ചേക്കാം. പുതിയ ഥാറിന്റെ ഇന്റീരിയര്‍ അതിന്റെ മുന്‍ഗാമി മോഡലുകളില്‍ നിന്നും വളരെ മികച്ചതും കൂടുതല്‍ പ്രീമിയവും ആയിരിക്കും.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

മറാസോ

2018-ന്റെ പകുതിയോടെയാണ് മഹീന്ദ്ര എംപിവി ശ്രേണിയിലേക്ക് മറാസോയെ അവതരിപ്പിക്കുന്നത്. ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. ബിഎസ് VI പതിപ്പിനെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

ഡീസല്‍ എഞ്ചിനൊപ്പം 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും മറാസോ വിപണിയില്‍ എത്തും. 2020 ഓട്ടോ എക്സ്പോയില്‍ ഈ എഞ്ചിന്‍ മഹീന്ദ്ര അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

163 bhp കരുത്തും 280 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ഇതിനൊപ്പം തന്നെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

മറാസോയുടെ ഡീസല്‍ എഞ്ചിന് ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചെങ്കിലും ഇതുവരെ വാഹനം വിപണിയില്‍ എത്തിയിട്ടില്ല. എഞ്ചിന്‍ നവീകരിച്ചെങ്കിലും പവറിലും ടോര്‍ഖിലും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ടര്‍ബോ പെട്രോള്‍ വാഹനങ്ങളോടും വിപണിക്ക് പ്രിയം! രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര

ഈ എഞ്ചിന്‍ 123 bhp കരുത്തും 300 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. M2, M4, M6, M8 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന മറാസോയ്ക്ക് 9.9 ലക്ഷം രൂപ മുതല്‍ 14.77 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Upcoming Mahindra UVs with Turbocharged Petrol Engines in 2020. Read in Malayalam.
Story first published: Friday, April 3, 2020, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X