ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

സി-സെഗ്‌മെന്റ് സെഡാനുകൾക്ക് വെല്ലുവിളിയുമായി പുത്തൻ മോഡലുമായി ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡ എത്തുന്നു. എഎൻബി എന്ന് പേരിട്ടിരിക്കുന്ന മോഡൽ അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

സ്കോഡ എഎൻബി സെഡാന്റെ രൂപകൽപ്പന തയാറാണെന്നും വരാനിരിക്കുന്ന സെഡാൻ തികച്ചും അദ്ഭുതകരമായി തോന്നുന്നുവെന്നും സ്കോഡ ഇന്ത്യയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്‌ടർ സാക് ഹോളിസ് അവകാശപ്പെട്ടു.

ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

ഇന്ത്യ നിർദ്ദിഷ്ട MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ സ്കോഡ മോഡലായിരിക്കും ഇതെന്നാണ് സൂചന. ഈ പദ്ധതിയിൽ നിന്നും ആദ്യം എത്തുക മിഡ്-സൈസ് എസ്‌യുവി ആയിരിക്കും. ഇത് 2020 ഓട്ടോഎക്സ്പോയിൽ വിഷൻ ഇൻ കൺസെപ്റ്റായി നാം കണ്ടിരുന്നു.

MOST READ: ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ

ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

രണ്ടാമത്തെ ഉൽപ്പന്നം മിഡ്-സൈസ് സെഡാനാണ്. ഈ കാർ താൻ കണ്ടെന്നും അത് തികച്ചും അതിശയകരമാണെന്നും ഇന്ത്യയിലെ സെഡാൻ വിഭാഗത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ് എഎൻബി മോഡൽ നിർത്തുമെന്ന് കരുതുന്നതായും ഹോളിസ് പറഞ്ഞു.

ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

മേൽപ്പറഞ്ഞ ഭാവി സ്കോഡ സെഡാന്റെ ആന്തരിക നാമമാണ് എഎൻബി. രണ്ടാം തലുമറ റാപ്പിഡ് സെഡാനായി ഇത് എത്തുമോ എന്നകാര്യം കണ്ടറിയേണ്ടതാണ്. എന്നിരുന്നാലും MQB A0 IN പ്ലാറ്റ്ഫോം അധിഷ്ഠിത സെഡാന് വിലകുറഞ്ഞ ബദലായി സ്കോഡ ആദ്യ തലമുറയിൽ പെട്ട റാപ്പിഡിനെ കമ്പനി വിൽപ്പനയിൽ തുടരാൻ അനുവധിക്കുമെന്നും സൂചനയുണ്ട്.

MOST READ: കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

Mk1 റാപ്പിഡിന്റെ 1.0 ലിറ്റർ ടി‌എസ്‌ഐ ടർബോചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ടി‌എസ്‌ഐ ഇവോ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിവയോടൊപ്പം സ്‌കോഡ എഎൻബി വാഗ്‌ദാനം ചെയ്യും. 1.0 ലിറ്റർ എഞ്ചിൻ Mk1 റാപ്പിഡ് 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

ഓഫർ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ള ഒരേയൊരു എഞ്ചിൻ അതാണെങ്കിൽ ഒരുപക്ഷേ ട്യൂണിംഗ് എൻബിയിൽ വ്യത്യസ്‌തമായിരിക്കും. 1.5 ലിറ്റർ എഞ്ചിനൊപ്പം ഇത് ഒരു ഓപ്ഷനായി വാഗ്‌ദാനം ചെയ്യുന്നുവെങ്കിൽ ട്യൂണിംഗ് സമാനമായിരിക്കും. സ്കോഡ എഎൻബിയുടെ പ്രാരംഭ വില ഏകദേശം 9.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിരിക്കാം.

MOST READ: ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

എൻബിയിൽ 1.5 ലിറ്റർ TSI EVO എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത് ശരിക്കും മികച്ച ഒരു നീക്കമായിരിക്കും. എങ്കിലും ഇതൊരു സാധ്യത മാത്രമാണെങ്കിലും അങ്ങനെയങ്ങ് തള്ളിക്കളയാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാകും ഗിയർബോക്സ് ഓപ്ഷനിൽ ഉൾപ്പെടുക.

ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ടെയിൽ ലാമ്പുകൾ, വെർച്വൽ കോക്ക്പിറ്റ് കസ്റ്റമൈസ് ചെയ്യാവുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ സേവനങ്ങൾ, ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സൺറൂഫ്, എന്നിവയുൾപ്പെടെ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് സ്‌കോഡ എഎൻബി എത്തുക.

MOST READ: ഇനി ഹൈബ്രിഡ് സാങ്കേതികവിദ്യയും; പുതിയ ബി‌എം‌ഡബ്ല്യു 6 സീരീസ് ജിടി വിപണിയിൽ

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Upcoming Skoda ANB Sedan Will Launch On 2021 In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X