വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

സ്കോഡ ദീർഘ വർഷങ്ങളായി ഇന്ത്യൻ വിപണിയിലെ നിറസാനിധ്യങ്ങളിൽ ഒന്നാണ്, വളരെ കാലം ശാന്തമായി കടന്നു പോയ കമ്പനിക്ക് 2020 മാറ്റത്തിന്റെ വർഷമാണ്. നിർമ്മാതാക്കളുടെ പരിമിത ഓഫറായിരുന്ന ഒക്ടേവിയ RS245 -ന്റെ എല്ലാ യൂണിറ്റുകളും ഇതിനകം വിറ്റുപോയി.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

കൂടാതെ പുതിയ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച റാപ്പിഡിനായിട്ടുള്ള ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. 2020-21 കാലഘട്ടത്തിൽ എസ്‌യുവി ശ്രേണിയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

സ്കോഡ കരോക്ക്

ജീപ്പ് കോമ്പസ് വലുപ്പത്തിലുള്ള കരോക്ക് എസ്‌യുവിക്കായി സ്‌കോഡ ബുക്കിംഗുകൾ ആരംഭിച്ചും. ചുരുക്കത്തിൽ, കമ്പനിയുടെ യെതി ക്രോസ്ഓവറിനെ ഏറെക്കാലമായി കാത്തിരുന്ന പിന്തുടർച്ചക്കാരനാണ് കരോക്ക്.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

യെതി ഒരു ഡീസൽ മാനുവൽ മോഡൽ മാത്രമായിരുന്നിടത്ത്, ഇന്ത്യൻ സ്പെക്ക് കരോക്ക് ഒരൊറ്റ പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിൽ മാത്രംമാവും കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പുതി കരോക്ക് ധാരാളം ഫീച്ചറുകളാൽ സമ്പന്നമാണ്.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

പനോരമിക് സൺറൂഫ്, വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഒമ്പത് എയർബാഗുകൾ എന്നിവയും അതിലേറെയും എസ്‌യുവിക്ക് ലഭിക്കും.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നത് വാഹനത്തിന്റെ വിലനിർണ്ണയമാണ്. കരോക്കിനെ പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനാൽ ഏകദേശം 25 ലക്ഷം രൂപ മുതലായിരിക്കും പ്രാരംഭ എക്സ്-ഷോറൂം വില.

Most Read: വിപണയിൽ എത്താൻ ഒരുങ്ങുന്ന മഹീന്ദ്ര കാറുകൾ

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

സ്കോഡ കോഡിയാക് പെട്രോൾ

2020 ഏപ്രിൽ ഒന്നിന് ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ, സ്കോഡ കോഡിയാക് ഡീസൽ എസ്‌യുവിയോട് വിടപറയും. അതിന്റെ സ്ഥാനത്ത്, സ്കോഡ ഒരു പെട്രോൾ പതിപ്പിനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.

Most Read: കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജീപ്പും ചുവടുവെക്കുന്നു

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

പുതിയ ബി‌എസ് VI-കംപ്ലയിന്റ്, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 190 bhp കരുത്തും, 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പഴയ ഡീസലിന്റെ 150 bhp കരുത്തിൽ സന്തുഷ്ടർ അല്ലാതിരുന്ന ഉപഭോക്താക്കൾ തീർച്ചയായും പുതിയ പെട്രോൾ പതിപ്പിൽ ചില യോഗ്യത കാണും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read: കിക്ക്‌സിന്റെ ഹൈബ്രിഡ് പതിപ്പ് എത്തുന്നു, ടീസർ ചിത്രങ്ങൾ പങ്കുവെച്ച് നിസാൻ

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

പുതിയ എഞ്ചിൻ ഒഴികെ, കോഡിയാക്കിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. പനോരമിക് സൺറൂഫ്, വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഏറ്റവും ഉയർന്ന L&K പതിപ്പിൽ നിങ്ങൾക്ക് ലഭിക്കുന്ന ചില സവിശേഷതകളാണ്.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

സ്കോഡ കോഡിയാക് പെട്രോൾ അടുത്തിടെ പുറത്തിറക്കിയ ഫോക്സ്വാഗൺ ടിഗുവാൻ ഓൾസ്പേസ്, ഹ്യുണ്ടായി ട്യൂസൺ, ഹോണ്ട CR-V തുടങ്ങിയവയുമായി മത്സരിക്കും. 33 ലക്ഷം രൂപ മുതൽ വാഹനത്തിന്റെ വില ആരംഭിക്കുന്നു.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

സ്കോഡ വിഷൻ ഇൻ

ഇന്ത്യയിലെ സ്കോഡയുടെ വിധി മാറ്റി എഴുതാൻ കഴിയുന്ന എസ്‌യുവിയാണിത്. ഓട്ടോ എക്‌സ്‌പോ 2020 ൽ വിഷൻ ഇൻ കൺസെപ്റ്റായി പ്രദർശിപ്പിച്ചിരിക്കുന്ന ഇന്ത്യക്ക് വേണ്ടി നിർമ്മിച്ച എസ്‌യുവി നിർമാതാക്കളുടെ ‘ഇന്ത്യ 2.0' പ്രോഗ്രാമിന് കീഴിലുള്ള ആദ്യത്തെ മോഡലായിരിക്കും.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

ഇന്ത്യ-സ്പെക്ക് MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ആദ്യത്തെ മോഡലായിരിക്കും എസ്‌യുവി. കിയ സെൽറ്റോസും ഹ്യുണ്ടായി ക്രെറ്റയും നിലവിൽ പരമോന്നതമായി വാഴുന്ന ഇടത്തരം വിഭാഗത്തിൽ വില നിർണ്ണയം ഒരു പ്രധാന ഘടകമായതിനാൽ ഇതിന് മുമ്പുള്ള സ്കോഡയിൽ നിന്ന് വ്യത്യസ്തമായി 95 ശതമാനം പ്രാദേശികവൽക്കരണവും മോഡലിൽ ഉണ്ടായിരിക്കും.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

സ്കോഡ എസ്‌യുവി അതിന്റെ ശ്രേണിയിലെ ഏറ്റവും വലിയ എസ്‌യുവിയാകില്ല, പക്ഷേ ഇന്ത്യൻ ഉപഭോക്കതാക്കൾക്ക് ഇഷ്ടപ്പെടുന്ന പരുക്കൻ സ്റ്റൈലിംഗ്, അകത്ത് ന്യായമായ ഇടം വാഗ്ദാനം ചെയ്യുന്ന താരതമ്യേന നീളമുള്ള വീൽബേസ്, ഒപ്പം ക്യാബിനിലും ഉയർന്ന നിലവാരം പ്രതീക്ഷിക്കാം. ഡിജിറ്റൽ ഉപകരണങ്ങൾ, ഡ്രൈവ് മോഡുകൾ, പനോരമിക് സൺറൂഫ് എന്നിവ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകളാണ്.

വിപണിയിൽ എത്താനൊരുങ്ങുന്ന സ്കോഡ എസ്‌യുവികൾ

തുടക്കത്തിൽ തന്നെ പെട്രോൾ മാത്രമുള്ള മോഡലായിരിക്കും സ്കോഡ എസ്‌യുവി, 115 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും, കൂടുതൽ കരുത്തുറ്റ 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും കമ്പനി വാഗ്ദാനം ചെയ്യും. ഒരു CNG പതിപ്പും പിന്നീട് വിപണിയിൽ എത്തിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Upcoming Skoda SUVs in Indian Market. Read in Malayalam.
Story first published: Tuesday, March 31, 2020, 12:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X