Just In
- 4 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 5 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 6 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 6 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- News
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ കൊയര്‍ ഓഫ് കേരള ഫ്ളോട്ട്, പൂര്‍ണ്ണ ഡ്രസ് റിഹേഴ്സല്‍ നടന്നു
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
E-പേസ് എസ്‌യുവിയെ പരിഷ്ക്കരിച്ച് ജാഗ്വർ; 2021 മോഡലിനെ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു
ആഗോളതലത്തിലെ തങ്ങളുടെ മുഴുവൻ ഉൽപ്പന്ന ശ്രേണിയും പുതുക്കുകയാണ് ജാഗ്വർ. XE, XF and F-പേസ് എന്നിവയ്ക്ക് ശേഷം ബ്രാൻഡിന്റെ എൻട്രി ലെവൽ ആഢംബര എസ്‌യുവിയായ E-പേസിനെയും കമ്പനി പരിഷ്ക്കരിച്ച് അവതരിപ്പിച്ചു.

E-പേസിന്റെ മാറ്റങ്ങൾ ചെറിയ ഡിസൈൻ, കോസ്‌മെറ്റിക് നവീകരണങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയെങ്കിലും വാഹനത്തിന് പുതുമ നൽകാൻ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ക്രോം ഘടകങ്ങളുള്ള ഒരു ബോൾഡർ മെഷ് ഗ്രില്ലാണ് വാഹനത്തിന്റെ മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നത്.

ഒപ്പം ക്രോം ഫ്രിംഗുചെയ്‌ത വലിയ സൈഡ് ഡക്ടുകളും ഏറെ മനോഹരമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഓപ്‌ഷണൽ ബ്ലാക്ക് പാക്കേജിൽ ഈ ക്രോം ഉൾപ്പെടുത്തലുകൾ നിങ്ങൾക്ക് ലഭിക്കില്ല. ഇരട്ട ജെ-ബ്ലേഡ് എൽഇഡി രൂപകൽപ്പന ചെയ്യുന്ന പുതിയ ഹെഡ്‌ലൈറ്റുകളും E-പേസിന്റെ മുൻവശത്ത് ഇഴുകിച്ചേരുന്നുണ്ട്.
MOST READ: കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; സര്‍വീസ് സെന്ററുകള്‍ വിപൂലികരിക്കാനൊരുങ്ങിടൊയോട്ട

ജാഗ്വർ E-പേസിന്റെ അകത്തളത്തും ചെറി പരിഷ്ക്കാരങ്ങൾ നൽകിയിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്. ഒരു പുതിയ സെന്റർ കൺസോളാണ് ഇന്റീരിയറിനെ ആദ്യ കാഴ്ച്ചയിൽ വ്യത്യസ്തമാക്കുന്നത്.

അതിന്റെ മധ്യഭാഗത്തായി 11.4 ഇഞ്ച് കർവ്‌ഡ്-ഗ്ലാസ് ടച്ച്സ്ക്രീൻ ഇടംപിടിച്ചിരിക്കുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് മുതൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഉൾക്കൊള്ളുന്നു ജാഗ്വറിന്റെ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണിത്.
MOST READ: സ്കോഡ വിഷൻ ഇൻ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; കാണാം പുതിയ സ്പൈ ചിത്രങ്ങൾ

തുടർന്ന് ഡ്രൈവറിന് ഡ്യുവൽ സ്‌പോക്ക് ഡിസൈനോടുകൂടിയ പുതിയ സ്റ്റിയറിംഗ് വീൽ ലഭിക്കും. ഇതിന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. പക്ഷേ അത് ഓപ്‌ഷണലായി തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

ഇവയ്ക്കൊപ്പം ആഢംബര എസ്‌യുവിയുടെ അകത്തളത്തിൽ ഭംഗിയുള്ള ജാഗ്വർ അപ്ഹോൾസ്റ്ററി ടാഗുകൾ, കൂടുതൽ സുഖസൗകര്യങ്ങൾക്കായി സ്കൾപ്പഡ് നീ കോൺടാക്റ്റ് ഏരിയകൾ, അല്ലെങ്കിൽ ഹൈ-ഡെഫനിഷൻ ഇമേജ് പ്രദർശിപ്പിക്കുന്നതിന് വൈഡ് ആംഗിൾ റിയർ ക്യാമറ ഉപയോഗിക്കുന്ന ഓപ്‌ഷണൽ ക്ലിയർ-സൈറ്റ് റിയർ വ്യൂ മിറർ ടെക് എന്നിവ പോലുള്ള ചെറിയ അപ്‌ഡേറ്റുകളും കാണാം.
MOST READ: മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

പുതിയ മോഡലിൽ ക്യാബിൻ ഫിൽട്രേഷൻ സിസ്റ്റം, അപ്‌ഡേറ്റ് ചെയ്ത എഞ്ചിൻ മൗണ്ടുകൾ, പുതുക്കിയ ഫ്രണ്ട്-സസ്പെൻഷൻ അറ്റാച്ചുമെന്റ് പോയിൻറുകൾ എന്നിവയുമുണ്ട്. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ജാഗ്വർ E-പേസിന് മാറ്റങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.

അതേ 2.0 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ, പെട്രോൾ എഞ്ചിനുകളാണ് എസ്‌യുവിയിൽ ലഭിക്കുന്നത്. ഇത് ഫോർ-വീൽ ഡ്രൈവുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: ബിഎസ് VI ഡീസല്‍ എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്‍ട്ടിഗ

ജാഗ്വർ E-പേസിന്റെ ഡീസൽ എഞ്ചിൻ 161 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ പെട്രോൾ യൂണിറ്റ് 296 bhp പവറാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇവ രണ്ടും കൂടാതെ ഒരു പുതിയ 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ കമ്പനി പരിചയപ്പെടുത്തുന്നുണ്ട്.

ഇത് മൈൽഡ് ഹൈബ്രിഡ് സജ്ജീകരണം അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് യഥാക്രമം 158, 305 bhp പവർ നൽകാൻ ശേഷിയുള്ളതാണ്.