ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങി വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയം.

ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ കാലാവധി കഴിഞ്ഞ വാഹന രേഖകള്‍ പുതുക്കുന്നതിന് ജൂലൈ 31 വരെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മെയ് 15 വരെയായിരുന്നി നീട്ടി നല്‍കിയിരുന്നത്.

ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ഇതാണിപ്പോള്‍ ജൂലൈ 31 വരെ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് രേഖകള്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ഈ നടപടി. ഫെബ്രുവരി ഒന്നു മുതല്‍ ലോക്ക്ഡൗണ്‍ നീക്കുന്നതുവരെ കാലാവധി അവസാനിക്കുന്ന രേഖകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.

MOST READ: കിയ സോൾ ക്രോസ്ഓവറും ഇന്ത്യയിലേക്ക്, എത്തുന്നത് പെട്രോൾ കരുത്തിൽ

ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ലോക്ക്ഡൗണ്‍ മൂലം രേഖകള്‍ പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് ജൂലൈ 31 വരെ പിഴയോ മറ്റു ലേറ്റ് ഫീസുകളോ അടയ്‌ക്കേണ്ടെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ഈ കാലഘട്ടത്തില്‍ സമര്‍പ്പിച്ചിട്ടുള്ള ഫീസുകളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ഫെബ്രുവരി ഒന്നു മുതല്‍ കാലവധി കഴിഞ്ഞ വാഹന രേഖകള്‍ ഈ കാലഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സാധുവായി പരിഗണിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം തന്നെ ഈ പ്രതിസന്ധിയില്‍ വാഹന വായ്പകള്‍ എടുത്തിട്ടുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കും നേരത്തെ രംഗത്തെത്തിയിരുന്നു.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ‌ മൈലേജ് വിവരങ്ങള്‍ പുറത്ത്

ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്നു മാസംകൂടി നീട്ടുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. എസ്ബിഐയുടെ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2020 മെയ് 31 വരെയായിരുന്നു നേരത്തെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം.

ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ കൊറോണ വൈറസ് മൂലം ഉപയോക്താക്കള്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് മൊറട്ടോറിയം മൂന്നു മാസം കൂടി നീട്ടിനല്‍കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് 2020 ഓഗസ്റ്റ് 31 വരെ അവരുടെ വാഹന വായ്പ ഇഎംഐകള്‍ ഒഴിവാക്കാം.

MOST READ: പൊതു-സ്വകാര്യ വാഹനങ്ങൾ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഡൽഹി സർക്കാർ

ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ ലോണിന്റെ അവസാനത്തില്‍ ഇത് തിരിച്ചടയ്ക്കേണ്ടിവരും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനമേഖലയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ ആശങ്കയായിരുന്നു ലോണ്‍ ഇഎംഐ.

ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ആദ്യഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ്, റിസര്‍വ് ബാങ്ക് മുന്‍കാല പ്രാബല്യത്തോടെ 2020 മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ മൂന്നു മാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയത്തിന്റെ കാലാവധിയും റിസര്‍വ് ബാങ്ക് നീട്ടി നല്‍കിയിരുക്കുന്നത്.

Most Read Articles

Malayalam
English summary
Government Extends Validity Of Vehicle Documents Till July 31. Read in Malayalam.
Story first published: Monday, May 25, 2020, 11:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X