വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ഫോക്‌സ്‌വാഗൺ സിസിയുടെ പകരക്കാരനായി 2017 -ലാണ് ഫോക്‌സ്‌വാഗൺ ആർട്ടിയോൺ നാല് ഡോർ ഫാസ്റ്റ്ബാക്ക് അവതരിപ്പിച്ചത്.

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ഇത് വിൽപ്പന ചാർട്ടിന് വൻ നേട്ടങ്ങളൊന്നും സമ്മാനിച്ചില്ലെങ്കിലും വാഹനത്തിന് ഒരു മിഡ് ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഫോക്‌സ്‌വാഗൺ തീരുമാനിച്ചു. അപ്‌ഡേറ്റിനൊപ്പം, ഫാസ്റ്റ്ബാക്കിൽ ആദ്യമായി ഒരു ഷൂട്ടിംഗ് ബ്രേക്ക് കമ്പനി ഒരുക്കുന്നു.

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

ഡിസൈൻ സ്കെച്ചുകളിൽ ടീസ് ചെയ്തിരിക്കുന്ന ഈ ജോഡി ആഗോള തലത്തിൽ ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ച് ഡിജിറ്റൽ അരങ്ങേറ്റം നടത്തും.ഇരു ബോഡി സ്റ്റൈലുകളുടെയും ടെസ്റ്റ് വാഹനങ്ങൾ ഇതിനകം തന്നെ നിരവധി അവസരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

MOST READ: ജീപ്പ് റാങ്ലറിന് വെല്ലുവിളി, ഫോർഡ് ബ്രോങ്കോ വിപണിയിലേക്ക്

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

അപ്‌ഡേറ്റിനൊപ്പം, എട്ടാം തലമുറ ഗോൾഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആർട്ടിയോണിന് പുനർനിർമ്മിച്ച ഗ്രില്ലും ഹെഡ്‌ലാമ്പുകളും ലഭിക്കും. മുന്നിലും പിന്നിലും ബമ്പർ രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ വരുത്തും. അതേസമയം, ആർട്ടിയോൺ ഷൂട്ടിംഗ് ബ്രേക്കിന് നീളമുള്ള റൂഫിനൊപ്പം പുതിയ ടെയിൽലാമ്പ് ഡിസൈനും ഉണ്ടായിരിക്കും.

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

അപ്‌ഡേറ്റുചെയ്‌ത സവിശേഷത പട്ടികയുടെയും പുതിയ ഉപകരണങ്ങളുടെയും രൂപത്തിൽ ക്യാബിൻ ചില മാറ്റങ്ങൾ കാണും. പുതിയ ഡ്രൈവർ-അസിസ്റ്റ് സിസ്റ്റങ്ങളും മുമ്പത്തേതിനേക്കാൾ കൂടുതൽ സൃഷ്ടിപരമായ സുഖസൗകര്യങ്ങളും ഉണ്ടാകും.

MOST READ: നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

എസ്റ്റേറ്റ് പതിപ്പിന് 560 ലിറ്ററിലധികം ബൂട്ട് ശേഷിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് കണക്റ്റിവിറ്റി സവിശേഷതകൾക്കൊപ്പം ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നിർമ്മാതാക്കൾ ഓഫർ ചെയ്യും.

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

പവർട്രെയിനിന്റെ കാര്യത്തിൽ, പുതിയ ആർട്ടിയോണും അതിന്റെ എസ്റ്റേറ്റ് പതിപ്പും 330 bhp കരുത്ത് പുറപ്പെടുവിക്കാൻ കഴിയുന്ന 2.0 ലിറ്റർ TSI എഞ്ചിനോടെയാവും വരുന്നത് എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

MOST READ: കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

മോഡൽ നിരയിൽ ഒരു ഡീസൽ പതിപ്പ് ഇല്ലായിരിക്കാം, പക്ഷേ ഒരു മൈൽഡ് ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് നിർമ്മാതാക്കൾ ഉൾപ്പെടുത്തിയാൽ അതിൽ അതിശയിക്കെണ്ടതില്ല.

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

അതേസമയം, പുതിയ ആർട്ടിയോണിന്റെ സൂപ്പ്ഡ്-അപ്പ് R പതിപ്പ് കുറച്ച് തവണ റിംഗിൽ കണ്ടെത്തിയിരുന്നു. ഊഹാപോഹങ്ങൾ വിശ്വസിക്കണമെങ്കിൽ ഈ പെർഫോമെൻസ് പതിപ്പിന് 400 bhp കരുത്ത് പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ V6 എഞ്ചിനാവും വരുന്നത്.

MOST READ: നേക്കഡ് സ്പോർട്‌സ് ബൈക്ക് ശ്രേണിയിലേക്ക് സുസുക്കി GSX-S300; അരങ്ങേറ്റം ജൂൺ 16-ന്

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

പുതിയ ഫോക്‌സ്‌വാഗൺ ആർട്ടിയോണിനെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ ഈ മാസം അവസാനം വെളിപ്പെടുത്തും.

വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

വർഷാവസാനത്തിനുമുമ്പ് വാഹനത്തിന്റെ വിൽപ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, മുമ്പത്തെ മോഡലിനെപ്പോലെ തന്നെ ഇന്ത്യൻ വിപണിയിൽ ആർട്ടിയോൺ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

Most Read Articles

Malayalam
English summary
Volkswagen Arteon Midlife Facelift Teased Before Official Launch. Read in Malayalam.
Story first published: Thursday, June 4, 2020, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X