വിപണിയിലേക്ക് നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

ഇന്ത്യയിലുടനീളം വില്‍പ്പന ശൃംഖല വിപുലീകരിക്കുകയാണ് നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഈ വര്‍ഷാവസാനത്തോടെ 150 ഉപഭോക്തൃ ടച്ച്പോയിന്റുകള്‍ അഥവാ സെയില്‍സ് ഷോറൂമുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.

വിപണിയിലേക്ക് വരും വര്‍ഷം നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗന് നിലവില്‍ 137 സെയില്‍സ് ഔട്ട്ലെറ്റുകളും കൂടാതെ 116 സര്‍വീസ് ടച്ച്പോയിന്റുകളുമാണ് ഉള്ളത്. ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഏറ്റവും പുതിയ ഉപഭോക്തൃ ടച്ച്പോയിന്റ് ഹൈദരാബാദിലെ മെഹ്ദിപട്ടണത്ത് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്.

വിപണിയിലേക്ക് വരും വര്‍ഷം നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

ജ്യോതി നഗറില്‍ സ്ഥിതി ചെയ്യുന്ന ഷോറൂമില്‍ 22,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്. ഹൈദരാബാദിലെ ഷോറൂമില്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 3 S സൗകര്യം ഉള്‍പ്പെടുന്നു. അറ്റകുറ്റപ്പണികളും സ്‌പെയര്‍ റിപ്പയറും ഉള്‍പ്പെടെ വില്‍പ്പനാനന്തര സേവനത്തിന്റെ ഒരു ശ്രേണിയും ഇത് നല്‍കുന്നു.

MOST READ: പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

വിപണിയിലേക്ക് വരും വര്‍ഷം നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

ഹൈദരാബാദിലെ മെഹ്ദിപട്ടണത്ത് പുതിയ സൗകര്യത്തിന്റെ ഉദ്ഘാടനത്തോടെ ഫോക്‌സ്‌വാഗണ്‍ രാജ്യത്തുടനീളം ഉപഭോക്തൃ ടച്ച് പോയിന്റുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. അടുത്ത വര്‍ഷം ടൈഗണ്‍ സമാരംഭിക്കുന്നതിന് തയ്യാറാകുമ്പോള്‍, പ്രീമിയം ആക്‌സസ് ചെയ്യാവുന്ന മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കി ഉപഭോക്തൃ അനുഭവം ശക്തിപ്പെടുത്തുന്നതിനായി ബ്രാന്‍ഡ് പ്രവര്‍ത്തിക്കുന്നു.

വിപണിയിലേക്ക് വരും വര്‍ഷം നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

തെക്കന്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പനയും സേവന അനുഭവവും വാഗ്ദാനം ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കി. തെലങ്കാന, ആന്ധ്രാപ്രദേശ് മേഖലയിലെ നെറ്റ്‌വര്‍ക്കിലേക്ക് മെഹ്ദിപട്ടണം ചേര്‍ത്തതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രവേശനം ലഭിക്കും.

MOST READ: നിസാൻ മാഗ്നൈറ്റ് Vs കിയ സോനെറ്റ്; ഇവരിൽ കേമനാര്?

വിപണിയിലേക്ക് വരും വര്‍ഷം നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

പ്രീ-ഉടമസ്ഥതയിലുള്ള കാറുകള്‍ക്കായി ഫോക്‌സ്‌വാഗണ്‍ ഡിജിറ്റലായി സംയോജിപ്പിച്ച സര്‍വീസ് ഔട്ട്ലെറ്റുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ദാസ് വെല്‍റ്റ്ഓട്ടോ എക്സലന്‍സ് സെന്ററുകള്‍ എന്ന് വിളിക്കപ്പെടുന്ന പദ്ധതി തെരഞ്ഞെടുത്ത ഏതാനും നഗരങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

വിപണിയിലേക്ക് വരും വര്‍ഷം നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

കോയമ്പത്തൂര്‍, ഹൈദരാബാദ്, ബെംഗളുരു, കൊച്ചി, തൃശൂര്‍ തുടങ്ങിയ വിവിധ നഗരങ്ങളില്‍ സേവനം ലഭ്യമാകും. അധികം വൈകാതെ ഈ പദ്ധതിയുടെ ശൃംഖല വര്‍ധിപ്പിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. സര്‍ട്ടിഫൈഡ് പ്രീ-ഉടമസ്ഥതയിലുള്ള കാറുകള്‍ വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഉള്ള ഒറ്റത്തവണ പരിഹാരം ശക്തിപ്പെടുത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാന്‍ പദ്ധതിയുണ്ടോ? മികച്ച അഞ്ച് മോഡലുകള്‍ ഇതാ

വിപണിയിലേക്ക് വരും വര്‍ഷം നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

ബ്രാന്‍ഡില്‍ നിന്ന് ഉപയോഗിച്ച വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് അദ്വിതീയവും ഇഷ്ടാനുസൃതവുമായ സേവനങ്ങള്‍ നല്‍കും. കാര്‍ പരിശോധന, പ്രത്യേക ഫിനാന്‍സ് ഓഫര്‍, ആക്സസറി പാക്കേജുകള്‍, തടസ്സരഹിതമായ കൈമാറ്റം എന്നിവ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ വാഗ്ദാനം ചെയ്യും.

വിപണിയിലേക്ക് വരും വര്‍ഷം നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

അതേസമയം ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ 1,412 യൂണിറ്റുകളുടെ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്സവ സീസണ്‍ വര്‍ദ്ധിച്ചിട്ടും നവംബറില്‍ നിര്‍മ്മാതാവ് വില്‍പ്പനയില്‍ പിന്നോട്ട് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Volkswagen Expand Number Of Showrooms In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X