നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ആഗോളവിപണിയില്‍ അരങ്ങേറ്റത്തിന് സജ്ജമായിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി. ടൈഗണ്‍ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്.

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

2020 മെയ് 28 ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂറോപ്പും ബ്രസീലും ഉള്‍പ്പെടെ ഒന്നിലധികം വിപണികളെ ലക്ഷ്യമിടുന്ന പുതിയ കൂപ്പെ എസ്‌യുവിയുടെ അവതരണം ഡിജിറ്റല്‍ വഴിയാകും.

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

നിവലിലെ സാഹചര്യം കണക്കിലെടുത്താണ് വാഹനത്തിന്റെ അരങ്ങേറ്റം കമ്പനി ഡിജിറ്റലാക്കിയത്. 2020 ജൂണ്‍ അവസാനത്തോടെ ബ്രസീലില്‍ ഈ വാഹനം ആദ്യം വില്‍പ്പനയ്ക്കെത്തും. അവതരണത്തിന് മുന്നോടിയായി ഫോക്‌സ്‌വാഗണ്‍ പുതിയ കൂപ്പെയുടെ അവസാന ടീസറും പുറത്തിറക്കി.

MOST READ: 2025 അവസാനത്തോടെ പ്രതിവര്‍ഷം ഒരു ലക്ഷം കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട സ്‌കോഡ

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ബ്രോന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെ കോംപാക്ട് എസ്‌യുവിയാണ് നിവസ്. ഫോഗ്‌ലാമ്പുകളുടെയും ബമ്പറിന്റെയും രൂപ കല്‍പ്പനയാണ് പുതിയ ടീസറില്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

കൂപ്പെ ഡിസൈനില്‍ ഒരുങ്ങുന്ന കോംപാക്ട് എസ്‌യുവി ആണെന്നതാണ് നിവസിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം.

MOST READ: മോട്ടോർസൈക്കിളുകൾക്ക് ഇനി ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ, വികസിപ്പിക്കുന്നത് ഹോണ്ട

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ടൈഗണിനേക്കാള്‍ വലിപ്പം കൂടിയ നിവസ് എസ്‌യുവി കൂപ്പെയ്ക്ക് 4,266 mm നീളമാണുള്ളത്. 2,566 mm ആണ് വാഹനത്തിന്റെ വീല്‍ബേസ്. ഇത് അന്താരാഷ്ട്ര പതിപ്പായ ഏറ്റവും പുതിയ പോളോയ്ക്ക് സമാനമാണ്.

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ഇന്ത്യക്കായി ഒരുങ്ങുന്ന ടൈഗണിന് 2,651 mm വീല്‍ബേസാണുള്ളത്. ഇത് വെര്‍ട്ടസ് സെഡാന് സമാനമാണ്. ഇന്ത്യയില്‍ വെന്റേയ്ക്ക് പകരം ഇടംപിടിക്കാന്‍ ഒരുങ്ങുന്ന മോഡലാണിത്.

MOST READ: ബ്ലാക്ക്‌ബേര്‍ഡ്; എസ്‌യുവി ശ്രേണി നോട്ടമിട്ട് ടാറ്റ

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. അതേസമയം വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിവോസ് യൂറോപ്പിലേക്കുമെത്തും. ഇന്ത്യയിലേക്ക് നിവസ് എത്തുന്ന കാര്യത്തില്‍ ഇതുവരെ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

MOST READ: കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

നിവസ് അരങ്ങറ്റത്തിന് സജ്ജം; അവസാന ടീസര്‍ പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇത് 128 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ടി-ക്രോസില്‍ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ഗിയര്‍ബോക്സ് ഓപ്ഷന്‍.

Most Read Articles

Malayalam
English summary
Volkswagen Has Released A Final Teaser Of The Nivus Coupe SUV. Read in Malayalam.
Story first published: Thursday, May 28, 2020, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X