ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഇന്ത്യൻ വിപണിയിൽ പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. എസ്‌യുവി നിരയിലേക്ക് കണ്ണുവെച്ചിരിക്കുന്ന ബ്രാൻഡ് അടുത്തതായി പുറത്തിറക്കുന്നത് ടൈഗൺ ആയിരിക്കും.

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

മിഡ്-സൈസ് എസ്‌യുവി ശ്രേണി അടക്കിവാഴുന്ന കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ മോഡലുകളുമായി മാറ്റുരയ്ക്കാനാണ് ടൈഗണിലൂടെ ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്. ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആദ്യ ഉൽപ്പന്നമാകുമിത്.

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വരാനിരിക്കുന്ന ടൈഗൺ എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്. എസ്‌യുവി എങ്ങനെ കാണപ്പെടുന്നുവെന്നും അതിന്റെ അരങ്ങേറ്റം, ഡിസൈൻ, പ്ലാറ്റ്ഫോം, എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

MOST READ: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഡിസൈനിന്റെ കാര്യത്തിൽ, വരാനിരിക്കുന്ന ടൈഗൺ എസ്‌യുവിയ്ക്ക് ടി-ക്രോസ് എസ്‌യുവിയുടേതിന് സമാനമായ ഡിസൈനാണ് ലഭിക്കുന്നത്. മുൻവശത്ത് ധാരാളം ക്രോം ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഗ്രില്ലിന് ക്രോം അലങ്കരിച്ചൊരു ഹൊറിസോൻടൽ സ്ലേറ്റുകളും ലഭിക്കും. ഹെഡ്‌ലാമ്പുകൾ ആകർഷകമായ യൂണിറ്റുകളാണ്. മാത്രമല്ല ഗ്രില്ലിന്റെ വിപുലീകൃത ഭാഗം പോലെ ഇത് കാണപ്പെടുന്നുമുണ്ട്.

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഫോഗ് ലാമ്പ് പ്രദേശത്തിന് ചുറ്റിനും ഒരു ക്രോം സ്ട്രിപ്പ് ഉണ്ട്. സ്കിഡ് പ്ലേറ്റ് ടൈഗണിന് വളരെ മസ്ക്കുലറായ നിലപാട് നൽകാൻ സഹായിച്ചിട്ടുമുണ്ട്. ഇനി വശങ്ങളിലേക്ക് നീങ്ങുമ്പോൾ അത് വീൽ ആർച്ചുകൾക്ക് ചുറ്റും കട്ടപിടിച്ച് ഒരു പരുക്കൻ രൂപം സമ്മാനിക്കുന്നു. ശരിക്കും പറഞ്ഞാൽ ഒരു ബോക്‌സി ഡിസൈനിലാണ് എസ്‌യുവി കാണപ്പെടുന്നത്.

MOST READ: ഇലക്ട്രിക് വാണിജ്യ വാഹന രംഗത്ത് ആധിപത്യം പുലർത്താൻ ഫോർഡ്

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

മെഷീൻ കട്ട് അലോയ് വീലുകളും ബ്ലാക്ക് ഔട്ട് മേൽക്കൂരയും മനോഹരമായി കാണപ്പെടുന്നു. പിൻവശത്തേക്ക് നീങ്ങുമ്പോൾ യൂണിക് ഡിസൈനിൽ ഒരുങ്ങിയിരിക്കുന്ന ടെയിൽ ലാമ്പുകളാകും ആദ്യം കണ്ണിൽ പതിയുക. ബൂട്ടിലുടനീളം പ്രവർത്തിക്കുന്ന എൽഇഡി യൂണിറ്റാണ് ഇത്.

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

അതോടൊപ്പം ഫോക്‌സ്‌വാഗൺ ലോഗോ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നതും മനോഹരമാണ്. മുൻവശത്തെന്നപോലെ പിന്നിൽ ഒരു സ്‌കിഡ് പ്ലേറ്റും അതിൽ ക്രോം അലങ്കരിച്ചൊരു ബമ്പറും ഉണ്ട്. ഈ സെഗ്‌മെന്റിന്റെ കാറുകളിൽ സാധാരണയായി കാണപ്പെടുന്ന ആധുനിക സവിശേഷതകളുള്ള പ്രീമിയം ലുക്കിംഗ് ഇന്റീരിയർ ടൈഗണിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഉപഭോക്താക്കൾക്കായി പുതിയ രണ്ട് സർവീസ് ഓഫറുകൾ അവതരിപ്പിച്ച് കിയ

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

അതിൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഇലക്ട്രിക് സൺറൂഫ്, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ബ്രാൻഡ് വാഗ്‌ദാനം ചെയ്യും.

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഈ ഫീച്ചറുകൾക്കൊപ്പം നമ്മുടെ രാജ്യത്തെ ആധുനിക ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള സുരക്ഷാ സവിശേഷതകളും ഫോക്‌സ്‌വാഗൺ ടൈഗണിൽ ഉൾപ്പെടുത്തും. MQB A0 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ഫോക്‌സ്‌വാഗൺ ടൈഗൺ ഈ പ്ലാറ്റ്ഫോം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാകും. കടുത്ത പ്രാദേശികവൽക്കരണത്തോടെ മത്സരാധിഷ്ഠിതമായ വിലയായിരിക്കും എസ്‌യുവിക്ക് കമ്പനി നൽകുക.

MOST READ: ക്രാഷ് ടെസ്റ്റിൽ സുരക്ഷ തെളിയിക്കാനാവാതെ എസ്-പ്രെസോ; മുതലെടുത്ത് ടാറ്റ

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

മറ്റ് പല വാഹന നിർമാണ കമ്പനികളെ പോലെ തന്നെ ഫോക്‌സ്‌വാഗനും ഡീസൽ എഞ്ചിനുകളിൽ നിന്ന് മാറി പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഇപ്പോക്ഷ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് ഡി‌എസ്‌ജി ഗിയർബോക്‌സ് ഓപ്ഷനോടുകൂടിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വരാനിരിക്കുന്ന ടൈഗൺ എസ്‌യുവിക്ക് കരുത്ത് നൽകിയേക്കും.

ക്രെറ്റയും സെൽറ്റോസും എതിരാളി; ടൈഗൺ എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

അടുത്ത വർഷം അവസാനം ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ പുതിയ ടൈഗൺ എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു പിന്നാലെ സ്കോഡയുടെ വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മിഡ്-സൈസ് എസ്‌യുവിയും വിപണിയിൽ എത്തും.

Most Read Articles

Malayalam
English summary
Volkswagen India Sharing More Information About Upcoming Taigun SUV. Read in Malayalam
Story first published: Saturday, November 14, 2020, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X