വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വില്‍പ്പന പുനരാരംഭിച്ചിരിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് വില്‍പ്പന.

വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

വില്‍പ്പന പുനരാരംഭിച്ചെങ്കിലും ഓഫറുകളും ആനുകൂല്യങ്ങളും, അതിനൊപ്പം പുതിയ വായ്പ പദ്ധതികളും അവതരിപ്പിച്ചാണ് വിപണിയിലെ വില്‍പ്പന. രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് പുതിയ വായ്പ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു.

വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ഇതിന് പിന്നാലെയാണ് ഇത്തരം പദ്ധതിയുമായി നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണും രംഗത്തെത്തുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരുപിടി പുതിയ പദ്ധതികള്‍ക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആകര്‍ഷകമായ വായ്പ സൗകര്യങ്ങളും അതോടൊപ്പം തന്നെ ലീസിങ്ങ് പദ്ധതിക്കുമാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ലീസിന് നല്‍കുന്നതിനായി ഓംനി ചാനല്‍ മൊബിലിറ്റി സോലൂഷന്‍ എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

ഒറിക്‌സ് ലീസിങ്ങ് സൊലൂഷനുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ വായ്പ സൗകര്യങ്ങള്‍ ഒരുക്കുന്നത് ഫോക്‌സ്‌വാഗണ്‍ ഫിനാന്‍സണ്. വെറ്റ്, ഡ്രൈ എന്നിങ്ങനെ രണ്ട് ലീസ് ഓപ്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

MOST READ: ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

വെറ്റ് ലീസ് ഓപ്ഷനില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ ചിലവ് കമ്പനി വഹിക്കുകയും വാഹനം തിരിച്ച് നല്‍കുമ്പോള്‍ നിശ്ചിതതുക മടക്കി നല്‍കുകയും ചെയ്യും. ഡ്രൈ ലീസ് പദ്ധതിക്ക് കീഴില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉപയോക്താവ് തന്നെ പൂര്‍ത്തിയാക്കണം.

വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

കാര്‍ ലീസിങ്ങ് പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടവാഹനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി കോണ്‍ടാക്ട്‌ലെസ് ഇടപടുകള്‍ ഉറപ്പാക്കാനും സാധിക്കും.

MOST READ: ടർബോ V6 ഡീസൽ എഞ്ചിനുമായി പുതുതലമുറ ലാൻഡ് ക്രൂയിസർ എത്തിയേക്കും

വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

വെന്റോ, ടൈഗണ്‍ മോഡലുകള്‍ക്ക് കുറഞ്ഞ തിരിച്ചടവിലുള്ള ആകര്‍ഷകമായ വായ്പയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഫോക്‌സ്‌വാഗണിന്റെ ഈ വായ്പയ്ക്ക് മൂന്ന് മുതല്‍ നാല് വര്‍ഷം വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്നാണ് റിപ്പോർട്ട്.

വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളെ അടുത്തിടെയാണ് കമ്പനി പുറത്തിറക്കുന്നത്. പോളോ TSI പതിപ്പിന് 7.89 ലക്ഷം രൂപയും വെന്റോ TSI പതിപ്പിന് 10.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.Most Read Articles

Malayalam
English summary
Volkswagen Introduces Leasing, Flexible Financing Options. Read in Malayalam.
Story first published: Saturday, May 30, 2020, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X