ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക് മൊബിലിറ്റി സംരംഭത്തിന്റെ ഭാഗമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ പുതിയ ടിഗുവാന്‍ ഇ-ഹൈബ്രിഡ് എസ്‌യുവിയെ ഔദ്യോഗികമായി അവതരിപ്പിച്ചു.

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ടിഗുവാന്‍ എസ്‌യുവുയുടെ ഇ-ഹൈബ്രിഡ് പതിപ്പിന് ജര്‍മ്മനിയില്‍ 42,413 യൂറോയാണ് വില. ഇത് ഇന്ത്യയില്‍ ഏകദേശം 37.93 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയായി വരും. എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പാരീസ് കാലാവസ്ഥാ കരാറില്‍ കമ്പനി പ്രതിജ്ഞാബദ്ധമായതിനാല്‍, ടിഗുവാന്‍ ഇ-ഹൈബ്രിഡ് പോലുള്ള പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍ 2050-ഓടെ ഒരു CO2- ന്യൂട്രല്‍ കമ്പനിയായി മാറുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങളാണ്.

MOST READ: ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ലൈഫ്, എലഗന്‍സ്, R-ലൈന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഉപകരണ പാക്കുകളാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഇ-ഹൈബ്രിഡ് ലഭ്യമാക്കുന്നത്.

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഡിജിറ്റല്‍ കോക്ക്പിറ്റ്, ത്രീ-സോണ്‍ ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ്, പാഡില്‍സ് ഉള്ള ലെതര്‍ മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് അസിസ്റ്റ്, ഫ്രണ്ട്, റിയര്‍ പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയാണ് എസ്‌യുവിയുടെ സവിശേഷതകള്‍.

MOST READ: എർട്ടിഗയ്ക്കും മറാസോയ്ക്കും ഒരു പുതിയ എതിരാളി കൂടെ എത്തും; കിയ എംപിവിയുടെ അരങ്ങേറ്റം 2022-ൽ

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

എല്ലാ ടിഗുവാന്‍ മോഡലുകളിലും ലെയ്ന്‍ അസിസ്റ്റ്, ഒരു മൊബൈല്‍ ഫോണ്‍ ഇന്റര്‍ഫേസ്, മൊബൈല്‍ സെന്‍സര്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

1.4 ലിറ്റര്‍ TSI എഞ്ചിനാണ് പുതിയ ടിഗുവാന്‍ ഇ-ഹൈബ്രിഡ് എസ്‌യുവിയുടെ കരുത്ത്. ഇലക്ട്രിക് മോട്ടോര്‍ പിന്തുണയ്ക്കുന്ന ഇത് 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

MOST READ: പത്ത് മിനിറ്റിനുള്ളിൽ ഒരു വർഷത്തേക്കുള്ള വിൽപ്പന പൂർത്തിയാക്കി ഹമ്മർ ഇവി

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ടിഗുവാന്‍ ഇ-ഹൈബ്രിഡിലെ ഡ്രൈവര്‍മാര്‍ക്ക് GTE മോഡ് സ്വമേധയാ സജീവമാക്കാന്‍ കഴിയും. അതില്‍ ഇലക്ട്രിക് മോട്ടോര്‍, TSI എഞ്ചിന്‍ എന്നിവയ്ക്ക് സംയുക്തമായി പരമാവധി 400 Nm torque സൃഷ്ടിക്കാന്‍ കഴിയും.

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഡ്രൈവ് 241 bhp സിസ്റ്റം പവര്‍ സൃഷ്ടിക്കുന്നു. ഹൈബ്രിഡ് മോഡില്‍ ഇത് ഒരു അധിക ബൂസ്റ്ററായി പ്രവര്‍ത്തിക്കുന്നു, മാത്രമല്ല അതിന്റെ ഇലക്ട്രിക് സിസ്റ്റത്തില്‍ മാത്രം 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും കഴിയും.

MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

റിയര്‍ ആക്സിലിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി പായ്ക്ക് AC ചാര്‍ജര്‍ ഉപയോഗിച്ചും പരമ്പരാഗത, ഗാര്‍ഹിക സോക്കറ്റുകള്‍ അല്ലെങ്കില്‍ ചാര്‍ജിംഗ് സ്റ്റേഷനിലോ, ഹോം ചാര്‍ജിംഗ് സ്റ്റേഷനിലോ 3.6 കിലോവാട്ട് വരെ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം.

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ബാറ്ററി ആവശ്യത്തിന് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഡ്രൈവ് പ്രോഗ്രാം ചെയ്തതിനാല്‍ കാര്‍ ഇവി മോഡില്‍ ആരംഭിക്കാന്‍ കഴിയും. അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ മോഡലിന് ഒരു പെര്‍ഫോമെന്‍സ് വേരിയന്റ് സമ്മാനിച്ചത്.

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ടിഗുവാന്‍ R എന്നറിയപ്പെടുന്ന പുതിയ മോഡല്‍ ശക്തമായ 315 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് വെറും 4.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തെ സഹായിക്കും.

ടിഗുവാന്‍ ഇ-ഹൈബ്രിഡ് ആഗോളതലത്തില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പുതിയ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം ഉള്‍ക്കൊള്ളുന്ന ടിഗുവാന്‍ R-ന് പരമാവധി 250 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നും ഫോക്‌സ് വാഗണ്‍ അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Volkswagen Launched Tiguan eHybrid Globally. Read in Malayalam.
Story first published: Wednesday, December 16, 2020, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X