നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവസ് കൂപ്പെ എസ്‌യുവി ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍. 85,890 റീലാണ് (ഏകദേശം 12 ലക്ഷം രൂപ) പ്രാരംഭ പതിപ്പിന്റെ വില.

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. കംഫര്‍ട്ട്ലൈന്‍ 200 TSI, ഹൈലൈന്‍ 200 TSI. ഹൈലൈന്‍ 200 TSI -യുടെ വില 98,290 (ഏകദേശം 13.8 ലക്ഷം രൂപ) റീലാണ്. ബ്രസീലിയന്‍ വിപണിയില്‍, പോളോയ്ക്കും ടി-ക്രോസിനും ഇടയിലാണ് നിവസ് സ്ഥാനം പിടിച്ചിരിക്കുന്നത്.

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

സണ്‍സെറ്റ് റെഡ്, മൂണ്‍സ്റ്റോണ്‍ ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തും. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ഫ്രന്റല്‍ മോണിറ്ററിംഗ്, പാഡില്‍ ഷിഫ്റ്ററുകളുള്ള മള്‍ട്ടി-ഫങ്ഷണല്‍ ലെതര്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ഉള്‍പ്പെടുന്ന ഓപ്ഷണല്‍ ഫോക്‌സ്‌വാഗണ്‍ പ്ലേ, ടെക് പാക്കേജും കംഫര്‍ട്ട്ലൈന്‍ പതിപ്പില്‍ ലഭിക്കുന്നു.

MOST READ: പ്രൗഢഗംഭീരമായി പുനരുധരിച്ച മാരുതി ജിപ്‌സി

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഈ മോഡലിന് 6.5 ഇഞ്ച് വലിപ്പമുള്ള സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിമീഡിയ സിസ്റ്റവും ലഭിക്കും. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെറിയ ക്രോസ്ഓവര്‍ കൂപ്പെയാണ് നിവസ്. ഈ വര്‍ഷത്തിന്റെ അവസാനം തന്നെ അര്‍ജന്റീനയിലും 2021 -ല്‍ മറ്റ് തെക്കേ അമേരിക്കന്‍ വിപണികളിലും വാഹനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ആഗോള വിപണിയില്‍, നിവസ് വ്യത്യസ്തമായ ഫോര്‍മാറ്റിലാകും എത്തുക. 2021 -ന്റെ രണ്ടാം പകുതിയില്‍ ഒരു യൂറോ-സ്‌പെക്ക് മോഡല്‍ ഇറക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ആദ്യ കാഴ്ചയില്‍, അന്താരാഷ്ട്ര പതിപ്പായ ഏറ്റവും പുതിയ പോളോയ്ക്ക് സമാനമാണ്.

MOST READ: കോംപാക്ട് എസ്‌യുവി ശ്രേണിയിലെ താരമായി ഹ്യുണ്ടായി വെന്യു; വിറ്റഴിച്ചത് ഒരു ലക്ഷം യൂണിറ്റ്

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ചെറിയ കാറിനേക്കാള്‍ പരുക്കന്‍ രൂപവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ സവിശേഷതയാണ്. ഫോക്‌സ്‌വാഗണ്‍ MQB A0 പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

അളവുകള്‍ പരിശോധിച്ചാല്‍ 4,266 mm നീളവും, 1,757 mm വീതിയും, 1,493 mm ഉയരവും, 2,566 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 415 ലിറ്ററാണ് വാഹത്തിന്റെ ബൂട്ട് ശേഷി.

MOST READ: മിസോ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ജെമോപായ്; വില 44,000 രൂപ

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍, എസ്‌യുവി പ്രചോദിത ഡീസൈന്‍ ഘടകങ്ങള്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ്, എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍.

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പോളോയ്ക്ക് സമാനമായ ഡാഷ്‌ബോര്‍ഡ് ആണ് വാഹനത്തില്‍ ഒരുങ്ങുന്നത്. 10.25 ഇഞ്ച് ആക്റ്റീവ് ഇന്‍ഫോ ഡിസ്‌പ്ലേ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലിനൊപ്പം 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: EICMA മോട്ടോർസൈക്കിൾ ഷോയ്ക്കും ചുവപ്പ് കൊടി, 2020 പതിപ്പ് റദ്ദാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

1.0 ലിറ്റര്‍ TSI ടര്‍ബോ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് 128 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും. ടി-ക്രോസില്‍ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

സുരക്ഷക്കായി നാല് ടയറുകളിലും ഡിസ്‌ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. അതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സെന്‍സറുകളുള്ള റിവേഴ്സ് ക്യാമറ, ഫാറ്റിഗ് ഡിറ്റക്ടര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്ക് എന്നിവയും ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Volkswagen Nivus Coupe SUV Launched in Brazil. Read in Malayalam.
Story first published: Saturday, June 27, 2020, 8:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X