കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ് എസ്‌യുവി

ടൈഗൺ എസ്‌യുവിയെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ നിവസ് എസ്‌യുവി കൂപ്പെയെ വെളിപ്പെടുത്തി ഫോക്സ്‍വാഗൺ. ആദ്യം തെക്കേ അമേരിക്കയിലും പിന്നീട് മറ്റ് പല വിപണികളിലും വാഹനത്തെ അവതരിപ്പിക്കാനാണ് ജർമൻ വാഹന നിർമാതാക്കളുടെ പദ്ധതി.

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

വാഹനത്തെ ഭാഗികമായാണ് വെളിപ്പെടുത്തിയെങ്കിലും വരാനിരിക്കുന്ന നിവസ് എസ്‌യുവിയുടെ ഡിസൈനിനെ കുറിച്ച് ചെറിയ സൂചന ഇത് നൽകുന്നു. ഇത് ആഗോളതലത്തിൽ വിൽക്കുന്ന ഫോക്സ്‍വാഗണിന്റെ ഏറ്റവും പുതിയ എസ്‌യുവികളിൽ നിന്ന് കടമെടുത്ത രൂപകൽപ്പനയിലാണ് നിവസ് ഒരുങ്ങുന്നത്.

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

ഈ വർഷം ആദ്യം അവതരിപ്പിച്ച ടൈഗണിനെ അടിസ്ഥാനമാക്കിയാണ് നിവസിന്റെ നിർമാണവും പൂർത്തിയാക്കുന്നത്. പിന്നിലേക്ക് ഒഴുകിയിരിക്കുന്ന കൂപ്പെ പോലുള്ള മേൽക്കൂരയിൽ നിന്ന് നിവസിന് സവിശേഷമായ ഒരു രൂപം ലഭിക്കുന്നു. ബ്രാൻഡിന്റെ പുതിയ ലോഗോ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോക്‌സ്‌വാഗൺ മോഡലുകളിൽ ഒന്നാണിത്.

MOST READ: ലോക്ക്ഡൗൺ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായി മെർസിഡീസ് ബെൻസ്

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

ടൈഗൺ മാത്രമല്ല അന്താരാഷ്‌ട്ര തലത്തിൽ വിൽക്കുന്ന പോളോ ഹാച്ച്ബാക്കും ഭാവിയിൽ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വെർട്ടസ് സെഡാനും MQB A0 പ്ലാറ്റ്ഫോമാണ് പങ്കിടുന്നത്. ടൈഗണിനേക്കാൾ വലിപ്പം കൂടിയ നിവസ് എസ്‌യുവി കൂപ്പെയ്ക്ക് 4,266 മില്ലീമീറ്റർ നീളമാണുള്ളത്.

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

എസ്‌യുവി കൂപ്പെ ബോഡി ശൈലിയിൽ ഒരുങ്ങുന്ന നിവസിന് 2,566 mm വീൽബേസാണ് നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഇത് അന്താരാഷ്ട്ര പതിപ്പായ ഏറ്റവും പുതിയ പോളോയ്ക്ക് സമാനമാണ്. എന്നാൽ ഇന്ത്യക്കായി ഒരുങ്ങുന്ന ടൈഗണിന് 2,651 mm വീൽബേസാണുള്ളത്. ഇത് വെർട്ടസ് സെഡാന് സമാനമാണ്. ഇന്ത്യയിൽ വെന്റേയ്ക്ക് പകരം ഇടംപിടിക്കാൻ ഒരുങ്ങുന്ന മോഡലാണിത്.

MOST READ: രൂപവും ഭാവവും മാറാൻ മാരുതി സെലേറിയോ, പുത്തൻ പതിപ്പ് ഈ വർഷം എത്തിയേക്കും

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

അളവുകൾ പോളോ അധിഷ്ഠിത എസ്‌യുവി നിവസിനെ കൂടുതൽ ആകർഷകമാക്കുമെങ്കിലും മോഡലിന്റെ 10 mm ഉയർന്ന സസ്‌പെൻഷൻ ട്രാവൽ, അതുല്യമായ സസ്‌പെൻഷൻ കാലിബ്രേഷൻ, സ്റ്റിയറിംഗ്, സ്റ്റെബിലിറ്റി കൺട്രോൾ, XDS ലോക്കിംഗ് ഡിഫറൻഷ്യൽ എന്നിവയ്‌ക്കൊപ്പം മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സും ലഭിക്കും.

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

വികസിതമായ നിവസ് എസ്‌യുവി കൂപ്പെ തുടക്കത്തിൽ 1.0 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് വൽപ്പനക്ക് എത്തും. ഇത്128 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടി-ക്രോസിൽ വാഗ്‌ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത്. ടി-ക്രോസിന് മുകളിൽ നിവസിനെ സ്ഥാപിക്കാൻ ഫോക്‌സ്‌വാഗണ്‍ ആഗ്രഹിക്കുന്നതിനാൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ വാഹനത്തിൽ ഉണ്ടാകില്ല. മാത്രമല്ല ആറ് സ്പീഡ് ഓട്ടോമാറ്റിക് മാത്രമേ കാറിൽ ലഭ്യമാകൂ.

MOST READ: എംജിയുടെ ഹെക്ടര്‍ പ്ലസ് ജൂണിൽ നിരത്തുകളിലേക്ക്

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

പരിമിതമായ വകഭേദങ്ങളും ദൈർഘ്യമേറിയ സവിശേഷതകളുടെ പട്ടികയുമായാണ് എസ്‌യുവി കൂപ്പെ എത്തുന്നത്. പുതിയ 8.0 ഇഞ്ച് ‘പ്ലേ' ഇൻഫോടെയിൻമെന്റ് സംവിധാനവുമായി വരുന്ന ആദ്യത്തെ ഫോക്‌സ്‌വാഗണ്‍ മോഡലുകളിൽ ഒന്നായിരിക്കും നിവസ്.

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

ഇത് മിക്കവാറും ടൈഗൺ എസ്‌യുവിയിലൂടെ അടുത്ത വർഷം ഇന്ത്യയിൽ വിപണിയിലെത്തും. കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, അഡാപ്റ്റീവ് ഓട്ടോപൈലറ്റ് സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ഇടംപിടിക്കും.

MOST READ: വില കുറവോ?; നിസാന്‍ മാഗ്‌നൈറ്റിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

എസ്‌യുവി കൂപ്പെ ശൈലിയിൽ ഒരുങ്ങി ഫോക്സ്‍വാഗൺ നിവസ്

നിവസ് ഇന്ത്യയിലേക്ക് എത്തുന്നതിന്റെ ഒരു വാർത്തയും ഇപ്പോൾ ലഭ്യമല്ലെങ്കിലും ബ്രാൻഡിന്റെ ഇന്ത്യ 2.0 പദ്ധതിപ്രകാരം നമ്മുടെ വിപണിക്ക് അനുയേജ്യമായ രണ്ട് പുതിയ എസ്‌യുവികൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. അതിൽ വിഷൻ ഇൻ കൺസെപ്റ്റ് അധിഷ്ഠിത സ്‌കോഡ പതിപ്പും ഫോക്‌സ്‌വാഗൺ ടൈഗനും ഉൾപ്പെടും.

Most Read Articles

Malayalam
English summary
Volkswagen Nivus SUV partially revealed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X