വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

അടുത്തിടെയാണ് പുതിയ നിവസ് എസ്‌യുവി കൂപ്പയെ ഫോക്‌സ്‌വാഗണ്‍ പരിചയപ്പെടുത്തുന്നത്. ടൈഗണ്‍ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്.

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

ഈ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും കമ്പനി പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ അരങ്ങേറ്റത്തിനുള്ള തീയതി വ്യക്തമാക്കിയിരിക്കുന്നത്. 2020 മെയ് 28 ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

ബ്രസീലിലായിരിക്കും ഈ വാഹനം ആദ്യം അവതരിപ്പിക്കുകയെന്നാണ് വിവരങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാകും വാഹനത്തെ അവതരിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു.

MOST READ: ചരിത്രത്തിലാദ്യം; ടാറ്റാ കമ്പനികളിലെ ഉന്നത സ്ഥാനീയരുടെ ശമ്പളം വെട്ടികുറയ്ക്കും

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

കൂപ്പെ ഡിസൈനില്‍ ഒരുങ്ങുന്ന കോംപാക്ട് എസ്‌യുവി ആണെന്നതാണ് നിവസിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം.

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

ടൈഗണിനേക്കാള്‍ വലിപ്പം കൂടിയ നിവസ് എസ്യുവി കൂപ്പെയ്ക്ക് 4,266 mm നീളമാണുള്ളത്. എസ്‌യുവി കൂപ്പെ ബോഡി ശൈലിയില്‍ ഒരുങ്ങുന്ന നിവസിന് 2,566 mm വീല്‍ബേസാണ് നല്‍കിയിരിക്കുന്നത്.

MOST READ: പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ മഹീന്ദ്ര ഥാർ വിപണിയിലേക്ക്; അവതരണം ഓഗസ്റ്റിൽ

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

ഇത് അന്താരാഷ്ട്ര പതിപ്പായ ഏറ്റവും പുതിയ പോളോയ്ക്ക് സമാനമാണ്. എന്നാല്‍ ഇന്ത്യക്കായി ഒരുങ്ങുന്ന ടൈഗണിന് 2,651 mm വീല്‍ബേസാണുള്ളത്. ഇത് വെര്‍ട്ടസ് സെഡാന് സമാനമാണ്. ഇന്ത്യയില്‍ വെന്റേയ്ക്ക് പകരം ഇടംപിടിക്കാന്‍ ഒരുങ്ങുന്ന മോഡലാണിത്.

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. അതേസമയം വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

MOST READ: ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിവോസ് യൂറോപ്പിലേക്കുമെത്തും. ഇന്ത്യയിലേക്ക് നിവസ് എത്തുന്ന കാര്യത്തില്‍ ഇതുവരെ ഫോക്‌സ്‌വാഗണ്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇത് 128 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ടി-ക്രോസില്‍ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത്.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ‌ മൈലേജ് വിവരങ്ങള്‍ പുറത്ത്

വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ഗിയര്‍ബോക്സ് ഓപ്ഷന്‍. നിരവധി മോഡലുകളെയും, അതോടൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍.

Most Read Articles

Malayalam
English summary
Volkswagen Nivus SUV Coupe To Be Unveiled On 2020 May 28. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X