അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ എൻട്രി ലെവൽ സെഡാൻ മോഡലായ അമിയോയും, എസ്‌യുവിയായ ടിഗുവാനും നിശബ്ദമായി നിർത്തലാക്കി.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ഇരു മോഡലുകളും ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കംചെയ്‌തു. നാലു മീറ്ററിൽ താഴെയുള്ള സെഡാനായ അമിയോ 2016 -ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ ടിഗുവാൻ 2017 -ൽ രാജ്യത്ത് അരങ്ങേറി.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

മാരുതി സുസുക്കി ഡിസൈറിനുള്ള ഫോക്‌സ്‌വാഗണിന്റെ മറുപടിയായിരുന്നു അമിയോ. 1.0 ലിറ്റർ MPI എഞ്ചിനും 1.5 ലിറ്റർ TDI യൂണിറ്റുമാണ് സെഡാനിൽ നിർമ്മാതാക്കൾ നൽകിയിരുന്നത്.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ഇതോടൊപ്പം അഞ്ച് സ്പീഡ് മാനുവലിനും ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകൾ വാഹനത്തിൽ വന്നിരുന്നു. ഏഴ് സ്പീഡ് DSG ഗിയർബോക്സ് ഡീസൽ പതിപ്പിൽ മാത്രമാണ് ലഭിച്ചിരുന്നത്.

രാജ്യത്ത് പ്രാബല്യത്തിൽ വന്ന ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫോക്‌സ്‌വാഗൺ ഡീസൽ/ ഓയിൽ ബർണർ എഞ്ചിനുകൾ പരിഷ്കരിച്ചിട്ടില്ല. 1.0 ലിറ്റർ എഞ്ചിൻ ഇതിനകം തന്നെ പോളോയിലെ ബി‌എസ് VI പതിപ്പിൽ ലഭ്യമാണ്.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

അതേസമയം, ഏഴ് സ്പീഡ് DSG ഗിയർബോക്സുമായി ഘടിപ്പിച്ചിരുന്ന ഒരേയൊരു 2.0 ലിറ്റർ TDI യൂണിറ്റ് ഓപ്ഷൻ മാത്രമായിട്ടാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ ടിഗുവാൻ വാഗ്ദാനം ചെയ്തിരുന്നത്. ഈ ഡീസൽ എഞ്ചിനും കമ്പനി പരിഷ്കരിച്ചിട്ടില്ല.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ബി‌എസ് VI-കംപ്ലയിന്റ് 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് അടുത്തിടെ പുറത്തിറക്കിയ ടിഗുവാൻ ഓൾ‌സ്പേസിന്റെ ഹൃദയം. 190 bhp കരുത്തും 320 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ അഞ്ച് സീറ്റർ ടിഗുവാനെ തിരികെ വിപണിയിൽ കൊണ്ടുവരുന്നുവെങ്കിൽ, ഈ എഞ്ചിനാവും വാഹനത്തിൽ പ്രവർത്തിക്കുന്നത് എന്ന് പ്രതീക്ഷിക്കാം.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ബി‌എസ് VI-കംപ്ലയിന്റ് പവർ‌ട്രെയിൻ ഓപ്ഷനുകളുടെ അഭാവമാണ് ഫോക്‌സ്‌വാഗൺ ഇരു മോഡലുകളേയും വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള പ്രധാന കാരണം.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ഇതോടൊപ്പം ഇരു കാറുകളുടെയും മോശം വിൽപ്പനയും കൂടെ ചേർന്നപ്പോൾ നിർമ്മാതാക്കൾ വലിയ ബഹളമൊന്നുമില്ലാതെ ഇവ നിർത്തലാക്കി. ഫോക്‌സ്‌വാഗൺ ടിഗുവാൻ പിൻവലിച്ചെങ്കിലും, ഏഴ് സീറ്റുകളുള്ള ടിഗുവാൻ ഓൾ‌സ്പേസ് അതിന്റെ വിടവ് നികത്തും.

അമിയോ, ടിഗുവാൻ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഫോക്‌സ്‌വാഗൺ

ഏറ്റവും ഉയർന്ന ടിഗുവാൻ TDI ഹൈലൈൻ പതിപ്പിനെ അപേക്ഷിച്ച് 1.6 ലക്ഷം രൂപ കൂടുതലായിരിക്കും ടിഗുവാൻ ഓൾസ്പേസിന്. നിലവിലെ ടിഗുവാനിന്റെ ടോപ്പ് മോഡലിന് 33.13 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. അമിയോയുടെ പ്രാരംഭ പതിപ്പിന് 5.94 ലക്ഷം രൂപ മുതൽ ഏറ്റവും ഉയർന്ന പതിപ്പിന് 10 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Volkswagen Recalls Ameo and Tiguan from Indian Markets. Read in Malayalam.
Story first published: Monday, April 6, 2020, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X