പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍. 2020 മെയ് മാസത്തിലാണ് ഇരുമോഡലുകളുടെയും ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കുന്നത്.

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ പോളോ TSI പതിപ്പിന് 7.89 ലക്ഷം രൂപയും വെന്റോ TSI പതിപ്പിന് 10.99 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാല്‍, എന്തുകൊണ്ടാണ് വെബ്‌സൈറ്റില്‍ നിന്നും നിക്കം ചെയ്തത് എന്നത് സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

പോളോയുടെയും വെന്റോയുടെയും ഹൈലൈന്‍ പ്ലസ് വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പുകള്‍ ഒരുങ്ങിയിരുന്നത്. രൂപത്തില്‍ ഇരുവാഹനങ്ങളുടെയും റെഗുലര്‍ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റമില്ലെങ്കിലും കൂടുതല്‍ ഡിസൈന്‍ ഹൈലൈറ്റുകള്‍ നല്‍കിയാണ് വ്യത്യസ്തമാക്കുന്നത്.

MOST READ: ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

ഹണികോമ്പ് ഗ്രില്ല്, സ്പോര്‍ട്ടി ഭാവം പകരുന്ന ബോഡി ഗ്രാഫിക്സ്, പാസഞ്ചര്‍ ഡോറിലെ TSI ബാഡ്ജിങ്ങ് എന്നിവ ലിമിറ്റഡ് എഡിഷനിലെ പ്രത്യേകതകളാണ്.

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

JTI-യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ബമ്പര്‍, ഗ്ലോസി ബ്ലാക്ക് റൂഫ്, ബ്ലാക്ക് ഫിനീഷ് റിയര്‍വ്യൂ മിറര്‍, ടച്ച് സ്ട്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയിസ് കമാന്റ്, ക്രൂയിസ് കണ്‍ട്രോള്‍, നാല് എയര്‍ബാഗ്, ലെതര്‍ സീറ്റുകള്‍, ഹീറ്റ് ഇന്‍സലേറ്റിങ്ങ് ഗ്ലാസ് എന്നിവയും TSI പതിപ്പിനെ മനോഹരമാക്കും.

MOST READ: ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

1.0 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 110 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്സ്.

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

പോളോയില്‍ 18.24 കിലോമീറ്ററും വെന്റോയില്‍ 17.69 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരുപിടി പുതിയ പദ്ധതികള്‍ക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

MOST READ: പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആകര്‍ഷകമായ വായ്പ സൗകര്യങ്ങളും അതോടൊപ്പം തന്നെ ലീസിങ്ങ് പദ്ധതിക്കുമാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ലീസിന് നല്‍കുന്നതിനായി ഓംനി ചാനല്‍ മൊബിലിറ്റി സോലൂഷന്‍ എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

ഒറിക്സ് ലീസിങ്ങ് സൊലൂഷനുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ വായ്പ സൗകര്യങ്ങള്‍ ഒരുക്കുന്നത് ഫോക്‌സ്‌വാഗണ്‍ ഫിനാന്‍സണ്. വെറ്റ്, ഡ്രൈ എന്നിങ്ങനെ രണ്ട് ലീസ് ഓപ്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

MOST READ: ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പുമായി ടൊയോട്ട; പരീക്ഷണയോട്ടം ആരംഭിച്ചു

പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

വെറ്റ് ലീസ് ഓപ്ഷനില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ ചിലവ് കമ്പനി വഹിക്കുകയും വാഹനം തിരിച്ച് നല്‍കുമ്പോള്‍ നിശ്ചിതതുക മടക്കി നല്‍കുകയും ചെയ്യും. ഡ്രൈ ലീസ് പദ്ധതിക്ക് കീഴില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉപയോക്താവ് തന്നെ പൂര്‍ത്തിയാക്കണം.

Most Read Articles

Malayalam
English summary
Volkswagen Removed Polo, Vento TSI Editions From Official Website. Read in Malayalam.
Story first published: Saturday, July 11, 2020, 18:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X