ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പുതിയ നിവസ് ക്രോസ്ഓവര്‍ കൂപ്പെ വെളിപ്പെടുത്തി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. യൂറോപ്പും ബ്രസീലും ഉള്‍പ്പെടെ ഒന്നിലധികം വിപണികളെ ലക്ഷ്യമിട്ടാണ് പുതിയ കൂപ്പെ കമ്പനി അവതരിപ്പിച്ചത്.

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെറിയ ക്രോസ്ഓവര്‍ കൂപ്പെയാണ് നിവസ്. വരും ആഴ്ചകളില്‍ തന്നെ വാഹനം ബ്രസീലില്‍ വില്‍പ്പനയ്ക്കായി എത്തും. ഈ വര്‍ഷത്തിന്റെ അവസാനം അര്‍ജന്റീനയിലും 2021 -ല്‍ മറ്റ് തെക്കേ അമേരിക്കന്‍ വിപണികളിലും വാഹനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ആഗോള വിപണിയില്‍, നിവസ് വ്യത്യസ്തമായ ഫോര്‍മാറ്റിലാകും എത്തുക. 2021 -ന്റെ രണ്ടാം പകുതിയില്‍ ഒരു യൂറോ-സ്‌പെക്ക് മോഡല്‍ ഇറക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ആദ്യ കാഴ്ചയില്‍, അന്താരാഷ്ട്ര പതിപ്പായ ഏറ്റവും പുതിയ പോളോയ്ക്ക് സമാനമാണ്.

MOST READ: സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ചെറിയ കാറിനേക്കാള്‍ പരുക്കന്‍ രൂപവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന്റെ സവിശേഷതയാണ്. ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

415 ലിറ്ററാണ് വാഹത്തിന്റെ ബൂട്ട് ശേഷി. അളവുകള്‍ പരിശോധിച്ചാല്‍ 4,266 mm നീളവും, 1,757 mm വീതിയും, 1,493 mm ഉയരവും, 2,566 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

MOST READ: ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍, എസ്‌യുവി പ്രചോദിത ഡീസൈന്‍ ഘടകങ്ങള്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ്, എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍.

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പോളോയ്ക്ക് സമാനമായ ഡാഷ്‌ബോര്‍ഡ് ആണ് വാഹനത്തില്‍ ഒരുങ്ങുന്നത്. 10.25 ഇഞ്ച് ആക്റ്റീവ് ഇന്‍ഫോ ഡിസ്‌പ്ലേ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലിനൊപ്പം 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും വാഹനത്തില്‍ ഇടംപിടിക്കും.

MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

സുരക്ഷക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സെന്‍സറുകളുള്ള റിവേഴ്സ് ക്യാമറ, ഫാറ്റിഗ് ഡിറ്റക്ടര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്ക് എന്നിവ ഇടംപിടിക്കും.

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിവോസ് യൂറോപ്പിലേക്കുമെത്തും. ഇന്ത്യയിലേക്ക് നിവസ് എത്തുന്ന കാര്യത്തില്‍ ഇതുവരെ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

MOST READ: വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിവോസ് യൂറോപ്പിലേക്കുമെത്തും. ഇന്ത്യയിലേക്ക് നിവസ് എത്തുന്ന കാര്യത്തില്‍ ഇതുവരെ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

Most Read Articles

Malayalam
English summary
Smallest Crossover Coupe, Volkswagen Nivus Revealed. Read in Malayalam.
Story first published: Friday, May 29, 2020, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X