ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

ഉപഭോക്തക്കളെ വാഹനങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ് അതിന്റെ ഡിസൈൻ. അതിനാൽ തന്നെ തങ്ങളുടെ മോഡലുകളെ മികച്ചതാക്കാൻ കമ്പനികൾ ശ്രമിക്കാറുമുണ്ട്. ഫോക്സ്‍വാഗൺ വരാനിരിക്കുന്ന തങ്ങളുടെ ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഹെഡ്‌ലൈറ്റുകൾക്ക് ഒരു പുതിയ ഡിസൈൻ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്.

ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

ലൈറ്റുകളുടെ രൂപകൽപ്പന ഒരു കാറിന്റെ മനോഹാരിത വർധിപ്പിക്കുന്നതിൽ വളരെ പ്രധാനമായ ഒരു ഘടകം തന്നെയാണെന്ന് ഫോക്‌സ്‌വാഗൺ ഡിസൈനർമാർ വിശ്വസിക്കുന്നു. അതിനാൽ തന്നെ ID.4 ഇവിയുടെ മുൻവശത്ത് ആധിപത്യം പുലർത്തുന്ന വലിയ ഹെഡ്‌ലൈറ്റുകൾ സമ്മാനിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

ടെയിൽ ലൈറ്റ് ക്ലസ്റ്ററുകൾ പൂർണമായും ലൈറ്റ്-എമിറ്റിംഗ് ഡയോഡുകൾ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ചുവന്ന ലൈറ്റ് സ്ട്രിപ്പ് അവയെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ മിറർ ഹൗസിംഗുകളിൽ ഒരു അധിക ലൈറ്റ് എലമെന്റും ചേർത്തിരിക്കുന്നു.

MOST READ: 2021 ഫോർച്യൂണർ ലെജൻഡറിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി ടൊയോട്ട; വീഡിയോ

ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

അതുകൂടാതെ ഉപഭോക്താക്കൾക്ക് ഓപ്ഷണലായി IQ.Light തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. ലൈറ്റിഗും അവയുടെ രൂപകൽപ്പനയും പ്രായോഗിക ഉപയോഗവും കൂടുതൽ‌ പ്രേക്ഷകരെ ആകർഷിക്കാൻ‌ ശ്രമിക്കുന്ന കാര്യങ്ങൾ മാത്രമാണ്.

ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

2025 ഓടെ 500,000 ID.4 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുകയെന്ന ലക്ഷ്യമാണ് ജർമൻ ബ്രാൻഡിനുള്ളത്. ഏതായാലും തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിയെ സെപ്റ്റംബർ 23 ന് ആഗോളതലത്തിൽ അവതരിപ്പിക്കാനാണ് ഫോക്‌സ്‌വാഗൺ തയാറെടുക്കുന്നത്.

MOST READ: 2020 അവസാനത്തോടെ ഇന്ത്യയില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനൊരുങ്ങി സ്‌കോഡ

ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

ഇലക്ട്രിക് വാഹനങ്ങൾക്കായി ജർമൻ ഗ്രൂപ്പ് വികസിപ്പിച്ച MEB മോഡുലാർ പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. 500 കിലോമീറ്ററാണ് ID.4 ഇലക്ട്രിക് എസ്‌യുവിയുടെ മൈലേജായി കമ്പനി അവകാശപ്പെടുന്നത്. വിൽപ്പനയ്ക്ക് എത്തുന്ന ആദ്യ നാളുകളിൽ റിയർ-വീൽ ഡ്രൈവ് ഉപയോഗിച്ച് മാത്രമാകും വാഹനം ലഭ്യമാവുക.

ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

ID.4-ന്റെ പുറംമോടി ഒരു സാധാരണ ക്രോസ്ഓവർ ശൈലിയിലാണ് മുമ്പോട്ടു കൊണ്ടുപോകുന്നത്. മുൻവശം ഒരു ബോൾഡർ അപ്പീലാണ് അവതരിപ്പിക്കുന്നത്. രണ്ട് വശങ്ങളിലുമായി വലിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഇടംപിടിച്ചിരിക്കുന്നു.

MOST READ: റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് ID.4 പ്രവർത്തിക്കുക. ഈ ഇലക്ട്രിക് റിയർ-വീൽ-ഡ്രൈവ് മോട്ടോർ 200 bhp കരുത്തിൽ 310 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് നൽകുന്ന ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും ഫോക്‌സ്‌വാഗണ്‍ വാഹനത്തിൽ ലഭ്യമാക്കും.

ഒരുങ്ങുന്നത് പുതിയ ലൈറ്റിംഗ് ഡിസൈൻ; ID.4 ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക്

രാജ്യാന്തര വിപണികളിൽ അരങ്ങേറ്റം അരങ്ങേറ്റം കുറിക്കുമെങ്കിലും ഉടനൊന്നും ഇന്ത്യയിൽ പുതിയ ID.4 ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാൻ ഫോക്സ്‍വാഗണിന് പദ്ധതിയില്ല. നിലവിൽ പെട്രോൾ എസ്‌യുവി മോഡലുകളുമായി കളംനിറയാനാണ് ബ്രാൻഡ് ശ്രമിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen Introduced The All-New Light Design On Upcoming ID.4 EV. Read in Malayalam
Story first published: Tuesday, September 22, 2020, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X