ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2020 നായി ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ ഉൽപ്പന്ന ശ്രേണി പ്രഖ്യാപിച്ചു. 2020 ഓട്ടോ എക്‌സ്‌പോയിൽ ജർമ്മൻ ബ്രാൻഡ് നാല് മോഡലുകൾ പ്രദർശിപ്പിക്കും, ഇവയെല്ലാം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

നാല് പുതിയ മോഡലുകളിൽ ഫോക്‌സ്‌വാഗൺ A0 എസ്‌യുവിയുടെ ലോക പ്രീമിയറും നടത്തും. പുതിയ ഫോക്‌സ്‌വാഗൺ A0 മോഡൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിക്കും. ഓട്ടോ എക്‌സ്‌പോ 2020 -ൽ വാഹനത്തിന്റെ ഏറെ കുറെ പ്രൊഡക്ഷൻ-സ്‌പെക്ക് രൂപത്തിലാവും പ്രദർശിപ്പിക്കുക.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ A0 എസ്‌യുവിയെ കൂടാതെ T-റോക്ക്, ടിഗുവാൻ ഓൾസ്‌പേസ്, ID ക്രോസ് ഇലക്ട്രിക് എസ്‌യുവി എന്നിവയുടെ ഇന്ത്യ-സ്പെക്ക് പതിപ്പുകളും കമ്പനി പുറത്തിറക്കും.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

ലോകോത്തര മോഡലുകൾ പലതും തങ്ങളുടെ അന്താരാഷ്ട്ര നിരയിൽ നിന്ന് ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

ഇന്ത്യയിൽ വിപണി വിഹിതം മെച്ചപ്പെടുത്താൻ ബ്രാൻഡിനെ ഇത് സഹായിക്കും, അതോടൊപ്പം രാജ്യത്ത് എസ്‌യുവികൾക്കുള്ള ഉയർന്ന ആവശ്യം നിറവേറ്റാനും ഇത് സഹായിക്കും.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

എല്ലായ്‌പ്പോഴും സുരക്ഷയെ മുൻ‌നിരയിൽ നിർത്തിക്കൊണ്ട്, വരാനിരിക്കുന്ന മോഡലുകൾ‌ അതാതു ശ്രേണികൾ‌ പുനർ‌നിർവചിക്കുകയും, തങ്ങളുടെ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ‌ പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

ഇന്ത്യയിൽ, ഞങ്ങളുടെ നിലവിലെ എസ്‌യുവി ഫോക്‌സ്‌വാഗൺ ടിഗുവാൻ മികച്ച പ്രതികരണമാണ് നൽകുന്നത്, പുതിയ ആസൂത്രിതമായ വാഹന നിര ഉപയോഗിച്ച് വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗനിൽ നിന്നുള്ള T-റോക്ക് എസ്‌യുവി ഇന്ത്യ നിർദ്ദിഷ്ട MQB A0 IN പ്ലാറ്റ്ഫോമിലാവും ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണികളിൽ ഉപയോഗിക്കുന്ന MQB A0 ആർക്കിടെക്ച്ചറിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണിത്.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

സ്കോഡ മോഡലുകളിലും ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കും. ഇന്ത്യ 2.0 പ്രോജക്ടിനായി ഒരു പുതിയ സംരംഭത്തിന് രൂപം നൽകി അടുത്തിടെ ഇരു കമ്പനികളും ലയിച്ചതിനെ തുടർന്നാണിത്.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുന്ന വാഹനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോക്‌സ്‌വാഗൺ

ഇതോടൊപ്പം രാജ്യത്ത് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ടിഗ്വാൻ എസ്‌യുവിയുടെ ഏഴ് സീറ്റ് പതിപ്പായ ടിഗ്വാൻ ഓൾസ്പെയിസും ഇവയ്ക്കൊപ്പം ഓട്ടോ എക്സ്പോയിൽ ജർമ്മൻ നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Volkswagen India Announces Product Lineup For 2020 Auto Expo: Here’s What To Expect! Read in Malayalam.
Story first published: Sunday, January 12, 2020, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X