Just In
- 51 min ago
വിറ്റാര ബ്രെസ്സയേക്കാൾ മികച്ചതാണോ ടൊയോട്ട അർബൻ ക്രൂയിസർ? റോഡ് ടെസ്റ്റ് റിവ്യൂ
- 1 hr ago
ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി
- 3 hrs ago
സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ മാറ്റങ്ങള്‍ കാണാം; പരസ്യ വിഡിയോ പങ്കുവെച്ച് മാരുതി
- 3 hrs ago
പരിഷ്കരണങ്ങളോടെ 2021 ബോണവില്ലെ ശ്രേണി അവതരിപ്പിച്ച് ട്രയംഫ്
Don't Miss
- Lifestyle
പല്ല് തേക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല; അറിയണം ഇതെല്ലാം
- Movies
ആവശ്യമില്ലാത്ത പണിക്ക് പോകുന്നത് എന്തിനെന്ന് ചോദിച്ചവരുണ്ട്, ഭക്ഷണത്തിലും അവഗണന; ജയശങ്കര്‍ പറയുന്നു
- News
'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
- Sports
IND vs ENG: സ്പിന്‍ കെണിയില്‍ ഇന്ത്യയും കുരുങ്ങി, 145 റണ്‍സിന് പുറത്ത്- 33 റണ്‍സ് ലീഡ് മാത്രം
- Finance
റിലയന്‍സ്, ഓഎന്‍ജിസി ഓഹരികളുടെ ബലത്തില്‍ സെന്‍സെക്സിന് നേട്ടം
- Travel
മഹിഷ്മതിയിലെ അല്ല, ഇത് ഉദയ്പൂരിലെ ബാഹുബലി കുന്ന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹിറ്റായി ഫോക്സ്വാഗണ് നിവസ് കൂപ്പെ; അവതരണത്തിന് പിന്നാലെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചു
ജൂണ്‍ 25 -നാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് നിവസ് കൂപ്പെ എസ്യുവിയെ ബ്രസീല്‍ അവതരിപ്പിക്കുന്നത്. കാര്‍ പുറത്തിറക്കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യത്തെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കമ്പനി വക്താവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്ററില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഫോക്സ്വാഗണ് ബ്രസീല്‍ സെയില്‍സ് ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

85,890 റീലാണ് (ഏകദേശം 12 ലക്ഷം രൂപ) പ്രാരംഭ പതിപ്പിന്റെ വില. കംഫര്ട്ട്ലൈന് 200 TSI, ഹൈലൈന്‍ 200 TSI എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

ബ്രസീലിയന്‍ വിപണിയില്‍, പോളോയ്ക്കും ടി-ക്രോസിനും ഇടയിലാണ് നിവസ് സ്ഥാനം പിടിച്ചിരിക്കുന്നത്. സണ്‍സെറ്റ് റെഡ്, മൂണ്‍സ്റ്റോണ്‍ ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തും.

ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, ഫ്രന്റല്‍ മോണിറ്ററിംഗ്, പാഡില്‍ ഷിഫ്റ്ററുകളുള്ള മള്‍ട്ടി-ഫങ്ഷണല്‍ ലെതര്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ഉള്‍പ്പെടുന്ന ഓപ്ഷണല്‍ ഫോക്സ്വാഗണ് പ്ലേ, ടെക് പാക്കേജും കംഫര്ട്ട്ലൈന് പതിപ്പില്‍ ലഭിക്കുന്നു.
MOST READ: മിഡ് സൈസ് എസ്യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

ഈ മോഡലിന് 6.5 ഇഞ്ച് വലിപ്പമുള്ള സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിമീഡിയ സിസ്റ്റവും ലഭിക്കും. നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെറിയ ക്രോസ്ഓവര്‍ കൂപ്പെയാണ് നിവസ്. ഫോക്സ്വാഗണ് MQB A0 പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

അളവുകള്‍ പരിശോധിച്ചാല്‍ 4,266 mm നീളവും, 1,757 mm വീതിയും, 1,493 mm ഉയരവും, 2,566 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 415 ലിറ്ററാണ് വാഹത്തിന്റെ ബൂട്ട് ശേഷി.
MOST READ: ഫോര്‍ഡിന്റെ തലവര മാറ്റിമറിച്ച് ഇക്കോസ്പോര്‍ട്ട്; പിന്നിട്ടത് ഏഴ് വര്‍ഷങ്ങള്‍

കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, നേര്‍ത്ത ഹെഡ്ലാമ്പുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍, എസ്യുവി പ്രചോദിത ഡീസൈന്‍ ഘടകങ്ങള്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്ക്രീന്‍, ചെറിയ ബോണറ്റ്, എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍.

പോളോയ്ക്ക് സമാനമായ ഡാഷ്ബോര്‍ഡ് ആണ് വാഹനത്തില്‍ ഒരുങ്ങുന്നത്. 10.25 ഇഞ്ച് ആക്റ്റീവ് ഇന്‍ഫോ ഡിസ്പ്ലേ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലിനൊപ്പം 10.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
MOST READ: ചൈന ബഹിഷ്കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

1.0 ലിറ്റര്‍ TSI ടര്‍ബോ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് 128 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും. ടി-ക്രോസില്‍ വാഗ്ദാനം ചെയ്യുന്ന അതേ യൂണിറ്റാണിത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.

സുരക്ഷക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, സെന്‍സറുകളുള്ള റിവേഴ്സ് ക്യാമറ, ഫാറ്റിഗ് ഡിറ്റക്ടര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്ക് എന്നിവയും ഇടംപിടിക്കും.

ഈ വര്‍ഷത്തിന്റെ അവസാനം തന്നെ അര്‍ജന്റീനയിലും 2021 -ല്‍ മറ്റ് തെക്കേ അമേരിക്കന്‍ വിപണികളിലും വാഹനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. അതേസമയം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമോ എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.